HomeNewsBreaking Newsജയലളിത ഇനി ദീപ്തമായ ഓർമ; അന്ത്യവിശ്രമം മെറീന ബീച്ചിൽ എം.ജി.ആർ സ്മാരകത്തിന് സമീപം

ജയലളിത ഇനി ദീപ്തമായ ഓർമ; അന്ത്യവിശ്രമം മെറീന ബീച്ചിൽ എം.ജി.ആർ സ്മാരകത്തിന് സമീപം

തമിഴ്‌നാടിന്റെ ‘അമ്മ ജയലളിത ഒട്ടിനി ദീപ്തമായ ഓർമ്മ. എംജിആറിന്റെ സംസ്‌കാരം നടത്തിയ മറീനയില്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനടുത്തായി ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടുകൂടിയായിരുന്നു സംസ്‌കാരം. 4.30 ണ് തുടങ്ങിയ വിലാപയാത്രയ്ക്ക് പതിനായിരക്കണക്കിന് ആളുകളാണ് പ്രായഭേദമന്യേ എത്തിയത്. ജയലളിതയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന രാജാജി ഭവനിലെത്തിയാണ് മോദി അന്തിമോപചാരം അര്‍പ്പിച്ചത്. രാജാജി ഭവനിലെത്തിയ മോദി, ജയലളിതയുടെ തോഴി ശശികല, മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം എന്നിവരെ കണ്ടു. അണ്ണാ ഡിഎംകെ നേതാക്കളെയും മന്ത്രിമാരെയും ആശ്വസിപ്പിച്ചതിനുശേഷമാണ് മോദി മടങ്ങിയത്.

sd

ജയയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍നിന്നു രാജാജി ഹാളിലേക്കു പുലര്‍ച്ചെ തന്നെ ഭൗതിക ശരീരം എത്തിച്ചിരുന്നു. റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്‌നാടിന്റെ അമ്മ’യെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്.

 

 
ഡിഎംകെ നേതാക്കളായ എം.കെ.സ്റ്റാലിനും കനിമൊലിയും രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. തമിഴ് സിനിമാ ലോകത്തുനിന്ന് നിരവധിപ്പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. പഴയകാല അഭിനേതാക്കാളും എത്തിയിരുന്നു. നടന്‍ രജനീകാന്ത് കുടുംബസമേതമാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. ഉത്തരാഖണ്ഡ്, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങളും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രെയിൻ യാത്രയ്ക്കിടയിൽ വീട്ടമ്മ പരിചയപ്പെട്ട സുദീപ് ചെയ്തകാര്യങ്ങൾ അവർ വിവരിച്ചത് കേട്ടാൽ നടുങ്ങും !

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments