HomeAround KeralaKollamഎന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ......ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ...

എന്നാൽ താൻ ആ കുപ്പായം ഊരിവച്ചിട്ട് ഇറങ്ങി വാടോ……ആതുര സേവനത്തിന്റെ പിന്നിലെ ചൂഷണത്തിനെതിരെ കൊല്ലംകാരി യുവതിയുടെ തീ പാറുന്ന പ്രതിഷേധം വൈറലാകുന്നു

ആശുപത്രികളെ ആതുര സേവനം എന്നാണ് പറയുന്നതെങ്കിലും ആതുരവും സേവനവും ഒന്നും ഇല്ലാത്ത അവസ്ഥയാണ്‌ എല്ലായിടത്തും. ഹോസ്പിറ്റലിൽ ജോലി ഒഴിവുണ്ടെന്നറിഞ്ഞു ചെന്ന ഡയാന മെന്‍ഡെസ് എന്ന പെണ്‍കുട്ടിക്കുണ്ടായ അനുഭവം അവൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത് വൈറലാകുന്നു. കേരളത്തില്‍ പ്രമുഖ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പേരുകേട്ട ഒരു ആശുപത്രിയിലാണ് ഡയാന ചെന്നത്. ദൈവത്തിന്റെ പേരില്‍ പലരില്‍ നിന്നും പിരിവു നടത്തിയും പിഴിഞ്ഞും ഉണ്ടാക്കിയ ഇത്തരം സേവന കേന്ദ്രങ്ങളില്‍ നടക്കുന്നത് കടുത്ത ചൂഷണം ആണെന്ന് ഡയാന തന്റെ ഫേസ് ബുക്ക്‌ പേജിലൂടെ വിമര്‍ശിക്കുന്നു. തനിക്ക് ഇത്ര ശമ്പളം വേണമെന്ന് പറഞ്ഞ ഡയാനയോട് അവിടുത്തെ ഡയറക്ടര്‍ അച്ചന്‍ പറഞ്ഞത് “അധ്യാപനം ഒരു സേവനമാണ്…. അറിവ് പകർന്നു കൊടുക്കുമ്പോ കാശിന്റെ കണക്കുകൾ പറയുന്നത് തെറ്റാണ്‌… എന്നാണ്. എന്നാല്‍ അതിനുഡയാനകൊടുത്ത മറുപടി അച്ചന്റെ വായടപ്പിച്ചു.

 

 

ഡയാനയുടെ തീ പാറുന്ന ആ പോസ്റ്റ് ഇങ്ങനെ:

ഒരു ജോലിയുടെ ഒഴിവറിഞ്ഞു കഴിഞ്ഞ ആഴ്ച്ച അതിനെ പറ്റി അനേഷിച്ചു….

Nursing college ലെ teaching പോസ്റ്റ് ആണ്… Tutor എന്നും പറയാം….

Bsc Nursing student ന് class എടുക്കണം…. പിന്നെ teaching എനിക്ക് താല്പര്യമില്ല .. പോകണ്ടാ എന്നോർത്ത്…,, എങ്കിലും പോയി…. ചില ഇഷ്ട്ടക്കേടുകൾ ഇടയ്ക്ക് പരീക്ഷിക്കും…. കാരണം അതോടെ ഞാൻ അത് ഒന്നുടെ വെറുക്കും… അല്ലേൽ അതിനെ ഇഷ്ടപ്പെടാൻ തുടങ്ങും…. ❤❤❤

ചുമ്മാ ഒരു രസം…. ജീവിതം ഇടയ്ക്ക് രസവും പൊരിച്ച മീനും കൂട്ടി കഴിച്ചു നോക്ക്… നല്ല രുചികരമാണ്… ????????????????

ഒരു ക്രിസ്ത്യൻ സഭയുടെ ആണ് ഞാൻ പോകുന്ന ഇടം… സ്വന്തമായി ഹോസ്പിറ്റലും അതിനോടുകൂടെ nursing college ഉം നടത്തുന്നവർ… ????????????????????????

സത്യത്തിൽ ക്രിസ്ത്യൻ സഭ ഇപ്പൊ ആശുപത്രികളും വിദ്യാഭ്യാസവും ആണ് അവരുടെ business എന്ന് കാണിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ….

അവിടെ ചെന്ന് അന്വേഷിച്ചപ്പോ ആദ്യം ഡയറക്ടർ അച്ഛനെ കണ്ടിട്ട് വേണം college ൽ എത്താൻ എന്ന് ഒരു കന്യാസ്ത്രീ അമ്മ പറഞ്ഞു…

ശരി ആയിക്കോട്ടെ…. ഞാനും എന്റെ ചേച്ചിയും നേരെ ഹോസ്പിറ്റൽ കെട്ടിടത്തിലേക്ക് നടന്നു… കാഴ്ചകൾ പലതാണ്…

ഉറ്റവരുടെ രോഗത്തിന്റെ പേരിൽ നെട്ടോട്ടം ഓടുന്ന കുറെ സാധാരണ മനുഷ്യർ…. എനിക്കറിയാം പലരുടേം മുഖം വാടിയിരിക്കുന്നതിന്റെ കാരണങ്ങൾ….

ദുരിതം… ദുഃഖം… ദാരിദ്ര്യം… കൂടാതെ രോഗങ്ങൾ കൂടി ആയപ്പോ ജീവിതത്തെ ചിരിച്ചു തോൽപ്പിക്കാൻ കഴിയാതെ പോകുന്നവർ…. ഒന്നും കാണാതെ ഇരിക്കാൻ തല കുമ്പിട്ടു നടന്നു….

കയ്യിൽ കാശില്ലാത്ത ഞാൻ എങ്ങനെ കരുണ കാണിക്കും… എല്ലാത്തിൽ നിന്നും ഒളിക്കാൻ ആണ് എനിക്കും ഇപ്പൊ താല്പര്യം…. ????????????????

അച്ചൻ വരാൻ 10 മണിയാകും എന്ന് അവിടെ നിന്ന attender പറഞ്ഞു…

ശരി… അങ്ങനെയാകട്ടെ…. ആവശ്യക്കാർ നമ്മളാകുമ്പോ കാത്തിരിക്കുക അത്യാവശ്യമാ… അവിടെ ഇരുന്നു ഞാനും ചേച്ചിയും ചറപറാ സംസാരമായി…. സഹോദരങ്ങൾ അല്ലേ… പറയാൻ വിഷയത്തിന്റെ ആവശ്യമില്ല…

എന്റെ ഉടുപ്പ് എല്ലാം നീ വലിച്ചു കേറ്റി അല്ലേ… എന്റെ nail polish കണ്ടില്ല…. Ente slide നീ അല്ലേ അടിച്ചു മാറ്റിയെ… അങ്ങനെ മറന്നു പോയിരുന്ന പലതും ചേച്ചി ഓർമിച്ചു എന്നെ നിർത്തി പൊരിക്കുന്നു…. ????????????????

അറ്റൻഡർ ഇടയ്ക്ക് വന്നു warning പോലെ പറഞ്ഞു…. ശബ്ദം ഉണ്ടാക്കരുത് എന്ന്… അപ്പോ അയാളെ കാണിക്കാൻ വായ അടച്ച പോലെ അഭിനയിക്കും… പിന്നേം അവിടെ ഞാനും അവളും ഇടിയാണ്… കയ്യാങ്കളിയിൽ പോകാറില്ല….. അതൊക്കെ വീട്ടിന്റെ ഉള്ളിലെ ചെയ്യൂ…. ????????????

സമയം 10 കഴിഞ്ഞു…. നല്ല വെളുത്ത സുന്ദരനായ ഒരു കാർ വന്നു നിന്നു…. അതാ വെള്ള കുപ്പായത്തിൽ നിന്നു ദൈവത്തിന്റെ പ്രതിരൂപം മെല്ലെ ഇറങ്ങി വരുന്നു…

കൊല്ലത്തിന്റെ ഋതിക് റോഷൻ ….

പ്രായം ഒരു 45 വയസ്സിനു മേലെ കാണും….

എന്റെ പ്രായം ആയിരുന്നേൽ ഒന്ന് ശ്രമിക്കായിരുന്നു…. പെണ്ണ് കെട്ടാത്ത എനിക്ക് എത്ര വേണേലും ശ്രമിക്കാലോ…..

അച്ചന്മാർ പെണ്ണുകെട്ടിയ കുറെ കഥകൾ എനിക്കറിയാം… അതോണ്ട് പുള്ളിയെ വിവാഹ വസ്ത്രത്തിൽ ഊഹിച്ചു നോക്കി …..
ഓഹ്… വേണ്ടാ…. തല്ക്കാലം ജോലി മതീ . . ..

വേറെ ആരെയും കിട്ടിയില്ലേൽ നോക്കാം… ഇപ്പൊ ഈശോമിശിഹായ്ക്ക് ഒന്നല്ല രണ്ടോ മൂന്നോ സ്തുതി പറഞ്ഞ് ഉള്ള കാര്യം സാധിച്ചു സ്ഥലം വിടാം….

എന്റെ വർത്താനം കേട്ട ചേച്ചി എനിക്കിട്ടു ഒരു പിച്ച് തന്നു…. നടക്ക് സാത്താനെ…. വഷളത്തരം പറയാതെ…. നിന്നേം കൊണ്ട് നടന്നാൽ തല്ലു വണ്ടി പിടിച്ചു വരും….

ശരി… അങ്ങനെ അകട്ടെ…. ഞാനും അവളും അച്ഛന്റെ director board വെച്ച റൂമിന് മുന്നിൽ എത്തി നിന്നു….

അല്പം കഴിഞ്ഞപ്പോ attender വന്നു അകത്തേക്ക് ചെല്ലാൻ പറഞ്ഞു …

നീ പോയിട്ട് വാ എന്ന് പറഞ്ഞു ചേച്ചി എന്നെ പറഞ്ഞു വിടാൻ നോക്കി ….

അയ്യടി മനമേ…. ഒറ്റയ്ക്ക് പോകില്ല ഞാൻ… നീയും വാ…

ഒന്നാമത് ആ അച്ഛനെ ഞാൻ ഊഹിച്ചു…. മനുഷ്യരാ…. ദുർബല നിമിഷങ്ങൾ ഉള്ളോർ ആണ്… വെറുതെ എന്തിനാ അച്ഛനെ പീഡിപ്പിച്ചവൾ എന്നൊക്കെ വാർത്ത ഉണ്ടാക്കാൻ നിക്കുന്നത്…. ഒരുമിച്ചങ്ങു പോയാ മതീ….

ഇതും പറഞ്ഞു ആളുടെ കയ്യും പിടിച്ചു വലിച്ചു ഞങ്ങൾ ഒരുമിച്ചങ്ങു അകത്തേക്ക് കേറി…

ചേച്ചി ഗുഡ് മോർണിംഗ് ഫാദർ എന്ന് പറഞ്ഞതും വെപ്രാളം കൊണ്ട് ഞാൻ ഈശോമിശിഹായ്ക്ക് ഗുഡ് മോർണിംഗ് ഫാദർ എന്നൊക്കെ എല്ലാം കൂടി ചേർത്ത് പറഞ്ഞു…

ഒന്ന് മുഖം ചരിച്ചു അച്ഛൻ നോക്കി… ആദ്യമായിട്ട ഈശോമിശിഹായ്ക്ക് gud morning പറയുന്ന ഒരാളെ കാണുന്നത് …

വന്നതും ചമ്മി…
എന്നാലും അവിടെ പയറ്റാൻ തന്നെ തീരുമാനിച്ചു… ????????????????

ഇരിക്കു… അച്ഛൻ പറയുമുന്നേ കസേര നല്ല ശബ്ദത്തോടെ വലിച്ചു ഞാനിരിക്കാൻ തുടങ്ങി…

ചേച്ചിയുടെ മുഖം വിളറി വെളുക്കുന്നു… അവൾക്ക് ഇതൊക്കെ അല്പം വിഷമം ഉണ്ടാക്കുന്ന പോലെ ഉണ്ട് ….

അച്ഛൻ പറയാൻ തുടങ്ങി…

എന്താണ് പേര് ..

ഞാൻ :- ഡയാന മെൻഡസ് ഫ്രാൻസിസ് മെൻഡസ് .

ഫാദർ :- ഏതേലും ഒരു പേര് പറയ്

ചേച്ചി :- ഡയാന മെൻഡസ് എന്നാണു ഫാദർ.. ബാക്കി പപ്പയുടെ പേരാണ് .

ചേച്ചി എന്നെയൊന്നു നോക്കി… ???????????? പേടിപ്പിക്കാൻ

ഞാൻ പേടിച്ചില്ലാ… ഉഹു ഹൂ ഹൂ ????????????????

ഫാദർ ചേച്ചിയോട് സംസാരിക്കുമ്പോ ഞാനാ room ആകെയൊന്നു നോക്കി ..

Ac റൂം… ഇരുന്നോണ്ട് കറങ്ങുന്ന കറങ്ങുന്ന കസേരയിലാ father ഇരിക്കുന്നത്.. ഞാനൊന്ന് അനങ്ങി നോക്കി… നുമ്മടെ കസേര പാറക്കല്ല് പോലെയുണ്ട് ….. എന്താ കഥാ … ????????????????

റൂമിൽ നിറയെ വിലപിടിപ്പുള്ള പല സാധനങ്ങളും ഉണ്ട്… എന്റെ ഉള്ളിലെ മോഷ്ട്ടാവ് ഉണർന്നു…. പക്ഷെ ഞാനിതിനെ പിന്നേം ഉറക്കി … ചേച്ചിയുണ്ട്… അവൾ എന്നെ കൊല്ലും എന്തേലും കാണിച്ചാൽ … പാവത്തെ പോലെ ഇരുന്നു …

ചേച്ചിയും ഫാദറും തമ്മിൽ ചർച്ച…

ഫാദർ തിരിഞ്ഞു എന്നോട് :- അപ്പൊ മിസ് ഡയാന രാജകുമാരി…. എത്രയാ ശമ്പളം പ്രതീക്ഷിക്കുന്നത് .. ?

ഞാൻ :- അൽപ്പം മതീ ഒരു 25000 രൂപ…

ഫാദർ :- അത്രയൊന്നും കിട്ടില്ല… ഇഷ്ടംപോലെ നഴ്സസ് ഇവിടെ daily വന്നു ജോലി അന്വേഷിക്കുന്നു…. ആരും ഇത്ര ചോദിക്കാറില്ല ..

ഞാൻ :- അത് അവർ… ഇത് ഞാൻ… ഞാൻ daily വരാറില്ല… ഒരിക്കലേ വരൂ… ‘ രജനികാന്തിനെ പോലെ chair ൽ നെഞ്ച് വിരിച്ചു ഇരുന്നു ..

ഫാദർ :- ഒരു 10000 രൂപ starting തരാം… നിന്റെ ജോലിയിൽ ഉള്ള smartness കണ്ടിട്ട് വേണ്ടത് ആലോചിക്കാം…

ഞാൻ :- അത് പറ്റില്ല.. നിങ്ങൾ അച്ചന്മാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത് എന്നാണു എന്റെ കേട്ടുകേൾവി ( ചുമ്മാ അടിച്ചു വിട്ടു )

ഇപ്പ ഇങ്ങനെ പറയും.. ജോലിയിൽ കേറിയാൽ കുറെ ആവലാതികൾ പറഞ്ഞു മറ്റുള്ളോരെ മുതലെടുക്കും നിങ്ങൾ… എന്നോട് വേണ്ട അത്..

ഫാദർ :- എടി…. ഗൾഫിലെ salary ഒന്നും നാട്ടിൽ കിട്ടില്ല കുഞ്ഞേ…

ഞാൻ :- ഗൾഫിൽ ആയാലും നാട്ടിൽ ആയാലും രോഗത്തിനോ രോഗികൾക്കോ കുറവില്ലലോ…. അച്ഛൻ വല്യ വർത്തനം പറയാണ്ട് ഉള്ള സാലറി പറഞ്ഞിട്ടു ഇത് അവസാനിപ്പിക്കു… എനിക്ക് വിശന്നിട്ടു വയ്യ… നിങ്ങളെ പോലെ food കഴിച്ചിട്ടു ഇരിന്നു പ്രസംഗിക്കാൻ ആർക്കും പറ്റും…
..

ഫാദർ :- അധ്യാപനം ഒരു സേവനമാണ്…. അറിവ് പകർന്നു കൊടുക്കുമ്പോ കാശിന്റെ കണക്കുകൾ പറയുന്നത് തെറ്റാണ്‌… നിനക്ക് വിദ്യാഭ്യാസം തന്നത് കാശുണ്ടാക്കാൻ മാത്രമാണോ ?.. നീ ഒരു ക്രിസ്ത്യാനി അല്ലേ. ?.. ക്രിസ്തുവിനെ അറിഞ്ഞവൾ ?

ഫാദർ… എന്ന് വിളിച്ചു ഞാൻ മറുപടി പറയാൻ നിന്നപ്പോ വെളിയിൽ ഒരു സ്ത്രീയുടെ ബഹളം…
ഞങ്ങൾ തിരിഞ്ഞു വാതിലിനു side ൽ നോക്കി…. പുറത്തു അറ്റെൻഡറും സ്ത്രീയും തമ്മിൽ എന്തോ തർക്കങ്ങൾ… ഉച്ചത്തിൽ നിലവിളി….

ആ സ്ത്രീയെ attender വലിച്ചു വെളിയിലേക്ക് കൊണ്ട് പോകാൻ നോക്കുന്നു…

അകത്തു ഇരുന്ന ഞാൻ ആരോടും അനുവാദം ചോദിക്കാതെ വെളിയിലേക്ക് ഇറങ്ങാൻ എണീറ്റു ..

ഡയാന അവിടെ ഇരിക്കു…ഞാൻ നോക്കാം അത് എന്ന് പറഞ്ഞു ഫാദർ table ൽ ഇരുന്ന ബെല്ലിൽ ഞെക്കി…

അറ്റൻഡർ ഓടി കിതച്ചു വന്നു..

എന്താ ബഹളം എന്ന് ഫാദർ ചോദിച്ചു..

ഒരു സ്ത്രീ വന്നു അച്ഛനെ കാണണം എന്ന് പറഞ്ഞു ബഹളം വെക്കുന്നു… അവരുടെ മകന് വേണ്ടിയോ മറ്റോ ആണ് ..

അപ്പോളേക്കും ആ റൂമിലേക്ക് ആ സ്ത്രീ നിലവിളിയോടെ കേറി വന്നു ….

നിലത്തു കുമ്പിട്ടു അവർ തൊഴുതു…

നോക്കുമ്പോ അലങ്കോലമായ മുടിയും വസ്ത്രവും… ഉറങ്ങിയിട്ട് ദിവസങ്ങൾ ആയ കണ്ണുകൾ .. ഉണങ്ങിയ ചുണ്ടുകൾ… ആഹാരമോ വെള്ളമോ അടുത്ത സമയത്തു കിട്ടിയ ലക്ഷണമില്ല…. ????????????

കരഞ്ഞോണ്ട് അവർ അച്ഛന്റെ അരികിലേക്ക് വന്നു കൈകൂപ്പി പറഞ്ഞു

അച്ചോ… ബില്ല് അടയ്ക്കാൻ ഇനി എന്റെ കയ്യിൽ കാശില്ല…. വാടക വീട്ടിൽ ജീവിക്കുന്നു… ഭർത്താവ് ഉപേക്ഷിച്ചതാ പണ്ടേ… എന്റെ മകൻ വേലയ്ക്ക് പോയാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയത്… ഉണ്ടായിരുന്നു വീടും സ്ഥലവും വിറ്റു മകളെ വിവാഹം കഴിപ്പിച്ചു വിട്ടു… എന്റെ മകനെ രക്ഷിക്കണം … ദൈവത്തെ ഓർത്തു കൈവിടരുത്…

അലറി കരഞ്ഞുകൊണ്ട് അവർ നിലത്തു മുട്ടുകുത്തി നിന്നു..

ഞാൻ അറിയാതെ എണീറ്റ് നിന്നു… ഉള്ളിൽ എന്തോ ഒരു… കേട്ടു നിന്നു ആസ്വദിക്കാനോ തലകുമ്പിട്ടു ഒഴിഞ്ഞു മാറാനോ സാധിക്കാത്ത അവസ്ഥ ..

അറ്റൻഡർ വീണ്ടും ശകാരവുമായി അവരെ കൈക്കു പിടിച്ചു ഉന്താനും വഴക്ക് പറയാനും തുടങ്ങി… ഫാദർ അയാളോട് അവരെ വെളിയിൽ കൊണ്ട് പോകു എന്ന് പറയുന്നുണ്ടായി…

കസേര മാറ്റി ഞാൻ ചെന്ന് അവരെ സമാധാനിപ്പിക്കാൻ… അറ്റൻഡർ ആ സ്ത്രീയെ ആഞ്ഞൊരു തള്ളു കൊടുത്തു…..
ആ സ്ത്രീ കതകിന്റെ ഇടയിലേക്ക് വീണു…

ഓടിച്ചെന്നു അവരെ പിടിച്ചു എണീപ്പിക്കാൻ നോക്കിയപ്പോ attender എന്ന മൃഗത്തിന്റെ മുഖമുള്ളവൻ വീണ്ടും എത്തീ ..

ലോകത്തിൽ സ്നേഹിച്ചാൽ ഏറ്റം നല്ലവൾ ആണ് ഞാൻ… ദേഷ്യം വന്നാൽ ലോകത്തെ ഏറ്റവും മോശവും ഞാൻ തന്നെ സംശയമില്ല … ????????????

നിങ്ങൾ മാറ്.. അവർ തനിയെ പൊയ്ക്കോളും എന്ന് പറഞ്ഞു ഞാൻ ഇടയിൽ കേറി നിന്നു… അവർ കരഞ്ഞുകൊണ്ട് കയ്യിൽ ഇരുന്ന plastic കവറിൽ നിന്നു കുറെ തുണ്ടുകൾ എടുത്തു കാണിക്കുന്നു…

ജോലി സ്ഥലത്തേക്ക് പോകുമ്പോ കൂട്ടുകാരന്റെ ബൈക്കിൽ പോയതാ മോളെ…. റോഡിലെ കുഴിയോ മറ്റോ കണ്ടില്ല… അപകടം പറ്റി ഒരു മാസ്സമായി icu വിൽ ആണ്

ബന്ധുക്കൾ തന്ന കാശും കടം വാങ്ങിയതും കഴിഞ്ഞു… ഇനി എനിക്ക് ആരുമില്ല സഹായം ചെയ്യാൻ…. ഇതുവരെ ഉള്ള ബില്ല് അടച്ചു… മരുന്നിന്റെ ബില്ല് മാത്രം ബാക്കി… അത് അടച്ചില്ലേൽ ഡിസ്ചാർജ് ചെയ്യും എന്ന് sister പറഞ്ഞു… അവൻ ഒന്ന് എണീക്കും വരെ സഹായിക്കണം… ജോലി ചെയ്തു കുറച്ചേ കാശ് അടച്ചു തീർത്തോളാം ഞങ്ങൾ എന്ന് പറഞ്ഞു അവർ എന്നോടും ഫാദറിനോടും എല്ലാം കരഞ്ഞു

ഇല്ലായ്മയുടെ പെരുമഴ കണ്ണീരായി അവരുടെ കവിളിലൂടെ ഒഴുകി…
കർത്താവ് കാണുന്നില്ലേ ഇതൊന്നും ?..

വീണ്ടും അറ്റൻഡർ അവരെ കൈക്ക് പിടിച്ചു വലിക്കാൻ തുടങ്ങി…

ദേഷ്യം കൊണ്ട് അയാളേക്കാൾ ഞാനും അലറി…

മാറി നിക്കേടോ…. അവരുടെ മേത്തു താനിനി തൊട്ടാൽ ആ കൈ ഞാൻ ഒടിക്കും… മാറി നിക്കാൻ പറഞ്ഞു അയാളെ ഞാനും തള്ളി മാറ്റി… ചേച്ചിയും ഞാനും കൂടി അവരെ ഒന്ന് പൊക്കി എണീപ്പിച്ചു… കണ്ണ് നിറഞ്ഞു ഒഴുകി എൻറെയും…. നിസ്സഹായാർ ആണ് ഞാനും ആ അമ്മയും എല്ലാം…

എവിടുന്നോ കിട്ടിയ ഉൾവിളി പറഞ്ഞപോലെ ഞാൻ ഫാദറിനെ ഒന്ന് നോക്കി… ഭാവങ്ങൾ ഇല്ലാത്ത ദൈവദൂതൻ എല്ലാം കണ്ടു നിൽക്കുന്നു….

ഫാദറിനോട് ഒരു കാര്യം പറയാൻ ഉണ്ട് എനിക്ക്…

നിങ്ങൾ പറഞ്ഞത് പോലെ അധ്യാപനം ഒരു സേവനമാണ്…. ശരിയാണ്…. അഞ്ചു പൈസ ഇല്ലാണ്ട് ഞാൻ ജോലിക്കു കേറാം…

പക്ഷെ ഒരേയൊരു condition ഉണ്ട്… ഈ അമ്മയുടെ മകന് ഇനി സുഖപ്പെടും വരെ ഉള്ള എല്ലാ ചികിത്സയും ചിലവും ഇവർക്ക് free ആയി കൊടുക്കണം…

അധ്യാപനം മാത്രമല്ല.. ആതുര സേവനവും ഒരു പുണ്യ കർമമാണ്….

എന്റെ അപ്പനും അമ്മയും എന്നെ കാശുണ്ടാക്കാൻ പഠിപ്പിച്ചെന്നു തോന്നുന്നില്ല… അന്യന്റെ കണ്ണീരു കണ്ടു നിങ്ങളെ പോലെ നിക്കാൻ ആവാത്തതിനാൽ പലയിടത്തും പലതും പോയിക്കിട്ടി…

അച്ഛൻ മിണ്ടുന്നില്ല… എന്നെ വട്ടം കെട്ടിപ്പിടിച്ചു ഭ്രാന്തിയെ പോലെ ആ അമ്മ തളർന്നു നിന്നു …

കർത്താവിന്റെ പേരിൽ നിങ്ങളൊക്കെ വാങ്ങികൂട്ടുന്ന സുഖങ്ങൾ ഇവരുടെ കൂടിയല്ലേ…

അച്ഛൻ എന്നെ കൊന്നു തിന്നാൻ ഉള്ള നോട്ടം നോക്കി…

Diane… ഇതുപോലെ പലരും എന്നും വരും… വരുന്നോർക്കൊക്കെ എല്ലാം വാരി കൊടുക്കാൻ ഈ സ്ഥാപനം എന്റെയല്ല സഭയുടേതാണ്…. ഞാനും ഇവിടെ ഒരു ജോലിക്കാരൻ ആണ്…

ഞാനും വിട്ടില്ല… എന്നാൽ ഇറങ്ങി വാടോ ഈ കുപ്പായം ഊരി വെച്ചിട്ടു… വന്നു കൂലിപ്പണിക്ക് പോ…. കിട്ടുന്ന കാശിൽ നിന്നു 10 രൂപയെങ്കിലും ഒരാൾക്ക് ചായ വാങ്ങാൻ കൊടുക്ക്… എന്നിട്ടു അൾത്താരയിൽ കേറി നിന്നു സുവിശേഷം പറയുക….

പലപിരിവും പിരിച്ചു എത്ര ആളുകളെ നിങ്ങൾ പിഴിയുന്നു… ഇത്രയും വരുമാനവും സുഖ സൗകര്യങ്ങളും നിങ്ങൾക്കൊക്കെ എന്തിനാണ് ?..

ചോദ്യങ്ങൾ ചോദിച്ചപ്പോ ആ അമ്മയോടൊപ്പം ഞാനും ചേച്ചിയും പുറത്തേക്ക് പോകേണ്ടി വന്നു….

ഇറങ്ങി പോരുമ്പോഴും ഞാൻ പറഞ്ഞു… Biodata ൽ എന്റെ phone നമ്പർ ഉണ്ട്…. Free ആയി പഠിപ്പിക്കാൻ ഞാൻ തയ്യാറാണ്… Free ആയി ഈ പാവങ്ങളെ സഹായിക്കാൻ നിങ്ങൾ തയ്യാറാണോ എന്ന് ..

എനിക്ക് മുന്നിൽ ആ വാതിലുകൾ അടഞ്ഞു….

പോട്ടെ പുല്ലു…. ഇവരൊയൊക്കെ വെടി വെച്ചു കൊല്ലണം…

എന്റെ ദേഹം ദേഷ്യം കൊണ്ട് കനൽ പോലെ ചൂടെടുത്തു… കൈകൾ വിടുവിച്ചു ആ അമ്മ എന്നോടും ചേച്ചിയോടും ഒപ്പം നടന്നു…

മോള് ആദർശം പറഞ്ഞു ഉള്ള പണിയും കളഞ്ഞു അല്ലേ ?..

ചേച്ചി :- ദുബായിൽ പോയി നല്ല ജോലിയിൽ നിന്നവളാ… കൂടെ ഉള്ള ഫിലിപ്പീനി incharge നെ കൊങ്ങയ്ക്ക് കുത്തിപ്പിടിച്ചു അവിടേം ആദർശം പറഞ്ഞതു കൊണ്ട് അവിടുന്നും ഇറക്കി റോഡിലേക്ക് വിട്ടു…

ഇവൾ ജീവിക്കാൻ പിറന്നവൾ അല്ല.. അടികൂടാൻ മാത്രം ജനിച്ചതാ…

ആ അമ്മ ആദ്യമായി ചിരിച്ചു .. പൊട്ടി ചിരിച്ചു…

ഞാനും ചിരിച്ച പോലെ നിന്നു ..

മ്മക്കൊരോ ചായ അങ്ങട് കാച്ചിയാലോ
തൂവാനത്തുമ്പികൾ സിനിമയിലെ ലാലേട്ടനെ പോലെ തോൾ ചരിച്ചു ചോദിച്ചോണ്ടു അടുത്തുള്ള ഹോട്ടലിൽ കേറി …

മൂന്ന് ചായ.. മൂന്ന് മസാല ദോശ…. നാട്ടിലെ വിശേഷങ്ങൾ പറഞ്ഞു അത് കഴിച്ചു.. ബില്ല് അടച്ചു ബാക്കി ബാഗിൽ ഉണ്ടായ കാശ് എണ്ണി നോക്കി 267 രൂപ ..

അമ്മയുടെ കൈ നീട്ടിക്കെ…. ഇത് വെച്ചോ ഇടയ്ക്ക് ഇവിടെ വന്നു ചായ കുടിക്കുക….

എനിക്ക് തരാൻ വേറെ ഒന്നുല്ലാ…

ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി ആകട്ടെ…

ഭായിയോം ഓർ ബഹാനോം.. മേനെ പരിവാർ ചോട് ദിയാ… എന്നൊന്നും ഞാൻ പറഞ്ഞു കരയില്ല..

ബുൾഡോസർ കൊണ്ട് വന്ന് ഇടിച്ചു നിരത്തും ഈ സ്ഥാപനം… അമ്മയും അന്ന് വരുക… മ്മക്ക് പൊളിക്കാം ഇത് .. ????????????

ആ അമ്മയെ അകത്തേക്ക് കയറ്റി വിട്ടു…. വീണ്ടും ആരുടെയോ ഒക്കെ കാലുപിടിക്കാൻ പാവം വേഗത്തിൽ ആശുപത്രിക്ക് അകത്തേക്ക് കേറി….

എനിക്കൊരു വിളി വരില്ലെന്ന് അറിയാം… എന്നാലും മൂന്ന് ദിവസമായി ഞാൻ ഫോണിൽ നോക്കി ഇരുന്നു…. Free ആയി പഠിപ്പിക്കാൻ അല്ല.. Free ആയി ചികിൽസിക്കാൻ അവർക്ക് വയ്യാ….

കർത്താവിനോടു ഒറ്റ ചോദ്യം…

വല്ല കാര്യവും ഉണ്ടായിരുന്നോ ഇവരെ പോലെത്തെ അല്ലേൽ എന്നെപോലെയുള്ളവർക്ക് വേണ്ടി കുരിശിൽ കേറി മരിക്കാൻ ?…

ഇതുപോലെ ഒരു ഹോസ്പിറ്റൽ കെട്ടി പാവങ്ങളെ കൊന്നങ്ങു ജീവിച്ചിരുന്നേൽ…. ?.. കഷ്ട്ടം തന്നെ കർത്താവിന്റെ കാര്യം….

നന്ദി…

കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments