പട്ടികജാതിക്കാരിയായ എസ്.എഫ്.ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസ്സില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറെ കല്ലട നടുവിലക്കര കവളിക്കല്‍ വീട്ടില്‍ വിശാഖ് കല്ലട (26) യെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയില്‍ നിന്ന് ഇയാള്‍ പലപ്പോഴായി ഒൻപത് ലക്ഷം രൂപയും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കിന്റെ സി.സി അടച്ചിരുന്നതും വിദ്യാർഥിനിയുടെ പണം ഉപയോഗിച്ചായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്.സി- എസ്.ടി വകുപ്പുകളും പ്രതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.എഫ്.ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
RELATED ARTICLES