HomeCinemaമരണംവരെ കൊല്ലം സുധിയുടെ ഭാര്യയായിരിക്കും, അതിന്റെ കാരണം ഇതാണ്; രേണു പറയുന്നു

മരണംവരെ കൊല്ലം സുധിയുടെ ഭാര്യയായിരിക്കും, അതിന്റെ കാരണം ഇതാണ്; രേണു പറയുന്നു

തനിക്ക് മരണം വരെ കൊല്ലം സുധിയുടെ ഭാര്യയായിരിക്കാനാണ് ആഗ്രഹമെന്നും ഒരു വിവാഹം ഇനി ഉണ്ടാകില്ലെന്നും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു. ഒരു യുട്യൂബ് ചാനലിനോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രചരിക്കുന്ന തെറ്റായ വാർത്തകളെ കുറിച്ചും വിവാഹത്തെ കുറിച്ചും രേണു പ്രതികരിച്ചത്.

രേണു പറയുന്നത് ഇങ്ങനെ:

”സുധിച്ചേട്ടൻ മരിച്ച്‌ ഒരുവർഷം ആകും മുൻപെ ഞാൻ വേറെ വിവാഹം കഴിക്കും. കിച്ചുവിനെ(മൂത്ത മകൻ)അടിച്ചിറക്കും തുടങ്ങി ഒത്തിരി നെഗറ്റീവുകള്‍ ഞാൻ കേട്ടതാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ. ഞാൻ വേറെ വിവാഹം കഴിക്കത്തില്ല. കൊല്ലം സുധിച്ചേട്ടന്റെ ഭാര്യ ആയിട്ട് തന്നെ ജീവിതകാലം മുഴുവൻ നില്‍ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുകയും ഉള്ളൂ. അതെന്റെ ഉറച്ച തീരുമാനം ആണ്. അങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണങ്ങള്‍ പലതുണ്ട്. അതെന്തായാലും എന്റെ ഉള്ളില്‍ തന്നെ കിടക്കട്ടെ. എന്റെ മരണം വരെ കൊല്ലം സുധിച്ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് എന്റെ തീരുമാനം. എന്നെ അറിയാവുന്ന കുടുംബത്തിലുള്ള ആരും തന്നെ രണ്ടാം വിവാഹത്തെ പറ്റി പറയില്ല” രേണു പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments