HomeAround Keralaവിദ്യാര്‍ഥികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ ലൈംഗികാതിക്രമം; അദ്ധ്യാപകനെതിരെ കേസ്

വിദ്യാര്‍ഥികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ ലൈംഗികാതിക്രമം; അദ്ധ്യാപകനെതിരെ കേസ്

കൊല്ലം കുളത്തൂപ്പുഴയിൽ സ്കൂള്‍ വിദ്യാർഥികളെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസ്. ട്രൈബല്‍ സ്കൂളിലെ അറബി അധ്യാപകനായ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തിഷാനെതിരെയാണ് കേസ്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ കുട്ടികളുടെ ശരീരത്തില്‍ സ്പർശിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചതിന് പിന്നാലെ രക്ഷിതാക്കള്‍ പരസ്പരം സംസാരിക്കുകയും മറ്റുകുട്ടികളോട് കൂടി വിവരം ചോദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

മൂന്ന് മാസം മുൻപാണ് ബാത്തിഷാൻ സ്കൂളില്‍ അധ്യാപകനായെത്തിയത്. അധ്യാപകന്റെ ലൈഗികാതിക്രമം സ്കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്നും, പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തിയാണ് കുളത്തൂപ്പുഴ പോലീസ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് കുളത്തൂപ്പുഴ പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments