HomeNewsLatest Newsടീ സോളാര്‍ കമ്പനിയുടെ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായരുടെ മൊഴി പുറത്ത്

ടീ സോളാര്‍ കമ്പനിയുടെ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായരുടെ മൊഴി പുറത്ത്

കഴിഞ്ഞ സർക്കാരിനെ പിടിച്ചുലച്ച സരിത എസ് നായര്‍ എന്ന സ്ത്രീ ഇപ്പോഴും നിഗൂഢതകള്‍ക്കുള്ളില്‍ തന്നെ നില്‍ക്കുകയാണ്. ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം താമസിച്ച വീടിന് വാടക കൊടുക്കാന്‍ പോലും കാശില്ല എന്ന് പറഞ്ഞ സരിത എങ്ങിനെ ആഡംബര വീട് പണിതു ? ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നിത്യജീവിതത്തിന് പോലും കാശില്ല എന്ന് സരിത പറഞ്ഞത് പച്ചക്കള്ളമാണെന്ന് ടീ സോളാര്‍ കമ്പനിയുടെ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായര്‍ പറയുന്നു.

 
ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ താമസിച്ചിരുന്ന വീടിന് വാടക കൊടുക്കാന്‍ പോലും കാശില്ലാതിരുന്ന സരിത പെട്ടന്നാണ് പണക്കാരിയായത്. അവരെ സാമ്പത്തികമായി സഹായിച്ചവരില്‍ പല പ്രമുഖരും ഉണ്ടെന്ന് രാജശേഖരന്‍ നായര്‍ സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന് മൊഴി നല്‍കി. തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ പൊറ്റയില്‍ എന്ന സ്ഥലത്ത് 25 സെന്റ് ഭൂമിയില്‍ സരിത പുതിയ ആഡംബര വീട് പണിതു. പാലുകാച്ചല്‍ ചടങ്ങിനെത്തിയ വീടുപണിക്കാര്‍ക്ക് ചെക്കാണ് നല്‍കിയത്. സരിതയുടെ കൈയ്യില്‍ ഇനിയും ധാരാളം പണമുണ്ടെന്നാണ് ഇതെല്ലാം സൂചിപ്പിയ്ക്കുന്നത്.

 

 

 

കോട്ടയം ജില്ലയിലെ കടപ്ലാമറ്റത്ത് ജലനിധിയുടെ വാര്‍ഷിക സമ്മേളനം നടക്കുമ്പോള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോകുമ്പോള്‍ സരിതയ്‌ക്കൊപ്പം താനും ഉണ്ടായിരുന്നു. കാറില്‍ ഇരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളായ ജിക്കുമോന്‍ സരിതയെ ഫോണില്‍ വിളിച്ചത്. ജലനിധി സമ്മേളനത്തിനെത്തുന്ന മുഖ്യമന്ത്രിയ്‌ക്കൊപ്പം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രന്‍ എന്നൊരാള്‍ ഉണ്ടാകുമെന്നും അദ്ദേഹത്തെ ചെന്നുകണ്ടശേഷം മുഖ്യമന്ത്രിയെ കാണണം എന്നും ജിക്കുമോന്‍ സരിതയോട് പറഞ്ഞുവെന്നും രാജശേഖരന്‍ നായര്‍ മൊഴി നൽകി. ഇതിനെല്ലാം തെളിവ് ഹാജരാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments