HomeFaithഅമേരിക്കയിലെ കാട്ടുതീ പടർന്നുപിടിച്ച സ്ഥലത്തു നടന്ന അത്ഭുതം ! വീഡിയോ കാണാം

അമേരിക്കയിലെ കാട്ടുതീ പടർന്നുപിടിച്ച സ്ഥലത്തു നടന്ന അത്ഭുതം ! വീഡിയോ കാണാം

അമേരിക്കയിലെ ഗറ്റ്‌ലിന്‍ബര്‍ഗിലുണ്ടായ കാട്ടുതീയില്‍ വീടിനു മുഴുവന്‍ തീപിടിച്ചപ്പോൾ വീട്ടില്‍ ക്രിസ്തുവിന്റെ പ്രതിമ മാത്രം നശിക്കാതെ കണ്ടെത്തിയത്. അനേകരെ ആകർഷിക്കുന്നു. വീട്ടിലെ സകല വസ്തുക്കളും കത്തി ചാമ്പലായപ്പോളും കരിയും ചാരവും മൂടി എന്നല്ലാതെ മറ്റൊന്നും പ്രതിമയ്ക്ക് സംഭവിച്ചിരുന്നില്ല. പ്രതിമയുടെ സ്ഥാനത്തിനു പോലും മാറ്റം ഉണ്ടായിട്ടില്ല എന്നാണു റിപ്പോര്‍ട്ട്. ഇതു വലിയൊരു അത്ഭുതമായാണു ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരത്തില്‍ ഈ ആഴ്ച്ചയിലെ രണ്ടാമത്തെ അനുഭവമാണിത് എന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമാനമായ മറ്റൊരു സംഭവത്തിൽ അമേരിക്കയിലെ ടെന്നസിയിൽ ശക്തമായ കാട്ടുതീ പടര്‍ന്നു പിടിക്കുന്ന സ്ഥലത്തു നിന്നും, കണ്ടെത്തിയ ബൈബിള്‍ ഭാഗം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. . ‘ഡോളിവുഡ്’ എന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ജീവനക്കാരനാണ് ബൈബിളിലെ പകുതി കത്തിയ പേജുകള്‍ കണ്ടെത്തിയത്. ജോയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ദേശത്തെ മരങ്ങള്‍ കത്തി നശിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗമാണ് ഈ പേജില്‍ പരാമര്‍ശിക്കുന്നത്.

https://youtu.be/MaVm1CKUZGY

തനിക്ക് ലഭിച്ച ബൈബിള്‍ ഭാഗത്തിന്റെ ചിത്രം ഐസക്ക് മാക് കോര്‍ഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒന്നരലക്ഷത്തില്‍ അധികം പേര്‍ ഇതിനോടകം തന്നെ ഐസക് മാക് കോര്‍ഡിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. കാട്ടുതീ പടര്‍ന്നു പിടിക്കുന്ന ഒരു പ്രദേശത്ത്, കാട്ടുതീയേ കുറിച്ച് പരാമര്‍ശിക്കുന്ന ബൈബിളിന്റെ ഒരു പേജ് മാത്രം ലഭിച്ചതിനെ ഏറെ അത്ഭുതത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്.

 

 

 

കെട്ടിടങ്ങളിലേക്കും ജനവാസ കേന്ദ്രത്തിലേക്കും പടരുന്ന തീ അണയ്ക്കുന്നതിനായി ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. ഡോളിവുഡ് പാര്‍ക്കിലെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജറും സംഘവും തീ അണച്ച ഭാഗങ്ങൾ വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴാണ് ബൈബിളിന്റെ പേജ് അവരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു ബെഞ്ചിന്റെ അടിയില്‍ വെള്ളം നനഞ്ഞ രീതിയിലാണ് ബൈബിളിന്റെ പേജുകള്‍ കിടന്നിരുന്നത്. കത്തിനശിക്കാത്ത ഈ പേജിലെ വചനങ്ങള്‍ വായിച്ച പാര്‍ക്കിലെ ജീവനക്കാര്‍ അത്ഭുതപെട്ടു.

news-image-42-copy
ജോയേല്‍ പ്രവാചകന്റെ പുസ്തകത്തിലെ ഒന്നാം അധ്യായത്തില്‍ നിന്നുള്ള ഭാഗങ്ങളും, രണ്ടാം അധ്യായത്തിന്റെ ആദ്യത്തെ വാക്യം വരെയുമാണ് ബൈബിളിന്റെ പേജില്‍ ഉണ്ടായിരുന്നത്. ‘കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു, വിജന പ്രദേശത്തെ പുല്‍പുറങ്ങളെ അഗ്നി വിഴുങ്ങുന്നു, വയലിലെ മരങ്ങള്‍ എല്ലാം കത്തി നശിക്കുന്നു, വന്യമൃഗങ്ങള്‍ അവിടുത്തെ നോക്കി കേഴുന്നു’, തുടങ്ങിയ വാക്യങ്ങളാണ് പാര്‍ക്കിന്റെ മാനേജറായ ഐസക്ക് മാക്‌കോര്‍ഡും സംഘവും ബഞ്ചിന്റെ കീഴില്‍ നിന്നും കണ്ടെടുത്തത്.

https://youtu.be/X7_ZW86msPw

ഇതാ ആ ശില ! യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന ശിലയും കല്ലറയിലെ ശിലയും കണ്ടെത്തി !

അയർലൻഡ് മലയാളികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു ! മാതാപിതാക്കളെ ഇനി അയർലണ്ടിലേക്ക് സ്ഥിരമായി കൊണ്ടുവരാം !

കല്യാണത്തിന് വധു പള്ളിയിലെത്താൻ കൊതിച്ചത് വ്യത്യസ്തമായി; എന്നാൽ അൾത്താരയിൽ കാത്തുനിന്ന വരൻ കണ്ട കാഴ്ച… !

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments