HomeNewsLatest Newsതാൻ ആവിഷ്കരിച്ച പദ്ധതികൾ അടിച്ചുമാറ്റുന്നു; അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരേ ഇന്നസെന്റ് എം പി

താൻ ആവിഷ്കരിച്ച പദ്ധതികൾ അടിച്ചുമാറ്റുന്നു; അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരേ ഇന്നസെന്റ് എം പി

താൻ ആവിഷ്കരിച്ച പദ്ധതികള്‍ സ്വന്തം പേരിലേക്ക് ‘അടിച്ചുമാറ്റാന്‍’ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ ശ്രമിക്കുന്നുവെന്നു ചാലക്കുടി എം പി ഇന്നസെന്റ്. എംപിയുടെ പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുന്നത് എംഎല്‍എ പതിവാക്കിയിരിക്കുകയാണ്. ജാതികര്‍ഷകര്‍ക്ക് വേണ്ടി എംപി ആവിഷ്കരിച്ച ‘നട്മെഗ്’ പാര്‍ക്ക് പദ്ധതിയുടെ അവകാശ വാദവുമായാണ് എംഎല്‍എ അവസാനം രംഗത്തെത്തിയിരിക്കുന്നത്. പദ്ധതികള്‍ നേരത്തെ ആരംഭിച്ചതാണെന്ന കാര്യം ജനങ്ങള്‍ക്കറിയാവുന്നതാണെന്നും ഇതിന്റെ പേരില്‍ അര്‍ഹിക്കാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും ചാലക്കുടി എം പി ഇന്നസെന്റ് പറഞ്ഞു. എംപിയുടെ മണ്ഡലത്തിലെ മറ്റു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കാട്ടുന്ന രാഷ്ട്രീയ മര്യാദ ഇനിയെങ്കിലും കാട്ടാന്‍ റോജി ജോണ്‍ തയ്യാറാകണമെന്നും ഇന്നസെന്റിന്റെ സെക്രട്ടറി സേതു രാജ് ആവശ്യപ്പെട്ടു.

 

 

 

അങ്കമാലി ബൈപാസ് നിര്‍മ്മാണത്തിനായുള്ള ഇന്നസെന്റ് എംപിയുടെ പദ്ധതിയുടെ അവകാശ വാദമാണ് റോജി ജോണ്‍ ആദ്യം ഉന്നയിച്ചത്. മേഖലയിലെ ഒരു കത്തുന്ന വിഷയാണ് ഗതാഗത കുരുക്ക്. ഇതിനൊരു പരിഹാരമെന്നോണമാണ് ബൈപാസ് പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടത്. അങ്കമാലിയിലെ മുന്‍ എംഎല്‍എ ജോസ് തെറ്റയില്‍ ബൈപാസിനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് പദ്ധതി ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. പദ്ധതിയുമായി ബന്ധപ്പെട്ട് എംപി നല്‍കിയ നിവേദനം പരിഗണിച്ച സര്‍ക്കാര്‍ പദ്ധതിയ്ക്കായി ബജറ്റില്‍ തുക വിലയിരുത്തിയിട്ടുമുണ്ട്. എന്നാല്‍ ഈ പദ്ധതി തന്റേതാണെന്നായിരുന്നു റോജി ജോണിന്റെ അവകാശ വാദമെന്ന് ഇന്നസെന്റ് ആരോപിക്കുന്നു.

 

 
ജാതികര്‍ഷകര്‍ക്കുള്ള എംപിയുടെ നട്മെഗ് പദ്ധതിക്കാണ് പുതുതായി എംഎല്‍എ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. 2014ലാണ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അന്ന് എന്‍എസ്യു ഓള്‍ ഇന്ത്യ ഭാരവാഹി ആയിരുന്നു റോജി. നിയമസഭാ തെരഞ്ഞെടുപ്പിലാണ് റോജി അങ്കമാലിയില്‍ സജീവമാകുന്നത് തന്നെ. നിരവധി തുടര്‍പ്രക്രിയകള്‍ക്കൊടുവില്‍ നട്മെഗ് പദ്ധതിയില്‍ ഏതാണ്ട് തീരുമാനമായെന്ന് കണ്ടപ്പോള്‍ എംഎല്‍എ പതിവ് പോലെ ക്രെഡിറ്റിനായി രംഗത്തെത്തി. ഇന്നസെന്റ് പറയുന്നു.

ഡയാലിസിസ് ഓർമ്മയാകുന്നു…വരുന്നു..കൃത്രിമ കിഡ്നി !! വീഡിയോ കാണാം

ബൈബിൾ പറയുന്നു എന്ന് പറഞ്ഞു ഈ പാസ്റ്റർ ആളുകളെക്കൊണ്ട് ചെയ്യിച്ച കാര്യങ്ങൾ കേട്ടാൽ നാണിക്കും !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments