HomeAround Keralaടിവി നന്നാക്കാൻ പണമില്ല: സ്മാർട്ട്‌ ഫോണുമില്ല: ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻകഴിയാത്തതിനാൽ എന്ന്...

ടിവി നന്നാക്കാൻ പണമില്ല: സ്മാർട്ട്‌ ഫോണുമില്ല: ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻകഴിയാത്തതിനാൽ എന്ന് ആരോപണം

പണം ഇല്ലാത്തതിനാൽ കേടായ ടെലിവിഷൻ നന്നാകാത്തതും സ്മാർട്ട്‌ ഫോൺ ഇല്ലാതിരുന്നതും മൂലം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ആവാത്തതിൽ മനംനൊന്ത് ഒമ്പതാംക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ദേവികയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് വീട്ടിൽ സമീപം ദേവതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

കൂലിപ്പണിക്കാരനാണ് ദേവകിയുടെ അച്ഛൻ. കഴിഞ്ഞ കുറെ നാളായി രോഗംമൂലം പണിക്ക് പോയിരുന്നില്ല. ഇതിനാൽ പണമില്ലാത്ത ആയതോടെ ടിവി നന്നാക്കാൻ ആവാതെ വന്നു. സ്മാർട്ട് ഫോണും കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഇതോടെയാണ് ദേവതയുടെ ഓൺലൈൻ പഠനം മുടങ്ങിയത്. പഠിക്കാൻ സമൃദ്ധിയായിരുന്ന ദേവിക ഓൺലൈൻ പഠനം മുടങ്ങിയതോടെ മാനസികമായി വിഷമത്തിലായിരുന്നു എന്ന് മാതാപിതാക്കൾ പറഞ്ഞു. ഇന്നലെ വൈകിട്ട് നാലോടെ കാണാതായ വിദ്യാർത്ഥിനിയെ തിരിയുന്നതിനിടെ മൃതദേഹം മറ്റൊരു ആളൊഴിഞ്ഞ വീട്ടിലെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

അതിനിടെ ദേവികയുടെ കുറിപ്പ് പോലീസ് കണ്ടെത്തി. നോട്ട്ബുക്കില്‍ ഞാന്‍ പോകുന്നു എന്നുമാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments