റസിഡന്റ് വിസ അവസാനിച്ച പ്രവാസികൾക്ക് സുവർണ്ണ അവസരമൊരുക്കി യുഎഇ. റസിഡന്റ് വിസാ കാലാവധി അവസാനിച്ച പ്രവാസികൾക്കും രാജ്യത്തേക്ക് മടങ്ങിയെത്താമെന്ന് യുഎഇ സർക്കാർ അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ വീസാ കാലാവധി ഈ വർഷാവസാനം വരെ നീട്ടിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.2020 മാർച്ച് ഒന്നിനു ശേഷം കാലാവധി തീർന്ന വിസയുളളവർക്ക് ഡിസംബർ വരെ കാലാവധി ദീർഘിപ്പിച്ചു.കൊവിഡ് മൂലം രാജ്യം വിട്ടു പോകേണ്ടി വന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്ന ഒരു വാർത്തയാണിത്.