HomeAround Keralaമദ്യപിച്ച്‌ വീട്ടിലെത്തി ഭര്‍ത്താവ് ക്രൂരമായി മർദ്ദിക്കുന്നുവെന്ന് ഭാര്യ; വീട്ടിലെത്തിയ പോലീസിനു രക്ഷിക്കേണ്ടി വന്നത് ഭർത്താവിനെ !...

മദ്യപിച്ച്‌ വീട്ടിലെത്തി ഭര്‍ത്താവ് ക്രൂരമായി മർദ്ദിക്കുന്നുവെന്ന് ഭാര്യ; വീട്ടിലെത്തിയ പോലീസിനു രക്ഷിക്കേണ്ടി വന്നത് ഭർത്താവിനെ ! തൃശൂരിൽ ഇന്നലെ നടന്ന സംഭവം ഇങ്ങനെ:

മദ്യപിച്ച്‌ വീട്ടിലെത്തി ഭര്‍ത്താവ് തന്നെ പൊതിരെ തല്ലാറുണ്ടെന്ന് ഭാര്യയുടെ പരാതി. അന്വേഷിക്കാനെത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിനെ. തിങ്കളാഴ്ച രാത്രി 11 നാണ് പൊലീസിന് പരാതി കിട്ടിയത്. പരാതി ലഭിച്ചയുടന്‍ പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പിപി ബാബുവും, സിവില്‍ പൊലീസ് ഓഫീസര്‍ കെകെ ഗിരീഷും പരാതിക്കാരിയുടെ വീട്ടിലേക്ക് പോയി. പരാതിക്കാരി വീടിനുപുറത്ത് പൊലീസിനെ കാത്തുനില്‍ക്കുകയായിരുന്നു. ഭര്‍ത്താവ് സ്ഥിരം മദ്യപിക്കുമെന്നും, തന്നെ ഉപദ്രവിക്കാറുണ്ടെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ യുവാവിനെ അന്വേഷിച്ച്‌ വീടിനകത്ത് കയറി. ഈ സമയം ഇയാള്‍ ഉള്ളില്‍നിന്ന് പൂട്ടിയ മുറിയില്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്ത് യുവാവിനെ രക്ഷിച്ചു. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ത്തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇയാള്‍ അപകടനില തരണംചെയ്തു എന്നാണു റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments