HomeAround KeralaKottayamഅരുവിത്തുറ സെന്റ്‌ ജോർജ് കോളേജിൽ കൊയ്ത്തുത്സവം

അരുവിത്തുറ സെന്റ്‌ ജോർജ് കോളേജിൽ കൊയ്ത്തുത്സവം

ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ്‌ ജോർജ് കോളേജ് കാമ്പസ്സിൽ ഇന്നലെ കൊയ്ത്തുത്സവം നടന്നു. നാലു മാസം മുൻപ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് തുടക്കമിട്ട കൃഷിയാണ് ഇന്നലെ വിളവെടുത്തത്. അരയേക്കർ സ്ഥലത്ത് കരനെല്ലു വിതച്ചുകൊണ്ടായിരുന്നു കൃഷിയുടെ തുടക്കം. വിളവെടുക്കാൻ പാകമായ നെൽക്കതിരുകൾ ഇന്നലെ കൊയ്ത്തു പാട്ടിന്റെ അകമ്പടിയോടെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വിളവെടുത്തു. വിദ്യാർഥികളിൽ ഏറെപ്പേരും ആദ്യമായായിരുന്നു ഒരു കൊയ്ത്തിൽ പങ്കെടുത്ത് നെല്ലുകൊയ്യുന്നത്. കൊയ്ത്തുത്സവത്തിന് കോളേജ് പ്രിൻസിപ്പൽ ഫാ. ബേബി സെബാസ്റ്റ്യൻ നേതൃത്വം നൽകി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രകൃതിയിലേക്ക് മടങ്ങുക എന്ന ആശയവുമായി കോളേജിൽ പച്ചക്കറി കൃഷിയും പ്രകൃതി സംരക്ഷണവും നടന്നു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments