വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി റീമ കല്ലിങ്കലും സംഘവും. അസഹിഷ്ണിതയ്ക്കുള്ള തങ്ങളുടെ പ്രതിഷേധം ആട്ടത്തിലൂടെയാണ് ഇവര്‍ അറിയിക്കുന്നത്.. ഫാസിസം എന്ന പേരില്‍ നാല്‍പ്പതോളം മതേതരസംഘടനകള്‍ ഒന്നിക്കുന്ന മനുഷ്യ സംഗമത്തിലാണ് റീമ കല്ലിങ്കലും സംഘവും ആട്ടം അവതരിപ്പിക്കുന്നത്. ഡിസംബര്‍ 19, 20 തിയേതികളിലായി കൊച്ചിയില്‍ വച്ചാണ് ആട്ടം നടക്കുക.
മനുഷ്യന്റെ നിത്യ ജീവിതത്തില്‍ തടസങ്ങള്‍ വരുത്തി സൃഷ്ടിയ്ക്കുന്ന സമരത്തേക്കാള്‍ മൂര്‍ച്ചയുള്ളതാക്കാന്‍ ഡാന്‍സിന് കഴിഞ്ഞേക്കും. അതുക്കൊണ്ട് തന്നെയാണ് ആട്ടം എന്ന പ്രതിഷേധവുമായി എത്തുന്നതെന്ന് റീമ കല്ലിങ്കല്‍ പറയുന്നു. കൈകള്‍ മാത്രം ചലിപ്പിച്ചുക്കൊണ്ടുള്ള മുദ്രവാക്യങ്ങളേക്കാള്‍ ശക്തി ശരീരം മുഴുവന്‍ ചലിപ്പിച്ചുക്കൊണ്ടുള്ള ഡാന്‍സാണ്. ഇനിയുള്ള സമരങ്ങളും എല്ലാരും ചേര്‍ന്ന് ആടാന്‍ ആഗ്രഹിക്കുന്നുന്നുവെന്ന് റീമ കല്ലിങ്കല്‍ പറയുന്നു.