HomeAround KeralaKottayamക്യാൻസർ ബാധിച്ച എട്ടു വയസുകാരന് കാരുണ്യസ്പർശവുമായി 'എന്റെ പാമ്പാക്കുട' വാട്സാപ്പ് ഗ്രൂപ്പ്; സഹായവുമായി ബസ് ജീവനക്കാരും

ക്യാൻസർ ബാധിച്ച എട്ടു വയസുകാരന് കാരുണ്യസ്പർശവുമായി ‘എന്റെ പാമ്പാക്കുട’ വാട്സാപ്പ് ഗ്രൂപ്പ്; സഹായവുമായി ബസ് ജീവനക്കാരും

ക്യാൻസർ ബാധിച്ച എട്ടു വയസുകാരന് കാരുണ്യസ്പർശവുമായി ‘എന്റെ പാമ്പാക്കുട’ വാട്സാപ്പ് ഗ്രൂപ്പ്. മുളന്തുരുത്തി പഞ്ചായത്ത് രണ്ടാം വാർഡ് ഇഞ്ചിമല കാരിയേലിൽ എബി കുര്യൻ – ജാസ്മിൻ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനായ എട്ടുവയസുകാരൻ ഹെൻട്രി വയറ്റിൽ ഗുരുതര ക്യാൻസർ രോഗബാധിതനായി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കുട്ടിയുടെ ചികിത്സയ്ക്കായാണ് നാട് കൈകോർക്കുന്നത്. നേതൃത്വം കൊടുക്കുന്നത് എന്റെ പാമ്പാക്കുട എന്ന ഗ്രൂപ്പും. ‘കരുണയുടെ കരങ്ങൾ’ എന്ന പേരിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. കൂത്താട്ടുകുളം എറണാകുളം റൂട്ടിലോടുന്ന പ്രിൻസ് ബസ് ജീവനക്കാരും ഈ കാരുണ്യ പ്രവർത്തിയിൽ പങ്കുചേരുന്നുണ്ട്.

പാമ്പാക്കുട പഞ്ചായത്തിലെ മാലിന്യനിക്ഷേപത്തിന് അറുതിവരുത്താനായി രൂപംകൊണ്ട വാട്ട്സ് ആപ്പ് ഗ്രൂപ്പാണ് എന്റെ പാമ്പാക്കുട. പിന്നീട ഇത് കാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ചികിത്സക്കായി ഭീമമായ തുക വരുമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചിരിക്കുന്നത്. സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാതെ വാടകവീട്ടിൽ താമസിക്കുന്ന പെയിന്റിങ് തൊഴിലാളിയായ എബി തന്റെ മകന്റെ ചികിത്സക്ക് പണം കണ്ടെത്താകാനാകാതെ പ്രയാസത്തിലാണ് .

തലക്കോട് സെന്റ് മേരീസ് ഹൈസ്‌കൂൾ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിയായ ഹെൻട്രിയുടെ ചികിത്സക്ക് ഉദാരമതികളുടെ സഹായവുമുണ്ടെങ്കിലേ തുടർചികിത്സ സാധ്യമാകൂ. ആയതിനാൽ ഉദാരമതികൾ കഴിവുള്ള സഹായം നൽകി ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ഉദ്യമത്തിൽ പങ്കാളികളാകണമെന്ന്‌ അഭ്യർത്ഥിക്കുന്നു

Ebey Kurian
Account Number : 0050053000036450
IFSC Code : SIBL0000050
South Indian Bank | Mulanthuruthy Branch

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments