HomeUncategorizedപ്രവാസികളുടെ ശ്രദ്ധയ്ക്ക്; ജോലിയും ശമ്പളവുമില്ലാതെ ഗൾഫിൽ നരകിക്കുന്ന ഈ 80 നെഴ്‌സുമാരുടെ ജീവിതം നിങ്ങൾ കാണാതെ...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ജോലിയും ശമ്പളവുമില്ലാതെ ഗൾഫിൽ നരകിക്കുന്ന ഈ 80 നെഴ്‌സുമാരുടെ ജീവിതം നിങ്ങൾ കാണാതെ പോകരുത്

ജോലിയും ശമ്പളവുമില്ലാതെ രണ്ടു കൊല്ലത്തോളമായി കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നത് 80 ഓളം മലയാളി നഴ്‌സുമാരെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ് ആരോഗ്യമന്ത്രാലയം നേരിട്ട് റിക്രൂട്ട് ചെയ്ത് കൊണ്ടുപോയവരാണ് ഇവര്‍. ആരോഗ്യ മന്ത്രാലയം ബജറ്റില്‍ തുക നീക്കിവയ്ക്കാത്തതാണ് ഇവര്‍ക്ക് ജോലി നല്‍കാത്തതിന് കാരണമായി അധികൃതര്‍ നല്‍കുന്ന വിശദികരണം.

കേരളത്തില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിവാദമായ സമയത്ത് ആരോഗ്യമന്ത്രാലയം അധികൃതര്‍ നേരിട്ട് അഭിമുഖം നടത്തിയാണ് ഇവരെ കൊണ്ടുപോയത്. ഡല്‍ഹിയിലും കൊച്ചിയിലുമായി ആയിരുന്നു അഭിമുഖം. ഇത്തരത്തില്‍ 2015 ല്‍ കുവൈറ്റില്‍ എത്തിച്ച ഇവര്‍ക്ക് ഇന്നുവരെ നിയമന ഉത്തരവോ ഇഖാമയോ നല്‍കിയിട്ടില്ല. ഇവരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഫയലുകള്‍ നഷ്ടമായെന്നും അധികൃതര്‍ പറയുന്നു. ഇതിനിടെ, ഇവരില്‍ 18 പേര്‍ക്ക് ഇഖാമ പിന്നീട് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് ജോലി കൊടുത്തിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ ഫര്‍വാനിയയിലുള്ള ഹോസ്റ്റിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ഇഖാമ ഇല്ലാത്തതിനാല്‍ ഹോസ്റ്റലില്‍ നിന്നും ഒന്ന് പുറത്തിറങ്ങാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments