HomeAround Keralaകഷ്ടപ്പെട്ട് നിർമ്മിച്ച പേപ്പർ പേനയ്ക്ക് പണികൊടുത്തത് സിനിമാക്കാരൻ: പക്ഷെ തളരാതെ ഈ യുവതി ചെയ്തത്….ഫേസ്ബുക്ക് പോസ്റ്റ്‌...

കഷ്ടപ്പെട്ട് നിർമ്മിച്ച പേപ്പർ പേനയ്ക്ക് പണികൊടുത്തത് സിനിമാക്കാരൻ: പക്ഷെ തളരാതെ ഈ യുവതി ചെയ്തത്….ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

പേപ്പര്‍ പേനയ്ക്ക് ക്രഡിറ്റ് ആവശ്യപ്പെട്ട് സിനിമാ ഫീല്‍ഡിലുള്ള ഒരാള്‍ പണി കൊടുത്തപ്പോൾ യുവതി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നെടുമ്പാശ്ശേരി സ്വദേശി മിനി ചാക്കോ പുതുശ്ശേരി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമാ മേഖലയിലെ ഒരാവശ്യക്കാരനു വേണ്ടിയാണ് മിനി പേന നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മിച്ച് കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മിനി തയ്യാറായില്ല. തുടര്‍ന്നാണ് മിനി ഫേസ്ബുക്കിലൂടെ പേനകള്‍ക്ക് ആവശ്യക്കാരെ അന്വേഷിച്ച് പോസ്റ്റിട്ടത്.

മിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

8 രൂപയുടെ അയ്യായിരത്തോളം പേനകള്‍ സ്റ്റോക്കുണ്ട് … സിനിമ ഫീല്‍ഡില്‍ ഉള്ള ഒരാള് പണി തന്നതാ …ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ക്രെഡിറ്റ് കൊടുക്കാന്‍ പറഞ്ഞു …ഇത്രയും പേന ക്രെഡിറ്റ് കൊടുക്കാനുള്ള ത്രാണി ഇപ്പോള്‍ ഇല്ലാത്തത് കൊണ്ട് റിസ്‌ക് എടുത്തില്ല…. ഐസ്‌ക്രീം പോലെ അലിയുന്ന മനസ്സാ എന്റേത് അതുകൊണ്ട് നേരത്തെ കിട്ടിയിട്ടുണ്ട് എട്ടിന്റെ പണി …ഇനി മേലാ വയ്യാതോണ്ടാ….

ഒരു ഉപകാരം ചെയ്യാമോ
ഈ പോസ്റ്റ്
വാട്‌സ് ആപ്പ് ,
ഫേസ് ബുക്ക്
ഗ്രൂപ്പുകളിലും ഒക്കെ ഒന്ന് ഷെയര്‍
ചെയ്യാമോ പ്ലീസ് …
പ്ലീസ് … വേണമെങ്കില്‍ കാലു പിടിക്കാം ?

വിവാഹം
പെരുന്നാള്‍
ജന്മദിനം
വിവാഹവാര്‍ഷികം
പരസ്യങ്ങള്‍
സിനിമാ പരസ്യം
സമ്മേളനങ്ങള്‍
ഹോസ്പിറ്റലുകള്‍
സ്‌കൂളുകള്‍
ഇലക്ഷന്‍
തുടങ്ങി എല്ലാതരം ആഘോഷങ്ങള്‍ക്കും പരസ്യത്തിനും ഈ പേപ്പര്‍സീഡ് പേന ഉപയോഗിക്കുന്നുണ്ട് .

ഒരാള്‍ പേന വാങ്ങുമ്പോള്‍ കൊടുക്കുന്നത്
ക്യാഷ് മാത്രമല്ല
കരുണയും കരുതലും കൂടിയാണ്.

ഓള്‍ സെയില്‍ റേറ്റ്

സാദാ റീഫില്‍ മാഗസിന്‍ പേപ്പര്‍ = 5 രൂപ
സാദാ റീഫില്‍ ക്രാഫ്റ്റ് പേപ്പര്‍ = 6 രൂപ
പോയിന്റ് റീഫില്‍ മാഗസിന്‍ പേപ്പര്‍ = 7 രൂപ
പോയിന്റ് റീഫില്‍ ക്രാഫ്റ്റ് പേപ്പര്‍ = 8 രൂപ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments