HomeNewsShortപിടിമുറുക്കുന്നു: മസൂദ് അസ്ഹറിനെതിരെയുള്ള തെളിവുകള്‍ ഐക്യരാഷ്ട്ര സുരക്ഷാ സമിതിക്ക് കൈമാറി ഇന്ത്യ

പിടിമുറുക്കുന്നു: മസൂദ് അസ്ഹറിനെതിരെയുള്ള തെളിവുകള്‍ ഐക്യരാഷ്ട്ര സുരക്ഷാ സമിതിക്ക് കൈമാറി ഇന്ത്യ

ഐക്യരാഷ്ട്ര സുരക്ഷാ സമിതി അംഗങ്ങള്‍ക്ക് മസൂദ് അസ്ഹറിനെതിരെയുള്ള തെളിവുകള്‍ ഇന്ത്യ നല്‍കി. പ്രമേയം സുരക്ഷാ സമിതിയില്‍ വരാനിരിക്കെയാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്.പ്രമേയത്തിന്‍മേല്‍ വിശദീകരണത്തിന് മാര്‍ച്ച് പതിമൂന്ന് വരെ അംഗരാജ്യങ്ങള്‍ക്ക് അവസരമുണ്ട്. ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍ പാകിസ്താനില്‍ ഉള്ളവരുമായി സംസാരിക്കുന്നതിന് തെളിവുണ്ട്. ശബ്ദരേഖ എഫ്ബിഐ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്.

അതേസമയം, പാകിസ്താന്‍ എഫ് 16 യുദ്ധവിമാനം പ്രയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറി. എഫ് 16 വിമാനത്തില്‍ നിന്ന് പ്രയോഗിക്കുന്ന അമ്രാം മിസൈലിന്റെ തെളിവുകള്‍ വ്യോമസേന പുറത്തുവിട്ടിരുന്നു. ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് മാത്രമേ എഫ് 16 യുദ്ധവിമാനം ഉപയോഗിക്കാവൂവെന്നാണ് അമേരിക്കയും പാകിസ്താനും തമ്മിലുള്ള കരാര്‍. ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ദോവല്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണോട് കാര്യങ്ങള്‍ വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments