ഖത്തറിൽ പുതിയ വാഹന നിയന്ത്രണം ഏർപ്പെടുത്തി: പ്രവാസികൾ ശ്രദ്ധിക്കുക

6 മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ഖത്തര്‍. അല്‍ ഫുറൂഷ് മേഖലയിലെ ഹസം അല്‍ തിമെയ്ദ് സ്ട്രീറ്റില്‍ ഇന്നുമുതല്‍ 6 മാസത്തേക്കാണ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുക. അല്‍ ഫുറൂഷ് മേഖലയില്‍ ഒട്ടേറെ പാര്‍പ്പിടമേഖലകള്‍ വന്നതിനാല്‍ പ്രാദേശിക പാതകള്‍ വികസിപ്പിക്കുന്നുണ്ട്. ഹസം അല്‍ തിമെയ്ദ് സ്ട്രീറ്റ് ഇതിന്റെ ഭാഗമായി വികസിപ്പിക്കുന്നതിനാലാണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.