HomeAround KeralaAlappuzhaസിവില്‍ സ്റ്റേഷനില്‍ ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങിയത് ഒന്നര മണിക്കൂര്‍; വാതിൽ തകർത്ത് രക്ഷപെടുത്തി

സിവില്‍ സ്റ്റേഷനില്‍ ജീവനക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങിയത് ഒന്നര മണിക്കൂര്‍; വാതിൽ തകർത്ത് രക്ഷപെടുത്തി

ആലപ്പുഴ: ഇന്നലെ  മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍  ലിഫ്റ്റില്‍ കുടുങ്ങിയത് ഒന്നര മണിക്കൂര്‍. ഒടുവിൽ, ഒരു മണിക്കൂറിനുശേഷം ഫയര്‍ഫോഴ്സ് എത്തി വാതില്‍ തകര്‍ത്താണ് ഇവരെ രക്ഷപ്പെടുത്തിയത്.

ആലപ്പുഴ സയിൽ ടാക്സ് ഓഫിസിലെ ഉദ്യോഗസ്ഥരായ വേണുക്കുട്ടന്‍, ഫൈസല്‍, ഇന്ദുലാല്‍, സയിൽ ടാക്സ് ഓഫിസ് ജീവനക്കാരി നാന്‍സി എന്നിവരാണ് ലിഫ്റ്റില്‍  ഒരു മണിക്കൂറോളം കുടുങ്ങിയത്. ഓഫീസിലെ ജീവനക്കാരുടെ ശ്രമങ്ങൾ വിജയിക്കാതെ വന്നതോടെ ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചു. ഫയര്‍ ഫോഴ്സ് എത്തി ഇന്‍റര്‍നാഷനല്‍ കീ ഉയോഗിച്ച് തുറക്കാര്‍ ശ്രമിച്ചെങ്കിലും വിജിയിച്ചില്ല.

തുടർന്ന്  ഹൈഡ്രോളിക് സ്പ്രെഡര്‍ ഉപയോഗിച്ച് വാതിൽ തകർത്താണ് ഇവരെ രക്ഷപെടുത്തിയത്. ഒന്നര മണിക്കൂറോളം ലിഫ്ടില്‍ കഴിയേണ്ടിവന്നതിനത്തെുടര്‍ന്ന് ജീവനക്കാർ പരിഭ്രമിച്ച നിലയിലായിരുന്നു.  ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ ടി.ബി. വേണുക്കുട്ടന്‍, സതീശന്‍, ബദറുദ്ദീന്‍, മധു, സലിംകുമാര്‍, സജു, ഷിജുമോന്‍, മനോജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഇവിടത്തെ ലിഫ്റ്റ് തകരാറിലാകുന്നത് പതിവാണെന്ന് ജീവനക്കാര്‍ പറയുന്നു. ലിഫ്ടിന്‍െറ നിലവാരക്കുറവാണ് പതിവായി തകരാറാകാന്‍ കാരണമെന്ന് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments