HomeWorld NewsEurope'സെഫീഡ്' ; പുതിയ നക്ഷത്രസമൂഹത്തെ കണ്ടെത്തി

‘സെഫീഡ്’ ; പുതിയ നക്ഷത്രസമൂഹത്തെ കണ്ടെത്തി

ലണ്ടൻ: ക്ഷീരപഥത്തിൽ ‘സെഫീഡ്’ എന്നറിയപ്പെടുന്ന  ഒരു കൂട്ടം പുതിയ നക്ഷത്രസമൂഹം  ജ്യോതിശാസ്​ത്രജ്ഞർ കണ്ടെത്തി. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി ചിലിയിൽ സ്​ഥാപിച്ച പാരനൽ വാനനിരീക്ഷണ കേന്ദ്രത്തിലെ വിസ്​റ്റ ടെലിസ്​കോപ് 2010നും 2014നുമിടയിൽ ശേഖരിച്ച വിവരങ്ങൾ നക്ഷത്രങ്ങളെ കണ്ടെത്താൻ സഹായിച്ചത്. ക്ഷീരപഥത്തിലെ മധ്യ നക്ഷത്രസമൂഹത്തിൽ പൊടിപടലങ്ങൾക്കിടയിൽ മറഞ്ഞു കിടക്കുകയായിരുന്നു ഇവ.

ക്ഷീരപഥത്തിലെ മധ്യ നക്ഷത്രസമൂഹം പഴക്കം ചെന്ന നക്ഷത്രങ്ങളുടെ കൂട്ടമാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ജ്യോതിശാസ്​ത്ര മാനദണ്ഡങ്ങളനുസരിച്ച് യുവ നക്ഷത്രങ്ങളെയാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. 655 ചരനക്ഷത്രങ്ങളാണ് ശാസ്​ത്രജ്ഞരുടെ കണ്ണിൽപ്പെട്ടത്. ഹ്രസ്വകാലയളവിൽ തീക്ഷ്ണമായി പ്രകാശിക്കുകയും മങ്ങുകയും ചെയ്യുന്നവയാണ് ഈ നക്ഷത്രങ്ങൾ.

പൊന്തിഫിക്ക യൂനിവേഴ്സിഡാഡ് കാതോലിക്ക ഡി ചിലിയിലെ ഇസ്​ത്വാൻ ഡെകനിയുടെ നേതൃത്വത്തിലുള്ള ശാസ്​ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments