കായംകുളത്തെ ബാർ കൊലപാതകത്തിൽ പ്രതികൾ ഷമീറിനോട് ചെയ്തത് വിവരിക്കാനാവാത്ത ക്രൂരത: പോലീസ് പറയുന്നത്:

165

ബാറിനു മുന്നിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കരീലകുളങ്ങര പുത്തന്‍ പുരക്കല്‍ താജുദ്ദീന്റെ മകന്‍ഷമീര്‍ ഖാനെ (25) യാണ് കാര്‍ കയറ്റികൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ കായംകുളം വലിയ വീട്ടില്‍ ഷിയാസിനെ (21 ) കിളിമാനൂരില്‍ നിന്ന് കായംകുളം പോലിസ് പിടികൂടി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

ചൊവ്വാഴ്ച രാത്രി 11.30ഓടെ ചിറക്കടവത്തെ ബാറിനു സമീപം വച്ചായിരുന്നു സംഭവം. ഷമീര്‍ഖാന്റെ വിവാഹത്തോടനുബന്ധിച്ചു നടന്ന പാര്‍ട്ടിക്കു ശേഷം ഇയാള്‍ സുഹൃത്തുക്കളായ കരുവറ്റം കുഴി ശ്രീനിലയത്തില്‍ സഞ്ജയ് (20), മുതുകുളം തെക്ക് പുത്തന്‍വീട്ടില്‍ വിഷ്ണു (25), എരുവ പടിഞ്ഞാറ് പുത്തന്‍പുരയില്‍ പ്രവീണ്‍ (24), കരീലക്കുളങ്ങര ചൈത്രത്തില്‍ സച്ചിന്‍ (23), എന്നിവരുമായി ബൈക്കുകളില്‍ രാത്രി 11 മണിക്ക് ബാറിലെത്തി. സമയം കഴിഞ്ഞതിനാല്‍ ബാര്‍ അടച്ചെന്നും മദ്യം നല്‍കാന്‍ കഴിയില്ലെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ജീവനക്കാരും ഷമീര്‍ ഖാനുമായി തര്‍ക്കമുണ്ടായി. ഈസമയം കാറിലെത്തിയ മറ്റൊരു സംഘം ഷമീര്‍ഖാനും കൂട്ടുകാരുമായി വാക്കുതര്‍ക്കമായി. ഇതിനിടെ കാറിലെത്തിയ സംഘത്തിലെ ഒരാള്‍ ബിയര്‍ കുപ്പി കൊണ്ട് ഷമീര്‍ ഖാനെ അടിച്ചു പിന്നിട് ഷമീര്‍ ഖാനും സംഘവും ബാറിനു പിന്നിലൂടെയുള്ള റോഡിലൂടെ പോകവെ കാര്‍ പിന്നോട്ടെടുത്ത് ഇവരെ ഇടിച്ചിട്ടശേഷം വീണ്ടും മുന്‍പോട്ട് ഓടിച്ച് റോഡില്‍ വീണു കിടന്ന ഷമീര്‍ ഖാന്റെ ശരീരത്തിലൂടെ കയറ്റിയിറക്കിയതായും പോലീസ് പറഞ്ഞു. ഷമീര്‍ഖാന്‍ തല്‍ക്ഷണം മരിച്ചു. കാറിടിച്ച് വിഷ്ണു, സഞ്ജയ് എന്നിവര്‍ക്ക് പരിക്കേറ്റു. മറ്റൊരു സ്ഥാപനത്തിലൈ സെക്യൂരിറ്റി ജീവനക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പോലീസാണ് ഷമീര്‍ ഖാനെ ആശുപത്രിയിലെത്തിച്ചത്. സംഭവം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ചു സൂചന ലഭിച്ചത്. സംഭവശേഷം വിട്ടു പോയ കാര്‍ ഇവരുടെ പരിചയക്കാരനായ സുഭാഷിന്റെ കിളിമാനൂരിലെ വീടിനു സമീപത്തു നിന്നും പോലിസ് കണ്ടെത്തി. പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടു. ഇതിനിടെ സമീപത്തെ കാട്ടില്‍ ഒളിച്ച ഐക്യ ജംഗ്ഷന്‍ വലിയ വീട്ടില്‍ ഷിയാസ് (21) നെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം മത്സ്യ മാര്‍ക്കറ്റിനു സമീപം പുത്തന്‍ കണ്ടത്തില്‍ അജ്മല്‍ (20), കൊറ്റുകുളങ്ങര മേ നാം തറയില്‍ സഹീല്‍ (21) എന്നിരാണ് മറ്റു പ്രതികളെന്നും അജ്മലായിരുന്നു കാര്‍ ഓടിച്ചിരുന്നത് എന്നും പോലീസ് പറഞ്ഞു. മൂന്നു പേരും നിരവധി കേസുകളില്‍ പ്രതികളാണ്.