HomeAround KeralaAlappuzhaകണ്ണില്ലാത്ത ക്രൂരത; ആറുമക്കളെ പ്രസവിച്ച ഭവാനിയമ്മ ആർക്കും വേണ്ടാതെ വീടിന്റെ മുറ്റത്ത് ഉറുമ്പരിച്ച നിലയിൽ; മകന്റെയും...

കണ്ണില്ലാത്ത ക്രൂരത; ആറുമക്കളെ പ്രസവിച്ച ഭവാനിയമ്മ ആർക്കും വേണ്ടാതെ വീടിന്റെ മുറ്റത്ത് ഉറുമ്പരിച്ച നിലയിൽ; മകന്റെയും മരുമകളുടെയും ക്രൂരത ഇങ്ങനെ:

വയോധിക വീടിനു പുറത്ത് ഉറുമ്ബരിച്ച നിലയില്‍. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്‌ തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ജ്വാലയുടെ പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കാനെത്തി. കല്ലുമല മാര്‍ക്കറ്റിനു സമീപം ചരിവുമേലതില്‍ ഭവാനിയമ്മ(86)യാണ് മക്കളുടെ അവഗണന മൂലം ഉറുമ്ബരിച്ച്‌ കിടന്നത്. മൂന്നു ആണും മൂന്നു പെണ്ണും ഉള്‍പ്പെടെ ആറു മക്കളുള്ള ഇവര്‍ കല്ലുമലയിലെ വീട്ടില്‍ ഇളയ മകനും മരുമകള്‍ക്കുമൊപ്പമായിരുന്നു താമസം. മകനും മരുമകളും പുറത്തു പോകുമ്ബോള്‍ ഇവരെ വീടിനുള്ളില്‍ കയറ്റാതെ വീട്ടുപടിയില്‍ കിടത്തുകയാണ് ചെയ്യുന്നത്.

ജ്വാലയുടെ പ്രവര്‍ത്തകരും പോലീസും എത്തുമ്ബോള്‍ മൂഖത്തും ശരീരത്തിലും മലം പുരണ്ട നിലയില്‍ ഉറുമ്ബരിച്ച്‌ കിടക്കുകയായിരുന്നു ഇവര്‍. ജ്വാലയുടെ പ്രവര്‍ത്തകരായ അശ്വതി, ജയകുമാര്‍, മാവേലിക്കര പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ശ്രീകല, എ.എസ്.ഐമാരായ അനിരുദ്ധന്‍, സിറാജ് എന്നിവര്‍ ചേര്‍ന്ന് ഇവരെ കുളിപ്പിച്ച്‌ വസ്ത്രം ധരിപ്പിച്ച ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments