HomeAround KeralaAlappuzhaതോറ്റ സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം; കാറിന്റെ ചില്ലുകൾ തകർത്തു

തോറ്റ സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം; കാറിന്റെ ചില്ലുകൾ തകർത്തു

മാവേലിക്കര: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ സ്ഥാനാർഥിയുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ 12.45 നാണ് ആക്രമണം ഉണ്ടായത്. കോട്ടയ്ക്കകം കല്ലേലില്‍ കൃഷ്ണദാസന്‍ പിള്ള (കല്ലേലില്‍ ഉണ്ണി) യുടെ വീടിനു നേരെ ആക്രമണം. വീടിന്റെ മുന്നിലെ ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമിസംഘം പോര്‍ച്ചിലുണ്ടായിരുന്ന കാറിന്റെയും രണ്ട് പിക്കപ്പ് വാനുകളുടെയും ചില്ലുകള്‍ തകര്‍ത്തു.

നഗരസഭ 22ാം വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച കൃഷ്ണദാസന്‍ പിള്ള രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. മാവേലിക്കര പോലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments