HomeAround KeralaKollamറെയിൽവേ ട്രാക്കിൽ വിള്ളൽ; രക്ഷകനായി വിജയന്‍ ആചാരി

റെയിൽവേ ട്രാക്കിൽ വിള്ളൽ; രക്ഷകനായി വിജയന്‍ ആചാരി

വര്‍ക്കല: രാവിലെ ചായ കുടിക്കാൻ പോവുകയായിരുന്നു വിജയന്‍ ആചാരി. അപ്പോളാണ് റെയിൽവേ ട്രാക്കിൽ എന്തോ ഒരു മാറ്റം കണ്ടത്. നോക്കിയപ്പോ ട്രാക്കിൽ വിള്ളൽ. വിജാൻ ആചാരി രക്ഷിച്ചത് നൂറു കണക്കിനാളുകളെ.  തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ വെണ്‍കുളം സരസ്വതിക്ഷേത്രത്തിന് സമീപം തിരുവനന്തപുരം ഭാഗത്തേക്ക് തീവണ്ടികള്‍ കടന്നുപോകുന്ന ട്രാക്കിലാണ് വിള്ളല്‍ കണ്ടത്. ചായകുടിക്കാന്‍ പോകുകയായിരുന്ന വെണ്‍കുളം പുത്തന്‍വീട്ടില്‍ വിജയന്‍ ആചാരിവിള്ളൽ കണ്ടു. ഉടന്‍തന്നെ സമീപത്തെ ജനതാമുക്ക് ഗേറ്റ് കീപ്പറെ വിവരമറിയിച്ചു. ഈ സമയം കൊല്ലംതിരുവനന്തപുരം പാസഞ്ചര്‍ ഇടവ സ്‌റ്റേഷന്‍ വിട്ടിരുന്നു. തുടര്‍ന്ന് സിഗ്‌നല്‍ നല്‍കാതെ പാസഞ്ചര്‍ പിടിച്ചിട്ടു. വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള തീവണ്ടികള്‍ ഒരു മണിക്കൂറോളം  വൈകി. റെയില്‍വേ എങ്ങിനീയർമാർ എത്തി വിള്ളല്‍ കണ്ടെത്തിയ ഭാഗം ക്ലാമ്പ് ചെയ്തു. 8.15 ഓടെയാണ് പ്രശ്‌നം പരിഹരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments