HomeFaithസെപ്റ്റംബർ 23 ന് ആ വലിയ അടയാളം ദർശിക്കും !! വെളിപാടിലെ ഈ പ്രവചനം സത്യമാകുമോ...

സെപ്റ്റംബർ 23 ന് ആ വലിയ അടയാളം ദർശിക്കും !! വെളിപാടിലെ ഈ പ്രവചനം സത്യമാകുമോ ? വീഡിയോ കാണാം

സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രൻ. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി. സ്വര്‍ഗത്തില്‍ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്‌നിമയനായ ഒരുഗ്ര സര്‍പ്പം. അതിനു ഏഴു തലയും പത്തു കൊ മ്പും. തലകളില്‍ ഏഴു കിരീടങ്ങള്‍. അതിന്‍െറ വാല്‍ ആകാശത്തിലെ നക്‌ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക്‌ എറിഞ്ഞു. ആ സ്‌ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്‍ഡുകൊണ്ട്‌ ഭരിക്കാനുള്ളവനാണ്‌ അവന്‍ . അവളുടെ ശിശു ദൈവത്തിന്‍െറയും അവിടുത്തെ സിംഹാസനത്തിന്‍െറയും അടുത്തേക്ക്‌ സംവഹിക്കപ്പെട്ടു. (വെളിപാട്‌ 12:1-5 )

കുറച്ചുനാളുകൾക്ക് മുമ്പ് 2014 -15-ൽ ലൂണാർ ടെട്രാഡ് (ചന്ദ്രന്റെ ഒരു പ്രത്യേക നിലയാണിത്) ആദ്യത്തെ ഗ്രഹണം മഹാപീഡന കാലത്തിനുള്ള ആരംഭമാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അതിനു കാരണം അത് സംഭവിക്കുന്നത് വെളിപാട് 12-ൽ പറഞ്ഞിരിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതും ആയ ചില കാര്യങ്ങൾക്ക് 1260 ദിവസം മുൻപ് നടന്നു എന്നതായിരുന്നു. അതിൽ പറഞ്ഞിരുന്നതിൻ പ്രകാരം മഹാ പീഡന കാലം 2014 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെ ആണെന്നും 2017 സെപ്റ്റംബർ 23 അതിന്റെ മദ്ധ്യബിന്ദു ആണെന്നുമായിരുന്നു. ആ ധാരണ ശരിയായിരുന്നില്ല. കാരണം മഹാ പീഡനത്തിന്റെ മധ്യഭാഗം എന്നത് തികച്ചും വ്യത്യസ്തമായ ഒരു സീസൺ ആയിരിക്കും. എന്തെന്നാൽ 70 ആഴ്ചകളുടെയും കർത്താവിന്റെ തിരുനാളുകളുടെ യും പ്രവചനം ഒത്തു വരണമല്ലോ. മാത്രവുമല്ല നാമിപ്പോൾ മഹാ പീഡനകാലത്ത് അല്ല; അതിനു മുൻപുള്ള മൂന്നര വർഷത്തിന്റെ അവസാന നാളുകളിൽ ആണ് ജീവിക്കുന്നത്.

WATCH VIDEO

അമേരിക്കയിൽ ദൃശ്യമായ സൂര്യഗ്രഹണം എന്ന അടയാളം കഴിഞ്ഞു. എന്നിരുന്നാലും 23 /9 /2017 ലെ അടയാളം വെളിപാട് 12 തന്നെ ആണ് എന്ന് തന്നെ മനസ്സിലാക്കാം. എങ്ങനെ എന്ന് നോക്കാം. വെളിപാട് 12 വരുന്നത് ഏഴാമത്തെ കാഹളം തുടങ്ങിയതിനുശേഷമാണ്. അതായത് മഹാ പീഡനത്തിനു ശേഷം. പന്ത്രണ്ടാം അധ്യായം മുതൽ ക്രിസ്തുവിനും ഇസ്രായേലിനുമെതിരെ സാത്താൻ നടത്തുന്ന യുദ്ധമാണ് ഇവിടെ നാം കാണുന്നത്. സ്ത്രീ എന്നത് പ. കന്യാമറിയംതന്നെയാണ് എങ്കിലും അടയാളം എന്ന നിലയിൽ പ്രതീകാത്മകമായി ഇസ്രായേലുമാണ്. 12 നക്ഷത്രങ്ങൾ എന്നത് പ. കന്യകയെ സംബന്ധിച്ച് 12 വ്യൂഹം മാലാഖാമാരും; അടയാളമായുള്ള ബന്ധത്തിൽ ഇസ്രായേലിന്റെ 12 ഗോത്രങ്ങളും ആയി രണ്ട് രീതിയിൽ കണക്കാക്കാം. പൂർവ്വ യൗസേപ്പിന്റെ സ്വപ്നം പോലെ തന്നെ സൂര്യനും ചന്ദ്രനും മാതാപിതാക്കന്മാരെ പ്രതിനിധീകരിക്കുന്നു (ഉല്പത്തി 37: 10)

ശിശു എന്നത് യേശു തന്നെ. ഇതിനെയാണ് ചില കുബുദ്ധികൾ രണ്ടാമത് ഭൂമിയിൽ ജനിച്ചു വളർന്നു ജീവിക്കുന്ന ഇമ്മാനുവേൽ എന്ന് പേരിട്ടു വിളിക്കുന്ന യേശുയുടെ കഥയുമായി ഇറങ്ങിതിരിച്ചിരിക്കുന്നത്. പക്ഷെ ഇത് ഒരടയാളമാണ് എന്നാണ് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നത്. 2017 സെപ്റ്റംബർ 23 -ന് ഇസ്രായേലിൽ സൂര്യാസ്തമയം ആകുമ്പോൾ ആണ് ഈ ദൃശ്യം സംഭവിക്കുന്നത്. അന്ന് കലണ്ടറിലെ Tishri മാസം മൂന്നാം തീയതിയും Gedaliah യുടെ ഉപവാസ ദിനവുമാണ്. വെളിപാട് 12 അക്ഷരാർത്ഥത്തിൽ ഇസ്രായേലിനെയും ക്രിസ്തുവിനെയും സംബന്ധിച്ചു ശരിയാണ്. അത് വളരെ പ്രധാനപ്പെട്ട ഒരു അടയാളമായി തന്നെ കാണണം. എന്നാൽ ചിലർ അതിന് മഹാ പീഡനത്തിന്റെ മധ്യഭാഗം ആയി കാണുന്നു എന്നതാണു് പ്രശ്നം. അത് സത്യത്തിൽ ഉഗ്രപീഡനത്തിന്റെ കാലയളവായ ഏഴു വർഷത്തിന് മുൻപുള്ള വ്യാജപ്രവാചകന്റെ കാലത്തുള്ള മൂന്നര വർഷത്തെ കാഠിന്യം കുറഞ്ഞ പീഡനകാലത്തിന്റെ അവസാനവർഷം ആണ് സംഭവിക്കുന്നത്. വിജാതീയരുടെ നാളുകള്‍ പൂര്‍ത്തിയാകുന്നതു വരെ ഇസ്രയേലിന് മാനസാന്തരത്തിന്റെ കൃപ ലഭിക്കുന്നില്ല.

70 ആഴ്ചകളുടെ അവസാനത്തിലെ 1260 ദിവസം ഈ അടയാളം കഴിഞ്ഞു തുടങ്ങുന്നു. 23/9/2017 മുതൽ മൂന്നരവർഷം ഇസ്രായേലിനെയും തിരു സഭയെയും സംബന്ധിച്ച് പീഡനങ്ങളുടെ കാലമായിരിക്കും. വിശുദ്‌ധ ജനത്തിന്‍െറ ശക്‌തി തകര്‍ക്കാന്‍ കഴിയുമ്പോള്‍ ഇവ പൂർത്തിയാവും. സാത്താൻ സ്വർഗ്ഗത്തിൽ നിന്ന് താഴേക്ക് വലിച്ചെറിയപ്പെട്ടു എന്ന വചനം മൂലമാണ് പലരും അങ്ങനെ ചിന്തിക്കുന്നത്. അനേകര്‍ തങ്ങളെത്തന്നെ ശുദ്‌ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്‌ടര്‍ ദുഷ്‌ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്‌ഞാനികള്‍ ഗ്രഹിക്കും. നിരന്തര ദഹനബലി നിര്‍ത്തലാക്കുന്നതും, വിനാശകരമായ മ്‌ളേച്‌ഛതപ്രതിഷ്‌ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റി ത്തൊണ്ണൂറു ദിവസം ഉണ്ടാകും. ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചുദിവസം ഉറച്ചു നില്‍ക്കുന്നവന്‍ ഭാഗ്യവാന്‍. (ദാനിയേല്‍ 12:10-12)

ഈ അടയാളം കാണപ്പെട്ടതിന് 57 ദിവസങ്ങൾക്കു ശേഷം തുടങ്ങുന്ന 1335 ദിവസമാണ് സഹനത്തിലൂടെയും ദൈവവചനാനുസരണവും ജീവിക്കുന്ന തിരുസഭാമക്കൾക്കും ഇസ്രായേൽ ജനതയ്ക്കും ഉഗ്രപീഡനം അനുഭവിക്കേണ്ടിവരുന്നത്. അതിനുശേഷം 1185 ദിവസം കൂടി ഉഗ്രപീഡനം തുടരുന്നു. ലോകാരംഭം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും. ആദിവസങ്ങള്‍ പരിമിതപ്പെടുത്തിയില്ലായിരുന്നെങ്കില്‍, ഒരുവനും രക്‌ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവരെ പ്രതി ആദിവസങ്ങള്‍ പരിമിതപ്പെടുത്തും.(മത്തായി 24:21-22 )

ഈ പീഡനകാലത്ത് എതിർക്രിസ്തു വെളിപ്പെടുകയും കൊടുക്കൽ വാങ്ങൽ ഉൾപ്പെടെ എല്ലാകാര്യങ്ങളും നടക്കുവാൻ വേണ്ടി ലോകമാസകലമുള്ള എല്ലാ മനുഷ്യരും നിർബന്ധിതമായി അവന്റെ മുദ്ര സ്വീകരിക്കേണ്ടിവരുകയും ചെയ്യുന്നു. വലതുകൈയിലും നെറ്റിയിലും ഘടിപ്പിക്കുന്ന ബയോ ചിപ്പ് ദൈവമക്കൾ സ്വീകരിക്കാത്തതിനാൽ അനുഭവിക്കേണ്ടിവരുന്ന കൊടിയ പീഡനവും പട്ടിണിയും മരണവും ഈ പറഞ്ഞ 1335 ദിവസം സഹിച്ചു നിന്നാൽ ആ സഹനങ്ങൾ വഴി തന്നെ അവർ ശുദ്ധീകരിക്കപ്പെടുകയും യേശുവായോടുകൂടി അവർ ആയിരിക്കുകയും ചെയ്യും.

എന്നാൽ ഇതേ അടയാളം തന്നെ രണ്ടായിരം വർഷങ്ങൾക്കു മുൻപുള്ള യേശുവിന്റെ ജനനത്തെക്കുറിച്ചും പറയുന്നതിനാൽ അതിന് കുറച്ചുകൂടി വിശാലമായ ഒരർത്ഥമുണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. ചിലർ പറയുന്നത് ഈ അടയാളം ക്രിസ്തു ജനിച്ചപ്പോഴും സംഭവിച്ചു എന്നാണ്. എന്നാൽ അതിന് തെളിവുകളില്ല. എട്ടുവർഷം മുമ്പ് ഈജിപ്തിലെ വലിയ പിരമിഡിനെക്കുറിച്ച് കണ്ടെത്തിയ ഒരു കാര്യവും ഇവിടെ സ്മരണീയമാണ്. അത് ആ പിരമിഡിന്റെ 23 /9/ 2017ലെ (ഹെവെൻലി അലൈൻമെന്റ്) ജ്യോതിശാസ്ത്രപരമായ നിലയാണ്. അന്ന് ഇക്കാര്യം പഠിച്ചവർ വെളിപാട് 12-ലെ സംഭാവ്യത കണക്കിലെടുത്തിട്ടില്ല എന്നത് കൗതുകകരമാണ്.

ആ കണ്ടെത്തലുകൾ യിസ്രായേൽ ദി ഹാൻഡ് റൈറ്റിംഗ് ഓൺ ദി വാൾ എന്ന പുസ്തകത്തിൽ ദി ഓറക്കിൾ ഇൻ സ്റ്റോൺ എന്ന 21-ാം അധ്യായത്തിൽ വായിക്കാം. അതിൽ 26.3 ഡിഗ്രി എന്ന് ക്രിസ്തു കോണിനെക്കുറിച്ച് (ആങ്കിൾ ഓഫ് ക്രൈസ്റ്റ്) പറയുന്നുണ്ട്. അത് ഈജിപ്റ്റിലെ വലിയ പിരമിഡിൽ നിന്നും ക്രിസ്തു ജനിച്ച ബത്‌ലഹേമി ലേക്കുള്ള കോണിന്റെ അളവ്. 2017 സെപ്റ്റംബർ 20 -ന് അൽ നിതാക് എന്ന ഒറിയോൺ നക്ഷത്രം സൂര്യോദയ സമയത്ത് ഭൂമധ്യരേഖയ്ക്ക് മുകളിൽ ആയിരിക്കുമ്പോൾ റഗുലസ്, വീനസ് എന്നീ രണ്ട് ആകാശഗോളങ്ങൾ തമ്മിലുള്ള കോണളവും 26.3 ഡിഗ്രിയാണ്. വലിയ പിരമിഡ് എന്നത് അൽ നിതാക് നക്ഷത്രത്തെ പ്രതിനിധീകരിക്കുന്നുഈ അടയാളം പിരമിഡ് സ്ഥിതി ചെയ്യുന്ന ഗിസയിൽ കാഹള തിരുനാളിനു മുമ്പ് സൂര്യോദയത്തിൽ ആണ് സംഭവിക്കുന്നത്. അതിനുശേഷം ആവർത്തിക്കുന്നില്ല. 26.3 ഡിഗ്രി എന്നത് പിരമിഡിന് അകത്ത് മുകളിലേക്കും താഴേക്കും പോകാനുള്ള പടികളുടെ ചരിവിന്റെ കോണളവും ആണ്. ഏതായാലും ഈ നിരീക്ഷണവും വെളിപാട് പന്ത്രണ്ടാം അധ്യായത്തിലെ പ്രവചനവും ചേർത്തുവയ്ക്കുമ്പോൾ ഭാവിയിലേക്കുള്ള പ്രവചനമായി ഇതിനെ കണക്കാക്കാം.

ആ ദിവസമെന്നത്; (കാഹള തിരുനാൾ) യോം തെറുവാഹ് അഥവാ ഉണർത്തുവാനുള്ള സ്ഫോടനം, പുനരുദ്ധാന ദിനം, കിരീടധാരണ ദിനം, അവസാന കാഹള ദിനം എന്നെല്ലാം അറിയപ്പെടുന്ന ദിനമാണ്. മരിച്ച വിശുദ്ധർ ഉയർപ്പിക്കപ്പെടുകയും ജീവിച്ചിരിക്കുന്ന വിശുദ്ധർ ആകാശത്തിലേക്ക് എടുക്കപ്പെടുകയും ചെയ്യുന്ന ഉൽപ്രാ വണ ദിനം (Raptur) ഇതാണ് എന്നാണ് പലരും കരുതുന്നത്. പെന്തോകൊസ്തു പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ ഏഴുവർഷത്തെ പീഡനത്തിനും എതിർക്രിസ്തുവിന്റെ വെളിപ്പെടലിനും അവന്റെ മുദ്ര സ്വീകരിക്കുന്നതിനും മുൻപ് യേശുവാ വന്ന് അവരെ മദ്ധ്യാകാശത്തിൽ എടുക്കും എന്നാണ് കരുതിയിരിക്കുന്നത്. യാതൊരുവിധ കഷ്ടതകളോ പീഡനങ്ങളോ സ്വയം വിശുദ്ധർ എന്ന് കരുതുന്ന ഇക്കൂട്ടർക്ക് ഉണ്ടാകില്ല എന്ന് എങ്ങനെയോ തെറ്റായി ധരിച്ചുവെച്ചിരിക്കുന്നു. പക്ഷെ ഏഴു വർഷത്തെ പീഡനങ്ങളുടെ മദ്ധ്യേ 1335 ദിവസം കഴിഞ്ഞാണ് യഥാർത്ഥ വിശുദ്ധരുടെ raptur.

കാഹള തിരുനാൾ ദിനം അഥവാ റോഷ് ഹസാന 2017-ലെ ഈ അടയാളങ്ങളുടെ മധ്യേയുള്ള ദിനങ്ങളിലാണ് സംഭവിക്കുന്നത്. വെളിപാട് 12-ലെ അടയാളങ്ങൾ ഒന്നൊന്നായി നോക്കിയാൽ അവയെല്ലാം സാധാരണ സംഭവിക്കുന്നവ തന്നെയാണ്. എന്നാൽ അവയെല്ലാം ഒരുമിച്ചു സംഭവിക്കുന്നത് വളരെ അപൂർവ്വം. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ എന്ന പ്രതിഭാസം എല്ലാവർഷവും സംഭവിക്കുന്നു. ഈ വർഷം ശിശിര കാലത്തിലാണ് അത് സംഭവിക്കുന്നത്. സ്ത്രീ എന്നത് വിർഗോ (വിർജിൻ മേരി) കന്നിരാശി ആണ്. സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ പകുതി വരെ വിർഗോ എന്ന കന്നിരാശി സൂര്യനാൽ പുതപ്പിക്കപ്പെടുന്നു. 29 /9 /2017 -ൽ ഇത് സംഭവ്യമാണെന്ന് അർത്ഥം. അടുത്തത് ചന്ദ്രൻ വിർഗോ യുടെ പാദങ്ങൾക്കടിയിൽ വരുന്നു എന്നതാണ്. കന്നിരാശിയിൽ സൂര്യൻ നിൽക്കുകയും വിർഗോ കിഴക്കോട്ട് ദർശനമായി വരികയും ചെയ്യുമ്പോൾ അമാവാസി കഴിഞ്ഞ് ഏതാനും ദിവസങ്ങളെ ആയിട്ടുണ്ടാവു. ഹീബ്രൂ കലണ്ടർ ചാന്ദ്രമാസം അനുസരിച്ചുള്ളതായതിനാൽ ഈ വർഷത്തെ കാഹള തിരുനാൾ അമാവാസി ദിനമായ സെപ്റ്റംബർ 21- നാണ്. സെപ്റ്റംബർ 23-നും 25നും ഇടയിൽ ചന്ദ്രൻ ഈ നിലയിൽ എത്തുന്നുണ്ട്.

വിഷുവുമായി (സൂര്യന്‍ ഒരയനത്തില്‍ നിന്നും മറ്റേതിലേയ്ക്കു കടക്കുന്ന സമയം) തട്ടിച്ചു നോക്കുമ്പോൾ അമാവാസി വളരെ നേരത്തെയും താമസിച്ചും വരാത്ത എല്ലാവർഷവും ഇതു സാധ്യമാണ്. കാരണം ആ സമയങ്ങളിൽ സൂര്യൻ വിർഗോ യുടെ മുകളിലോ താഴെയോ ആയിരിക്കും. ഈ വർഷം അത് കൃത്യമായി തന്നെ വരുന്നുണ്ട്. സൂര്യനും ചന്ദ്രനും കൃത്യം പൊസിഷനിൽ വരേണ്ടതിനാൽ ചില വർഷങ്ങളിൽ ഇതിന്റെ സംഭവ്യതയുടെ സാധ്യത രണ്ടു ദിവസത്തിലേക്ക് ആയി ചുരുങ്ങുന്നു. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ മറ്റു കാര്യങ്ങളൊക്കെ ഒത്തുവന്നാൽ മാത്രമേ വെളിപാട് പന്ത്രണ്ടിലെ അടയാളം സംഭവിക്കുകയുള്ളൂ. 23 /9/ 2017-ൽ ഈ അനന്യമായ പ്രതിഭാസം സംഭവിക്കാൻ പാകത്തിൽ നാല് ഗ്രഹങ്ങൾ കൂടി ഒത്തുവരുന്നു.

ശുക്രൻ ബുധൻ ചൊവ്വ വ്യാഴം എന്നിവയാണവ. കന്നിരാശിയുടെ തലക്കു മുകളിൽ ആണ് ചിങ്ങരാശി. 9 നക്ഷത്രങ്ങളുടെ കൂട്ടമായതിനാൽ ബുധൻ ശുക്രൻ ചൊവ്വ എന്നിവ കൂടി വരുമ്പോൾ 12 നക്ഷത്രങ്ങളുടെ അടയാളം (കിരീടം) ഒത്തുവരും. അതായത് സ്ത്രീയുടെ ശിരസ്സിൽ 12 നക്ഷത്രങ്ങളുടെ കിരീടം വരുന്നു എന്നർത്ഥം. മറ്റെല്ലാ കാര്യങ്ങളും ഒത്തുവരികയും ഇതോടൊപ്പം 3 ഗ്രഹങ്ങൾ ചിങ്ങ രാശിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുക എന്നത് അത്യപൂർവമാണ്. അതോടൊപ്പം തന്നെ ഈ പ്രതിഭാസം നമ്മുടെ തലമുറയിൽ ആവർത്തിക്കില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. നൂറ്റമ്പത് വർഷം മുന്നോട്ടോ പിന്നോട്ടോ പരിശോധിക്കുമ്പോൾ വേറൊരു സമയത്തും ഇതുപോലെ സംഭവിക്കാൻ സാധ്യതയില്ല. പിറകോട്ട് ആറായിരം വർഷവും മുമ്പോട്ട് ആയിരം വർഷവും പരിശോധിച്ച് മാർക്ക് ചിസ്വെൽ എന്നയാൾ പറയുന്നത് അത് ഇക്കാലയളവിൽ 2017 -ൽ മാത്രമേ സംഭവിക്കു എന്നാണ്. ഈ ഗ്രഹനിലയിലെ അവസാനത്തെ ഭാഗം വ്യാഴം അഥവാ ജൂപ്പിറ്റർ ആണ്. യഹൂദർക്ക് വ്യാഴം എന്നത് മശിഹായുടെ നക്ഷത്രമാണ്. 27 /8/ 2016 -ൽ വ്യാഴം കന്നിരാശിയിൽ പ്രവേശിക്കുന്നു. അതോടൊപ്പം ബുധനും ഒത്തുവരുന്നു. ബുധനും വ്യാഴവും ഇനി ഇതുപോലെ ഒത്തുവരുന്നത് 49 വർഷത്തിനു ശേഷമാണ്.

വ്യാഴം തനിയെ കന്നി രാശിയിൽ ഓരോ 12 വർഷം കൂടുമ്പോഴും വരുന്നുണ്ട്. 27 /8/ 2016 എന്നത് 2017-ലെ യോംകിപ്പൂരിന് കൃത്യം നാനൂറു ദിവസം മുമ്പാണ്. യഹൂദരുടെ പാരമ്പര്യമനുസരിച്ച് യോംകിപ്പൂറിൽ തുടങ്ങുന്ന 40 ദിവസത്തെ പ്രായശ്ചിത്തത്തിന്റെയും പാപ പരിഹാരത്തിന്റെ യും കാലയളവ് ടെഷുവായിൽ അവസാനിക്കുന്നു. അതിന്റെ അർത്ഥം ബുധനും വ്യാഴവും ഒത്തുചേർന്ന് പത്തുമടങ്ങ് ശക്തമായി പ്രായശ്ചിത്തത്തിനുള്ള ആഹ്വാനം നൽകുന്നു എന്നായിരിക്കുമോ? 27/ 8 /2016 മുതൽ 400 ദിവസം വ്യാഴം കന്നിരാശിയിൽ ഉണ്ടായിരിക്കും. 23 / 9/ 2017-ന് വ്യാഴം കന്നിരാശിയുടെ ഉള്ളിൽ (ഗർഭപാത്രത്തിൽ) ആയിരിക്കും. പ്രസവ സമയം അടുത്ത് പ്രസവവേദന വരുന്നതുപോലെ എന്നാണല്ലോ മഹാ പീഡന കാലത്തെക്കുറിച്ച് തിരുവചനം പറയുന്നത്. മിശിഹായുടെ രാജ്യം സ്ഥാപിതം ആക്കുന്നതിനു വേണ്ടി ഉള്ള പ്രസവ വേദനയിലേക്ക് ലോകം കടക്കുന്നുവെന്ന് അർത്ഥം. ലോക ചരിത്രത്തിൽ ഇനി വരാനിരിക്കുന്ന ഏറ്റവും ദുരിത പൂർണമായ ഏഴു വർഷങ്ങളെ കുറിച്ച് ഈ അടയാളം സൂചിപ്പിക്കുന്നു.

എന്നാൽ ക്രിസ്തുവിൽ ശരണം വെച്ചിരിക്കുന്നവർക്ക് അവസാന മൂന്നരവര്ഷത്തെ ഉഗ്ര പീഡനത്തിന്റെ കുറച്ച് സമയം മാത്രം അനുഭവിക്കേണ്ടി വരികയും അവർ ശുദ്ധീകൃതരാവുകയും പിന്നീട് നടക്കുന്ന ദൈവികശിക്ഷയിൽനിന്നു മാറ്റപ്പെട്ടു ദൈവത്തിന്റെ മാലാഖാമാരാൽ ലോകത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഒരുമിച്ചു കൂട്ടപ്പെട്ടു ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുമെന്ന് നമുക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഈ അവസരം നഷ്ടപ്പെടുന്നവർക്ക് യേശുവിൽ വിശ്വസിച്ചു മാനസാന്തരപ്പെടുക ആണെങ്കിൽ കഠിന പീഡനങ്ങളിലൂടെ കടന്നുപോകേണ്ടി വരും എങ്കിലും ദൈവത്തിന്റെ കൃപ ലഭിക്കും. മഹാ പീഡനത്തിന്റെ 2520 ദിവസങ്ങൾ തുടങ്ങുന്നതിന് 6 ദിവസം മുമ്പ് ബുധനും വ്യാഴവും വീണ്ടും കണ്ടുമുട്ടുന്നു. എന്നാൽ സൂര്യന്റെ സ്ഥാനം കൊണ്ട് അത് ദൃശ്യമായേക്കില്ല. 2017 നവംബർ 13-നാണ് ഈ തീയതി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. 27 /8/ 2016-ന് കൃത്യം 444 ദിവസത്തിനുശേഷമാണത്. വ്യാഴം അതായത് ക്രിസ്തുവിന്റെ നക്ഷത്രം മഹാ പീഡനം തുടങ്ങുമ്പോൾ വിർഗോയെ വിട്ടു പോകുന്നു. അതായത് ഇസ്രായേലിനെ (തിരുസഭയെ) വിട്ടുപോകുന്നു എന്നത് യാദൃശ്ചികമാണോ?

ചിങ്ങരാശിക്കു ശേഷം വരാനിരിക്കുന്നത് (libra) തുലാം രാശി ആണ്. അതിന്റെ അടയാളം ത്രാസ് ആണ്. ന്യായവിധിയെ സൂചിപ്പിക്കുന്ന അടയാളം. എല്ലാം കൃത്യമായി ചേർന്നു വരുന്നുണ്ട്. ഇനി നമുക്ക് പിറകോട്ട് 2014-ലെ ആദ്യത്തെ ചന്ദ്രഗ്രഹണത്തിലേക്ക് തിരിച്ചുപോകാം. 15 /4 /2014-ലെ ചന്ദ്രഗ്രഹണം ആകാശത്തിൽ ഒരു പ്രത്യേക സ്ഥാനത്താണ് നടന്നത്. വെളിപാടു 12-ലേക്ക് വിരൽ ചൂണ്ടുന്ന ഒരു പ്രതിഭാസം എന്ന നിലയിൽ അതിന് ഒരു പ്രത്യേകതയുണ്ട്. 2014-ലെ പെസഹാ കാലത്ത് നടന്ന ഈ ഗ്രഹണം കന്നി രാശിയിൽ സ്പിക്ക (Spica) നക്ഷത്രത്തിന് തൊട്ടടുത്തായിരുന്നു യേശുവായുടെ സ്വന്തം ശരീരം പെസഹായിൽ നമുക്കുവേണ്ടി ബലിയർപ്പിക്കപ്പെട്ടു വല്ലോ. അവൻ സ്ത്രീയുടെ സന്തതി ആയിരുന്നു. (പ.കന്യാമറിയത്തിന്റെ). ജീവൻ സമൃദ്ധമായി ഉണ്ടാകേണ്ടതിനായി; അഴുകിപ്പോകേണ്ട ഗോതമ്പ് മണിയും അവൻ തന്നെ.

ഹീബ്രു ഭാഷയിൽ സ്പിക്കയ്ക്ക് പറയുന്ന പേര് സെറ എന്നാണ്. അതിന്റെ അർത്ഥം സന്തതി എന്നു തന്നെ (സ്ത്രീയുടെ സന്തതി). ഉല്പത്തി പുസ്തകത്തിലെ വാഗ്ദാനത്തിൽ പറഞ്ഞിരിക്കുന്ന അതേ വാക്ക് തന്നെയാണിത്. അതായത് ഈ ചന്ദ്രഗ്രഹണം യേശുവിന്റെ ജനനത്തെക്കുറിച്ച് എന്നപോലെ അവിടുത്തെ രണ്ടാം വരവിനെക്കുറിച്ചും സൂചിപ്പിക്കുകയും വെളിപാട് 12 -ലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. അടയാളങ്ങളുടെ ഇടയിലെ കാലയളവ് ആകെ 2520 ദിവസമാണ്. 25/ 9/ 2017 മുതൽ 2021ഏപ്രിൽ വരെയുള്ള ഉഗ്രപീഡനത്തിന്റെ മൂന്നര വർഷവും. തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധർക്ക് തങ്കം പോലെ തിളക്കം കിട്ടാനായി അനുഭവിക്കേണ്ടിവരുന്ന 75 ദിവസങ്ങൾ ഉൾപ്പെടെയുള്ള 1335 ദിവസം തീരുമ്പോൾ പീഡനകാലം പകുതിയിലെത്തുന്നു. അതായത് ഈ കാലഘട്ടം (2017 സെപ്റ്റംബർ 23-നു ശേഷം) മഹാ പീഡനത്തിന്റെ ആദ്യഭാഗം തുടങ്ങുന്നു എന്ന് അനുമാനിക്കാം. സെപ്റ്റംബർ 23 മുതൽ 25 വരെ 2017 -ൽ നടക്കുന്ന ഈ അടയാളങ്ങൾ അവഗണിക്കാൻ പറ്റാത്തവിധം പ്രാധാന്യമർഹിക്കുന്നു. ഇതും മറ്റെല്ലാ കാര്യങ്ങളും കൂട്ടി വായിക്കുമ്പോൾ മനസ്സിലാകുന്നത് അവയെല്ലാം ഉടനെ തുടങ്ങാനിരിക്കുന്ന മഹാ പീഡനത്തിന്റെ മുന്നറിയിപ്പാണെന്നും ഈ ഗവേഷണത്തിന്റെ നിഗമനമനുസരിച്ച് 29/ 9/ 2017 -ൽ തുടങ്ങി 1335 ദിവസം കഴിയുമ്പോൾ ഉൽപ്രാവണം (Raptur) സംഭവിക്കേണ്ടതാണ് എന്നുമാണ്.

ഈ ദിവസം എന്നത് വെളിപാട് 12 -ലെയും വലിയ പിരമിഡിലെയും അടയാളങ്ങൾക്ക് ഇടയിലുള്ള ദിവസമാണ്. മഹാ പീഡനം അവസാനിക്കുന്നത് 2024-ലെ പാപപരിഹാര ദിനത്തിലാണ്. ആ ദിവസത്തിന് കൃത്യം 2560 ദിവസം പുറകോട്ട് വന്നാൽ 2017 നവംബർ 19 ആണ്. അതായത് വെളിപാട് പന്ത്രണ്ടിലെ അടയാളം പീഡനകാലം തുടങ്ങുന്നതിന്റെ 57 ദിവസം മുൻപാണ്. ഈ വിടവ് ദാനിയേലിന്റെ 69 ആഴ്ചയ്ക്കുശേഷം (ഓശാന ഞായർ) തിരുസഭ ഉദ്ഘാടനം ചെയ്യപ്പെട്ട പന്തക്കുസ്താ വരെയുള്ള 57 ദിവസങ്ങളും ആയി ഒത്തുപോകുന്നു. കന്യക പ്രസവ വേദനയിലൂടെ കടന്നു പോകുന്നു എന്ന വെളിപാടിലെ അടയാളം പോലെ തന്നെ മഹാ പീഡനം തുടങ്ങുന്നു എന്നതിന്റെ മുന്നറിയിപ്പാണ് വെളിപാട് 12. തിരുസഭയ്ക്ക് അതായത് നമുക്ക് ചുരുങ്ങിയ സമയമേ ബാക്കിയുള്ളൂ. അവസാന തലമുറയിൽ വെളിപാട് 12-ലെ അടയാളങ്ങൾ ഒത്തു വരുന്ന ഒരേയൊരു വർഷം 2017 ആണ്. അതുകൊണ്ട് തന്നെ അത് മഹാ പീഡനത്തിന്റെ മുന്നറിയിപ്പായി കാണണം. എന്നാൽ പലപ്പോഴും അത് ദൃശ്യമായ ഒരു അടയാളം എന്ന രീതിയിൽ ആരും പരിഗണിക്കുന്നില്ല. അത് ഉടനെ സംഭവിക്കാനിരിക്കുന്നു. നാം ഒരുങ്ങേണ്ട സമയം ആയിരിക്കുന്നു.

ആ ദിവസത്തെ ക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ. (മത്തായി 24:36)

ആ ദിവസവും മണിക്കൂറും നമ്മൾ അന്വേഷിക്കേണ്ട ആവശ്യം ഇല്ല. എന്നിരുന്നാലും ദൈവം തന്റെ പ്രവാചകരെ അറിയിക്കാതെ ഭൂമിയിൽ ഒരു ശിക്ഷയും അയച്ചിട്ടില്ല. യേശുവിന്റെ രണ്ടാംവരവിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നവർക്ക് അവിടുന്ന് ആ കാലഘട്ടത്തെക്കുറിച്ചു അറിവ് നൽകും. ഭൗതികമായും ആത്മീയമായും ഒരുങ്ങാൻ അവസരം കൊടുക്കും. യേശുവിൻെറ കരുണയ്ക്കു മുന്പിൽ താണിരുന്നു കൊടുത്താൽ മതി.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments