വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ല്‍ അ​​​ത്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി സ്ഥിരീകരിച്ച് വത്തിക്കാൻ; ക്രിസ്റ്റഫർ എന്ന കുട്ടിക്ക് ലഭിച്ച രോഗസൗഖ്യം ഇങ്ങനെ :

35

വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ല്‍ അ​​​ത്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി ല​​​ഭി​​​ച്ച​​​തു വ​​​ത്തി​​​ക്കാ​​​നി​​​ലെ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ സ​​​മി​​​തി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം വ​​​ത്തി​​​ക്കാ​​​നി​​​ലെ വി​​​ശു​​​ദ്ധ​​​രു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ല്‍ കൂ​​​ടി​​​യ ഏ​​​ഴം​​​ഗ സ​​​മി​​​തി​​​യാ​​​ണ് അ​​​ത്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യെ വി​​​ശു​​​ദ്ധ​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലെ സു​​​പ്ര​​​ധാ​​​ന ഘ​​​ട്ട​​​മാ​​​ണി​​​ത്. അ​​​ത്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി ല​​​ഭി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ രേ​​​ഖ​​​ക​​​ളും റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളും മാ​​​ര്‍​​​ച്ചി​​​ല്‍ വ​​​ത്തി​​​ക്കാ​​​നി​​​ലെ വി​​​ദ​​​ഗ്ധ മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം പ​​​രി​​​ശോ​​​ധി​​​ച്ചു സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. അ​​​ത്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ള്‍ അ​​​ട​​​ങ്ങു​​​ന്ന “”പൊ​​​സി​​​സി​​​യോ” മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പോ​​​സ്റ്റു​​​ലേ​​​റ്റ​​​ര്‍ റ​​​വ.​​​ഡോ. ബെ​​​ന​​​ഡി​​​ക്‌ട് വ​​​ട​​​ക്കേ​​​ക്ക​​​ര ഒ​​​എ​​​ഫ്‌എം ക്യാ​​​പ് വ​​​ത്തി​​​ക്കാ​​​നി​​​ലെ വി​​​ശു​​​ദ്ധ​​​രു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​നു സ​​​മ​​​ര്‍​​​പ്പി​​​ച്ചി​​രു​​ന്നു. ഈ “”​​​പൊ​​​സി​​​സി​​​യോ”യാ​​​ണ് ഇ​​​പ്പോ​​​ള്‍ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ സ​​​മി​​​തി പ​​​ഠി​​​ച്ച്‌ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

തൃ​​​ശൂ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ പെ​​​രി​​​ഞ്ചേ​​​രി​​​യി​​​ല്‍ ചൂ​​​ണ്ട​​​ല്‍ ജോ​​​ഷി​​​യു​​​ടെ​​​യും ഷി​​​ബി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യ ക്രി​​​സ്റ്റ​​​ഫ​​​റി​​​നാ​​​ണ് അ​​​ത്ഭു​​​ത രോ​​​ഗ​​​ശാ​​​ന്തി ല​​​ഭി​​​ച്ച​​​ത്. അ​​​​മ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പൂ​​​​ർ​​​​ണ വ​​​​ള​​​​ർ​​​​ച്ച​​​​യെ​​​​ത്തു​​​​ന്ന​​​​തി​​​​നു മു​​​​ന്പേ പ്ര​​​​സ​​​​വി​​​​ച്ച കു​​​​ഞ്ഞി​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​വും ശ്വാ​​​​സ​​​​കോ​​​​ശ​​​​വും ശ​​​​രി​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ ജീ​​​​വ​​​​ൻ​​​​ത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു. “അ​​​​ക്യൂ​​​​ട്ട് റെ​​​​സ്പി​​​​രേ​​​​റ്റ​​​​റി ഫെ​​​​യ്‌​​​ലി​​​​യ​​​​ർ’ എ​​​​ന്നാ​​​​ണു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ രോ​​​​ഗ​​​​ത്തെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട മ​​​​റി​​​​യം ത്രേ​​​​സ്യ​​​​യു​​​​ടെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യോ​​​​ടെ രോ​​​​ഗ​​​​ശാ​​​​ന്തി​​​​ക്കാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ച്ചു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മൂ​​​​ന്നാം ദി​​​​വ​​​​സം 2009 ഏ​​​​പ്രി​​​​ൽ ഒ​​​​ന്പ​​​​തി​​​​നാ​​​​ണ് അ​​​​ദ്ഭു​​​​ത രോ​​​​ഗ​​​​ശാ​​​​ന്തി​​​​യു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​പ്പോ​​​​ൾ മൂ​​​​ന്നാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ് ക്രി​​​​സ്റ്റ​​​​ഫ​​​​ർ.

തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ മാ​​​ള​​​യ്ക്ക​​​ടു​​​ത്തു പു​​​ത്ത​​​ന്‍​​​ചി​​​റ​​​യി​​​ല്‍ ചി​​​റ​​​മ്മ​​​ല്‍ മ​​​ങ്കി​​​ടി​​​യാ​​​ന്‍ തോ​​​മ​​​യു​​​ടെ​​​യും താ​​​ണ്ട​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യി 1876 ഏ​​​പ്രി​​​ല്‍ 26നാ​​​ണു മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ ജ​​​ന​​​നം. 1914 മേ​​​യ് 14 നു ​​​പു​​​ത്ത​​​ന്‍​​​ചി​​​റ​​​യി​​​ല്‍ മ​​​റി​​​യം ത്രേ​​​സ്യ ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം സ്ഥാ​​​പി​​​ച്ചു. സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നാ​​​യ ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ല​​​ച്ച​​​നെ””ധ​​​ന്യ”പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള ഡി​​​ക്രി​​​യി​​​ല്‍ ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ മ​​​റി​​​യം ത്രേ​​​സ്യ​​​യെ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​​യാ​​​യും ഭാ​​​ര​​​ത​​​ത്തി​​​ല്‍ മ​​​ദ​​​ര്‍ തെ​​​രേ​​​സ​​​യു​​​ടെ മു​​​ന്‍​​​ഗാ​​​മി​​​യാ​​​യും വി​​​ശേ​​​ഷി​​​പ്പി​​​ച്ചി​​​രു​​​ന്നു.