HomeSportsസന്നാഹ മത്സരത്തിൽ വിജയം; ഇന്ത്യന്‍ മണ്ണില്‍ ഓസീസിന്‌ മികച്ച തുടക്കം

സന്നാഹ മത്സരത്തിൽ വിജയം; ഇന്ത്യന്‍ മണ്ണില്‍ ഓസീസിന്‌ മികച്ച തുടക്കം

ഇന്ത്യക്കെതിരേ ഏകദിന ക്രിക്കറ്റ്‌ പരമ്പര കളിക്കാന്‍ എത്തിയ ഓസ്‌ട്രേലിയയ്‌ക്ക് ഇന്ത്യന്‍ മണ്ണില്‍ മികച്ച തുടക്കം. പരമ്പരയ്‌ക്കു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബോര്‍ഡ്‌ പ്രസിഡന്റ്‌സ് ഇലവനെതിരേ കംഗാരുപ്പട മികച്ച വിജയം സ്വന്തമാക്കി. ചെന്നൈ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 103 റണ്‍സിനാണ്‌ ഇന്ത്യന്‍ യുവനിരയെ ഓസീസ്‌ തകര്‍ത്തു വിട്ടത്‌. ടോസ്‌ നേടി ആദ്യം ബാറ്റുചെയ്‌ത ഓസീസ്‌ നാല്‌ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ നിശ്‌ചിത 50 ഓവറില്‍ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 347 റണ്‍സ്‌ അടിച്ചുകൂട്ടി.

തുടര്‍ന്ന്‌ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസിഡന്റ്‌സ് ഇലവനെ 244 റണ്‍സിനു പുറത്താക്കിയാണ്‌ ഓസീസ്‌ മികച്ച ജയം സ്വന്തമാക്കിയത്‌. നാലു വിക്കറ്റ്‌ വീഴ്‌ത്തിയ സ്‌പിന്നര്‍ ആഷ്‌ടണ്‍ ആഗറാണ്‌ ഓസീസിന്റെ വിജയശില്‍പി. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റിന്റെ വിക്കറ്റ്‌ നഷ്‌ടമായ ശേഷം മത്സരത്തില്‍ പിന്നീട്‌ ഓസ്‌ട്രേലയന്‍ ആധിപത്യമായിരുന്നു. രണ്ടാം വിക്കറ്റില്‍ ഡേവിഡ്‌ വാര്‍ണര്‍-നായകന്‍ സ്‌റ്റീവന്‍ സ്‌മിത്ത്‌ സഖ്യം ഒത്തുചേര്‍ന്നതോടെ സ്‌കോര്‍ബോര്‍ഡില്‍ റണ്ണൊഴുകി.

പന്തില്‍ നിന്ന്‌ 64 റണ്‍സ്‌ നേടിയ വാര്‍ണറും 68 പന്തില്‍ നിന്ന്‌ 55 റണ്‍സ്‌ നേടിയ സ്‌മിത്തും ചേര്‍ന്ന്‌ രണ്ടാം വിക്കറ്റില്‍ 106 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌. എന്നാല്‍ വാര്‍ണര്‍ മടങ്ങിയ ശേഷം ആറോവറിന്റെ ഇടവേളയില്‍ സ്‌മിത്തിന്റെയും തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലി(14)ന്റെയും വിക്കറ്റുകള്‍ നഷ്‌ടമായതോടെ നാലിന്‌ 158 എന്ന നിലയില്‍ അവര്‍ വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിച്ചു.

പക്ഷേ അഞ്ചാം വിക്കറ്റില്‍ ട്രാവിസ്‌ ഹെഡും മാര്‍ക്കസ്‌ സ്‌റ്റോയിനിസും ഒത്തുചേര്‍ന്നതോടെ വീണ്ടും റണ്‍മഴയായി. ഹെഡ്‌ 63 പന്തില്‍ 65 റണ്‍സ്‌ നേടിയപ്പോള്‍ 60 പന്തില്‍ നിന്ന്‌ നാലു ബൗണ്ടറികളുടെയും അഞ്ചു സിക്‌സറുകളുടെയും അകമ്പടിയോടെ 76 റണ്‍സ്‌ നേടി സ്‌റ്റോയിനിസ്‌ ടോപ്‌സ്കോററായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച്‌ 24 പന്രില്‍ നിന്ന്‌ 45 റണ്‍സ്‌ നേടിയ മാത്യു വേഡാണ്‌ ടീമിനെ 347-ല്‍ എത്തിച്ചത്‌.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments