HomeCinemaMovie Newsകായം കുളം കൊച്ചുണ്ണിയാവാൻ നിവിൻ പോളി താണ്ടിയ വഴികൾ അതികഠിനം; സിനിമയുടെ പിന്നാമ്പുറക്കഥകൾ ഇതാ

കായം കുളം കൊച്ചുണ്ണിയാവാൻ നിവിൻ പോളി താണ്ടിയ വഴികൾ അതികഠിനം; സിനിമയുടെ പിന്നാമ്പുറക്കഥകൾ ഇതാ

നിവിന്‍ പോളി എന്ന പതിവ് റൊമാന്റിക് ഹീറോയെ കൊച്ചുണ്ണിയാക്കാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് കാട്ടിയ ആര്‍ജ്ജവം പൂര്‍ണമായി വിജയിച്ചു. ഒരുവേള നിവിന്റെ കരിയറിന്റെ മികവുറ്റ പ്രകടനത്തിലൂടെ സത്യനുശേഷം മറ്റൊരു മികച്ച കൊച്ചുണ്ണിയെ കൂടി മലയാളത്തിന് ലഭിക്കുന്നു. കേരളത്തിന്റെ റോബിന്‍ ഹുഡായി തിളങ്ങിയ നിവിന്‍ പോളിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയാണ് ഈ നടന് ലഭിക്കുന്നത്. നിറഞ്ഞ കൈയടിക്ക് മുന്നില്‍ ആ നടനന്റെ കഠിനാധ്വാനം ഉണ്ട്. ആ കഥാപത്രത്തിന് വേണ്ടി നടന്‍ എടുത്ത തയ്യാറെടുപ്പുകള്‍ വളരെ വലുതാണ്. കഥാപാത്രം ആവുന്നതിന് വേണ്ടി ഒരുപാട് സാഹസികമായ വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നു. മണിരത്‌നത്തിന്റെ സിനിമാ ഓഫറുപോലും മാറ്റി വെച്ചാണ് കേരളത്തിന്റെ റോബിന്‍ഹുഡായി നടന്‍ അവതരിച്ചത്.ചിത്രത്തിന് വേണ്ടി നിവിന്‍ എടുത്ത സാഹസികത നടന്‍ തുറന്നു പറയുന്നു.

സിനിമാ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്രയും സാഹസികമായി ചിത്രീകരിക്കുന്ന ഒരു സിനിമ. സിനിമയ്ക്കായി കളരിയും കുതിര സവാരിയും പഠിക്കേണ്ടി വന്നു. സാധാരണ സിനിമയുടെ ചിത്രീകരണത്തിനായി ഒരു കുതിരയെ ഇണക്കിയെടുത്ത് അവന്റെ പുറത്തായിരിക്കും ചിത്രീകരണം നടത്തുക. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍ ഇടയ്ക്കിടെ മാറ്റുന്നതിനാല്‍ എല്ലാ സ്ഥലങ്ങളിലേക്കും കുതിരയെ കൊണ്ടുപോകാന്‍ സാധിക്കില്ല. അതിനാല്‍ ഓരോ സ്ഥലങ്ങളിലും പുതിയ കുതിര ആയിരിക്കും ഉണ്ടാവുക. അതിനാല്‍ കുതിര സവാരിക്കിടെ പലപ്പോഴും കുതിരകള്‍ കുടഞ്ഞെറിഞ്ഞിട്ടുണ്ട് .അതേസമയം ശ്രീലങ്കയിലും മംഗളൂരുവിലുമുള്ള ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്കിടയിലാണ് ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് തല നാരിഴയ്ക്ക് പല അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടത്.

ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുമ്ബോള്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നത്. അതിഥി താരമായി മോഹന്‍ലാല്‍ എത്തുന്നു . പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്രയിലൂടെയാണ് ഈ താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്.ഇത്തിക്കര പക്കി എന്ന മോഹന്‍ലാല്‍ കഥാപാത്രം സ്‌ക്രീനില്‍ ഏകദേശം ഇരുപതു മിനിറ്റോളം ഉണ്ടാകും എന്നത് കൊണ്ട് തന്നെ ഒരു മോഹന്‍ലാല്‍ നിവിന്‍ പോളി ചിത്രമായിട്ടാണ് പ്രേക്ഷകര്‍ ഇതിനെ കാണുന്നതും

കടപ്പാട്: വെള്ളിനക്ഷത്രം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments