HomeNewsLatest News'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തി ല്‍ വെച്ച് ലൈഗികാതിക്രമം നേരിട്ടു; വെളിപ്പെടുത്തലുമായി യുവനടി; മീ ടൂ...

‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തി ല്‍ വെച്ച് ലൈഗികാതിക്രമം നേരിട്ടു; വെളിപ്പെടുത്തലുമായി യുവനടി; മീ ടൂ കാമ്പയിൻ ശക്തമായി മുന്നോട്ട്

മമ്മൂട്ടി നായകനായി അഭിനയിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി യുവനടി രംഗത്ത്. കൊച്ചിയില്‍ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പുതമുഖ നടിയായ അര്‍ച്ചന പദ്മിനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഷെറിന്‍ സ്റ്റാന്‍ലി എന്ന പ്രാെഡക്ഷന്‍ കണ്‍ട്രോളറാണ് തന്നോട് മോശമായി പെരുമാറിയതെന്ന് അര്‍ച്ചന പദ്മിനി പറഞ്ഞു.

സിനിമയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവവുമായി ബന്ധപ്പെട്ട് ഫെഫ്ക്കയ്ക്ക് രണ്ട് തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അര്‍ച്ചന പറയുന്നു. ബി.ഉണ്ണിക്കൃഷ്ണനാണ് പരാതി നല്‍കിയത്. എന്നാല്‍ അയാള്‍ ഇപ്പോഴും സിനിമ മേഖലയില്‍ സജീവമാണ്. അതേസമയം, തനിക്ക് ഇപ്പോള്‍ സിനിമകളൊന്നുമില്ലെന്നും അര്‍ച്ചന വ്യക്തമാക്കി.

സോഹന്‍ സീനുലാല്‍ എന്ന നട​ന്റെ നേതൃത്വത്തിലാണ്​ ഫെഫ്​കയുമായി സമാധാന ചര്‍ച്ച നടത്തിയതെന്നും ബി. ഉണ്ണികൃഷ്​ണന്‍, സിബി മലയില്‍ എന്നിവരും ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു. സിനിമയില്‍ മുന്‍നിരയിലുണ്ടായ നടി സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോള്‍ നിശബ്ദമായ സംഘടന ചെറിയ വേഷം കൈകാര്യം ചെയ്യുന്ന തന്റെ അവസ്ഥ എന്തായിരിക്കുമെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments