HomeNewsLatest Newsപ്രസംഗത്തിൽ മോശം പരാമര്‍ശം; നടന്‍ കൊല്ലം തുളസിക്കെതിരെ പോലീസ് കേസ്: ഖേദം പ്രകടിപ്പിച്ച് നടൻ

പ്രസംഗത്തിൽ മോശം പരാമര്‍ശം; നടന്‍ കൊല്ലം തുളസിക്കെതിരെ പോലീസ് കേസ്: ഖേദം പ്രകടിപ്പിച്ച് നടൻ

ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടനും ബിജെപി പ്രവര്‍ത്തകനുമായ കൊല്ലം തുളസിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അംഗം ഷാഹിദ കമാലാണ് കേസെടുത്ത വിവരം അറിയിച്ചത്. അതേസമയം കൊല്ലം തുളസിക്കെതിരെ നിയമ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചവറ പൊലീസിന് പരാതി നല്‍കി. ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചാക്ഷേപിച്ചതിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments