തെന്നിന്ത്യൻ ഹോട്ട് താരം നമിത വിവാഹിതയാകുന്നു; വരൻ ആരെന്നറിയേണ്ടേ ?

തെന്നിന്ത്യയുടെ ഹോട്ട് താരസുന്ദരിയായ നമിതയെ സ്‌നേഹിക്കാത്തവരായി ആരുമുണ്ടാവില്ല. നടി വിവാഹം സംബന്ധിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ താന്‍ വിവാഹം കഴിക്കാന്‍ പോവുന്ന വാര്‍ത്ത നടി തന്നെ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുകയാണ്. സുഹൃത്തായ വീര്‍ (വീരേന്ദ്ര ചൗദരി)യാണ് നമിതയെ വിവാഹം കഴിക്കാന്‍ പോവുന്നത്. എല്ലാവര്‍ക്കും നമസ്‌കാരം, ഞാനും എന്റെ സുഹൃത്തായ വീരുമായി വിവാഹിതരാകാന്‍ പോവുകയാണ്. നവംബര്‍ 24 നാണ് വിവാഹമെന്നും എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്നും നടി സുഹൃക്കള്‍ക്കൊപ്പം ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് പറഞ്ഞിരിക്കുന്നത്.

നടിയുടെ വിവാഹത്തെ കുറിച്ച് മുമ്പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ നടി തന്നെ ഔദ്യാഗികമായി വാര്‍ത്ത പുറത്ത് വിട്ടു. ബിഗ് ബോസ് താരം റൈസയാണ് ഫേസ്ബുക്ക് ലൈവിലൂടെ നമിത വിവാഹിതയാകാന്‍ പോവുന്ന കാര്യം പുറത്ത് വിട്ടത്. നമിതയുടെ ഇന്‍സ്റ്റാഗ്രാം പേജിലും വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ്. എല്ലാവര്‍ക്കും നമസ്‌കാരം, ഞാനും എന്റെ സുഹൃത്തായ വീരുമായി (വീരേന്ദ്ര ചൗദരി) വിവാഹിതരാകാന്‍ പോവുകയാണ്. നവംബര്‍ 24 നാണ് വിവാഹമെന്നും എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്നുമാണ് നടി ആരാധകരോട് പറയുന്നത്.