ഉറ്റസുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; വീട്ടമ്മയെ യുവാവ് ആക്രമിച്ചതിങ്ങനെ

ഉറ്റസുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കോന്നി സ്വദേശി സതീഷാണ് പൊലീസ് പിടിയിലായത്. ആലപ്പുഴ എടത്വായിലെ വര്‍ക്ക്ഷോപ്പില്‍ ഒളിവില്‍ കഴിയുകയായിരുന്ന സതീഷിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എടത്വയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സതീഷ്. ഉറ്റസുഹൃത്തിന്റെ അമ്മയെയാണ് 23കാരനായ യുവാവ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കൂട്ടുകാരന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

ചൊവ്വാഴ്ച കൂട്ടുകാരനെ തിരക്കി രാത്രി ഏഴുമണിയോടെ ഇവരുടെ വീട്ടില്‍ എത്തിയ സതീഷ് മകന്‍ വീട്ടിലില്ലെന്ന് അറിയിച്ചിട്ടും പോകാന്‍ കൂട്ടാക്കാതെ നിന്നു. ഇതിനിടെ ഇയാള്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. മകന്റെ കൂട്ടുകാരനെ സംശയിക്കേണ്ട സാഹചര്യം ആ അമ്മയ്ക്കുണ്ടായിരുന്നില്ല. സതീഷ് ആവശ്യപ്പെട്ടത് പ്രകാരം വെള്ളവുമായി വന്ന സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. സ്ത്രീ ബഹളം വച്ചതോടെ സതീഷ് ഓടി രക്ഷപെടുകയായിരുന്നു. വിധവയും 38കാരിയുമാണ് പീഡനത്തിന് ഇരയായ സ്ത്രീ. എടത്വയില്‍ പാടശേഖരത്തിന് സമീപമുള്ള മോട്ടോര്‍ പുരയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.