ഇനി മേലിൽ ഞാനാ കഥാപാത്രം ചെയ്യില്ല; നടി പാർവതിയുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

നോട്ട് ബുക്ക് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് പാര്‍വ്വതി. നിരവധി ശക്തമായ കഥാപാത്രങ്ങളെ അതരിപ്പിച്ച പാര്‍വ്വതി മലയാളത്തിലെ പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളും സാന്നിദ്ധ്യം അറിയിച്ച് ഇപ്പോള്‍ ബോളിവുഡിലേക്കും കടന്ന് ചെന്നിരിക്കുകയാണ്. അതേ സമയം വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവും ഉള്ള മലയാളത്തിലെ നടിയാണ് പാര്‍വ്വതി. ഇപ്പോഴിതാ തന്റെ കരിയറിലും ശക്തമായ ചില തീരുമാനം എടുത്തിരിക്കുകയാണ് താരം. ബാംഗ്ലൂര്‍ ഡെയ്‌സ് ആയിരുന്നു പാര്‍വ്വതിയുടെ കരിയറില്‍ ബ്രേക്ക് ആയ ചിത്രം. എന്നാല്‍ ഇനി ബാംഗ്ലൂര്‍ ഡെയ്‌സിലെ സേറയെ അവതരിപ്പിക്കാന്‍ താനില്ലെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വ്വതി.

പാര്‍വ്വതി എന്ന നടിയെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയ ഒരു ചിത്രമായിരുന്നു ബാഗ്ലൂര്‍ ഡെയ്‌സ്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും സേറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വ്വതി തന്നെയായിരുന്നു. തമിഴിലും സേറ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയപ്പോള്‍ പാര്‍വ്വതി മാത്രമാണ് ആവര്‍ത്തിക്കപ്പെട്ടത്. തമിഴിന് പുറമെ തെലുങ്ക് ഹിന്ദി ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്യുന്നുണ്ട്. ഇതില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോഴും സേറയെ അവതരിപ്പിക്കുന്നത് പാര്‍വ്വതി ആയിരിക്കുമോ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ആ കഥാപാത്രത്തെ ഇനി അവതരിപ്പിക്കില്ലെന്ന് പാര്‍വ്വതി വ്യക്തമാക്കുകയുണ്ടായി. സേറ എന്ന കഥാപാത്രം തന്നെ ബോറടിപ്പിച്ച് തുടങ്ങിയെന്നും പാര്‍വ്വതി പറയുന്നു.