HomeNewsLatest Newsകെപിസിസി അംഗം സക്കീര്‍ തൈക്കൂട്ടത്തിൽ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കെപിസിസി അംഗം സക്കീര്‍ തൈക്കൂട്ടത്തിൽ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കെപിസിസി അംഗവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന സക്കീര്‍ തൈക്കൂട്ടത്തില്‍ (50) നെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സുഹൃത്തുക്കളും ഡ്രൈവറും മൊബൈലില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പന്തളം സ്വദേശിയായ സക്കീര്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ വീടെടുത്തായിരുന്നു താമസം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments