HomeWorld NewsGulfദുബൈയില്‍ ജോലിക്കിടെ അപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട മലയാളിക്ക് 87 ലക്ഷം രൂപ നഷ്ടപരിഹാരം

ദുബൈയില്‍ ജോലിക്കിടെ അപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട മലയാളിക്ക് 87 ലക്ഷം രൂപ നഷ്ടപരിഹാരം

ദുബായിൽ ജോലിക്കിടെ സഹജീവനക്കാരന്റെ അശ്രദ്ധമൂലം അപകടത്തില്‍പ്പെട്ട് ഇടതുകാല്‍ നഷ്ടപ്പെട്ട തൃശൂര്‍ സ്വദേശിക്ക് അഞ്ചു ലക്ഷം ദിര്‍ഹം ദിർഹം നൽകാൻ അബുദാബി കോടതി. ദുബൈയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്ന രൂപേഷ് സുരേഷിനാണു അഞ്ചു ലക്ഷം ദിര്‍ഹം (87 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാൻ കോടതി വിധിച്ചത്.

2014 ജൂണില്‍ അല്‍ഐനിലെ ജോലിസ്ഥലത്ത് രൂപേഷും മറ്റ് രണ്ട് സുഹൃത്തുക്കളും 80 അടി ഉയരത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അല്‍തമാം ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ രൂപേഷിന്റെ ഇടതുകാല്‍ മുട്ടിനു മുകളില്‍ വച്ചു മുറിച്ചുമാറ്റി. തുടര്‍ന്നു നഷ്ടപരിഹാരം തേടി രൂപേഷിന്റെ ബന്ധുക്കള്‍ അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍റ്റന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി വഴി കേസ് ഫയല്‍ ചെയ്തു.

അഞ്ചുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം തേടി അബുദാബി കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അനുകൂല വിധി വന്നിരിക്കുന്നത്. ക്രെയിന്‍ ഓപ്പറേറ്ററുടെ സഹായിയുടെ ശ്രദ്ധമൂലം ക്രെയിന്റെ എമര്‍ജന്‍സി ലിവര്‍ നീങ്ങി രൂപേഷും തായ്‌ലന്‍ഡ് സ്വദേശികളായ സുഹൃത്തുക്കളും നിന്ന ട്രോളി നിലം പതിക്കുകയുമായിരുന്നു. അപകടത്തില്‍ രണ്ട് സുഹൃത്തുക്കളും തല്‍ക്ഷണം മരിക്കുകയും രൂപേഷിന്റെ ഇരുകാലുകള്‍ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments