HomeFOODവൃദ്ധസദനത്തിൽ നിന്നും ഒരമ്മ മകനയച്ച കണ്ണുനനയിക്കുന്ന കത്ത്

വൃദ്ധസദനത്തിൽ നിന്നും ഒരമ്മ മകനയച്ച കണ്ണുനനയിക്കുന്ന കത്ത്

ആര്‍ഭാടങ്ങളും ജീവിത സുഖങ്ങളും വെട്ടിപ്പിടിക്കാനുള്ള ഒട്ടപ്പാച്ചിലില്‍, ഓരോ മനുഷ്യരും വഴിയില്‍ ഉപേക്ഷിക്കുന്ന പലതും ജീവിതത്തില്‍ എത്ര വിലപ്പെട്ടതായിരുന്നു എന്ന തിരിച്ചറിവുണ്ടാകുന്ന കാലത്ത് നഷ്ട്ടപ്പെടുത്തിയ പലതിനേയും തിരിച്ചെടുക്കാന്‍ കഴിയില്ല. ഒരായുസ്സ് കൊണ്ട് വെട്ടിപ്പിടിച്ച സാമ്രാജ്യം പകരം നല്‍കിയാലും തിരിച്ചു കിട്ടാത്തത്ര അമൂല്യമായ പലതുമുണ്ട് ലോകത്തില്‍ . അത്തരത്തില്‍ ഏറ്റവും മൂല്യമുള്ള ഒന്നിനെ കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ കുറിപ്പ്, വൃദ്ധ സദനത്തില്‍ നിന്നും ഒരമ്മ തന്‍റെ മകനയച്ച ഹൃദയസ്പര്‍ശിയായ ഒരു കത്ത്…

പ്രിയപ്പെട്ട മോന്,

വീട്ടില്‍ നിന്നും പോന്നപ്പോള്‍ മോന്‍റെ ഒരു പഴയഷര്‍ട്ട് അമ്മ എടുത്തോണ്ടു പോന്നാര്‍ന്നു. നല്ല തണുപ്പുള്ളപ്പോള്‍ അമ്മ അതിട്ടോണ്ടാ കിടക്കാറ്.ഇവിടെ പുതപ്പില്ലാഞ്ഞിട്ടല്ല എന്‍റെ മോന്‍റെ ഷര്‍ട്ട്. അതിടുമ്പോള് അമ്മയ്ക്ക് ഒരു ധൈര്യം പോലാ. മോന്‍റെ ഒന്നാം പിറന്നാളിന് അച്ഛന് വാങ്ങിച്ചു തന്ന പുടവ അത് മാത്രമേ അമ്മ ഉടുത്തിട്ടുള്ളൂ . അത് അതുപോലെ തെക്കേ മുറിയിലെ അലമാരയില്‍ ഇരിക്കുവാ. അച്ഛന്‍റെ ഓര്‍മയുടെ ബാക്കി കഷ്ണമാ അത്. അതുടുപ്പിച്ചു വേണം മോന്അമ്മയെ ചിതയില്‍ വെയ്ക്കാന്‍ അതുടുത്ത് കാണാന് അച്ഛന് വല്യ ഇഷ്ട്ടായിരുന്നു

അച്ഛന് കെട്ടിയ താലി മോന് വീട് വച്ചപ്പോള്‍ പണയം വച്ചതാ. അത് എന്‍റെ മോന്‍ മറന്നു കാണും. അത് തിരിച്ചെടുക്കണേ. അച്ഛന്‍റെ ഫോട്ടോ ഇരിക്കുന്ന മുറിയില്‍ അച്ഛന്‍റെ വെറ്റില പെട്ടിയില്‍ ഇട്ടു സൂക്ഷിച്ചു വെക്കണം. നന്ദുമോള്‍ടെ കല്യാണത്തിനു അമ്മൂമയുടെ വകയായി അത് കൊടുക്കണം . അമ്മേടെ ഒരാഗ്രഹമാ. അമ്മയ്ക്ക് തരാന്‍ വേറൊന്നുമില്ലല്ലോ. ഈ വൃദ്ധസദനത്തില്‍ അമ്മയെ കക്കൂസില്‍ കൊണ്ട് പോവേം കൊണ്ട് വരേം ചെയ്യുന്ന ഒരു ദേവൂ ഉണ്ട് . ദേവൂന്‍റെ കയ്യില്‍ അമ്മേടെ ഒരു പഴേ ഫോട്ടോ അമ്മ കൊടുത്തിട്ടുണ്ട് . അത് വലുതാക്കി അച്ഛന്‍റെ അടുത്തു തന്നെ വെക്കണം. മോന്‍റെ കയ്യില്‍ അമ്മേടെ വേറെ ഫോട്ടോ കാണില്ലന്നറിയാം. ടി വി ക്കാര്‍ ഒരിക്കല്‍ ഇവിടെവന്നു എല്ലാരുടേം സംസാരമൊക്കെ പിടിച്ചു. അമ്മ സമ്മതിച്ചില്ല . ന്‍റെ മോന് അത്നാണക്കേടാവൂലെ. ഒരു വിഷമമേ അമ്മയ്ക്കുള്ളൂ. ഇതൊക്കെ അച്ഛന്‍റെ ആത്മാവ് കാണുന്നുണ്ടാവ്വോ…?വിഷമങ്ങളൊന്നും സഹിക്കാന്‍ മനസ്സിന് കട്ടിയുള്ള ആളല്ല. മോനറിയ്വോ ഇവിടെ എന്നെപ്പോലെ 28 അമ്മമാരുണ്ട് .ഓരോരുത്തര്‍ക്കുംഓരോരോ നമ്പര്‍ ഉണ്ട്.

അമ്മേടെ നമ്പര് 12 ആണ്. അമ്മേ ദഹിപ്പിചിട്ട് മോനിവിടെ വരണം. ദേവുമോന്‍ ഒരു താക്കോല്‍ തരും . അത് 12 ആം നമ്പര്‍ പെട്ടിയുടെതാ . അതില്‍ മോന്‍റെ എടുത്തോണ്ട് വന്ന ഷര്‍ട്ട്. കഴുകിവെച്ചിരിക്കുവാ . മോന് അമ്മ അത് തിരിച്ചു തരുവാ . അമ്മേടതല്ലാത്ത ഒന്നും അമ്മക്ക് വേണ്ട .ആ പെട്ടീല് അച്ഛന്‍റെ പഴേ മരുന്നിന്‍റെ തുണ്ടൊക്കെ ഇപ്പോഴും അമ്മ വെച്ചിട്ടുണ്ട്. എന്തിനാന്നറിയില്ല കളയാന് മനസ്സ് വന്നില്ല .പിന്നെ ഒരു കാണിക്കവഞ്ചിയില്‍ കുറച്ചു പൈസ കാണും. അമ്മ ഇട്ടു കൂട്ടിയതാ. അച്ഛന് മരിച്ചിട്ടിപ്പോള്‍ പത്തുവര്‍ഷംതികയുകയല്ലേ . വിഷ്ണൂന്‍റെ അമ്പലത്തില്‍ നേര്‍ച്ച കൊടുക്കാന്‍ കൂട്ടിവെച്ചതാ. 200 രൂപ തെകയാന്‍ ഇനി 18രൂപ കൂടി മതിയാര്‍ന്നു . തികഞ്ഞില്ല. ഞാന്‍ ദേവുനോട് പറഞ്ഞിട്ടുണ്ട് . അവള് 18 രൂപ മോന് തരും. അച്ഛന്‍റെപേരില്‍അത് അമ്പലത്തില്‍ കൊടുത്തേരെ . മോന് സുഖം തന്നെ …?

അമ്മയ്ക്കൊന്നു കാണാന് കൊതിയാകുവാ. എനിക്കറിയാം, മോന് തിരക്കാണ്, വരാന്‍ പറ്റില്ലാന്ന്.അമ്മയ്ക്ക് കാലു തീരെ വയ്യ .ആകുമായിരുന്നേല്‍ ‍ അമ്മ വന്നു ഒന്ന്മോനെ കണ്ടേനെ. അച്ഛന് ഉണ്ടായിരുന്നേ. എന്ന് ഓര്‍ത്ത് പോകുവാ. വേറെന്താ…ഒന്നുമില്ല മോനെ. സുഖം. മോനുവേണ്ടിപ്രാര്‍ത്ഥിച്ചുകൊണ്ട് അമ്മ ഉറങ്ങാന്‍ കിടക്കുവാ. ഒരിക്കലും ഉണരാതിരുന്നെങ്കില്‍ ….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments