HomeTech And gadgetsMobilesനിങ്ങളുടെ ഫോൺ എത്ര റേഡിയേഷൻ പുറത്തുവിടുന്നു ? ഹാക്ക് ചെയ്‌താൽ എങ്ങിനെ തിരിച്ചെടുക്കാം? എല്ലാത്തിനുമുള്ള ഉത്തരം...

നിങ്ങളുടെ ഫോൺ എത്ര റേഡിയേഷൻ പുറത്തുവിടുന്നു ? ഹാക്ക് ചെയ്‌താൽ എങ്ങിനെ തിരിച്ചെടുക്കാം? എല്ലാത്തിനുമുള്ള ഉത്തരം ഈ കോഡ് പറയും !

ഓരോ ദിവസവും നിരവധി ഓണ്‍ലൈൻ തട്ടിപ്പ് കേസുകളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യുന്നത്. നമ്മളുടെ ചെറിയ ഒരു അശ്രദ്ധ മതി അത് മുതലെടുത്ത് ഇത്തരക്കാര്‍ക്ക് നമ്മുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ. കോളുകള്‍ ചെയ്യാൻ മാത്രമല്ല ഇപ്പോള്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. നമ്മുടെ ഒരു ദിവസത്തെ പകുതി പ്രവര്‍ത്തികള്‍ തന്നെ സ്മാര്‍ട്ട് ഫോണുകളെ ആശ്രയിച്ചാണ്. ബാങ്കിംഗ് ഇടപാട്, സോഷ്യല്‍ മീഡിയ, പേയ്മെന്റ് രീതികള്‍ എല്ലാം തന്നെ സ്മാര്‍ട്ട് ഫോണുകളെ ആശ്രയിച്ചിരിക്കുന്നു. ഹാക്കര്‍മാരുടെ ശല്യം മാത്രമല്ല, നമ്മുടെ ഫോണ്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ?, എത്ര അളവില്‍ റേഡിയേഷൻ പുറത്ത് വിടുന്നുണ്ട്, ഐഎംഇഐ നമ്ബര്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും, ഫോണിന്റെ നെറ്റ്വര്‍ക്ക് വിവരങ്ങള്‍ അറിയാൻ എന്ത് ചെയ്യണം എന്നതെല്ലാം ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന മറ്റ് കാര്യങ്ങളാണ്. ഇവയ്ക്ക് പുറമെ മറ്റ് ധാരാളം ആശങ്കകളും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകും. എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം തിരിച്ചറിയാൻ ചില മാര്‍ഗങ്ങള്‍ ഉണ്ട്.

ഇതിനെല്ലാമായി ചില പ്രത്യേക USSD കോഡുകള്‍ ഉണ്ട്. ഇവ അറിഞ്ഞു കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നമ്മുക്ക് കണ്ടെത്താനാകുന്നതാണ്. ദേശീയ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (NCIB) ആണ് ഈ കോഡുകള്‍ അടുത്തിടെ പുറത്ത് വിട്ടത്. തങ്ങളുടെ ഔദ്യോഗിക എക്സ് പേജ് വഴിയാണ് ഇവര്‍ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഈ USSD കോഡുകള്‍ എന്തെല്ലാമാണെന്നും അറിയാം.

ഇത് പ്രകാരം നിങ്ങളുടെ ഫോണ്‍ കോളോ ഫോണ്‍ നമ്ബറോ മറ്റേതെങ്കിലും നമ്ബറിലേക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ടോ എന്ന് അറിയാനായി *#21# എന്ന കോഡ് ഉപയോഗിക്കാവുന്നതാണ്. നിരവധി കോളുകള്‍ ഹാക്കര്‍മാര്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ ഒരു നിര്‍ദേശവുമായി ദേശീയ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ രംഗത്ത് വന്നിരിക്കുന്നത്. ഇതിന് പുറമെ നിങ്ങളുടെ ഫോണിന്റെ ഡിസ്‌പ്ലേ, സ്പീക്കര്‍, ക്യാമറ, സെൻസര്‍ തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാനും ഒരു കോഡ് ഉണ്ട്. #0# എന്നതാണ് ഈ കോഡ്. ഫോണിന്റെ ഡയല്‍ പാഡില്‍ ഈ കോഡ് നല്‍കി കോള്‍ ചെയ്താല്‍ മതിയാകും മുകളില്‍ നല്‍കിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം ഈ കോഡ് നല്‍കുന്നതായിരിക്കും.

*#07# എന്നതാണ് എൻസിഐബി പുറത്ത് വിട്ട മറ്റൊരു കോഡ്. ഫോണിന്റെ SAR വാല്യുവിന്റെ വിശദാംശങ്ങള്‍ തിരിച്ചറിയാനാണ് ഈ കോഡ് ഉപയോഗിക്കുന്നത്. ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷനെക്കുറിച്ചുള്ള വിവരങ്ങളാണ് SAR വാല്യുവില്‍ അടങ്ങിയിരിക്കുന്നത്. ഇതിന്റെ സഹായത്താല്‍ നിങ്ങളുടെ ഫോണ്‍ എത്ര അളവില്‍ റേഡിയേഷൻ പുറത്ത് വിടുന്നുണ്ടെന്നും നമ്മുടെ ആരോഗ്യത്തിന് ഇവ ഹാനികരമാകുന്നുണ്ടോ എന്നെല്ലാം തിരിച്ചറിയാൻ സാധിക്കും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments