HomeAround Keralaഎക്‌സൈസ് ഓഫീസില്‍ കയറി നഗ്‌നതാ പ്രദര്‍ശനം; വാഹന ഗതാഗതം തടസ്സപ്പെടുത്തി; യക്കുമരുന്ന് ലഹരിയില്‍ പരാക്രമം കാട്ടിയ...

എക്‌സൈസ് ഓഫീസില്‍ കയറി നഗ്‌നതാ പ്രദര്‍ശനം; വാഹന ഗതാഗതം തടസ്സപ്പെടുത്തി; യക്കുമരുന്ന് ലഹരിയില്‍ പരാക്രമം കാട്ടിയ ട്രാൻസ് യുവതി അറസ്റ്റിൽ

എക്‌സൈസ് ഓഫീസില്‍ കയറി നഗ്‌നതാ പ്രദര്‍ശനം നടത്തുകയും മയക്കുമരുന്ന് ലഹരിയില്‍ പരാക്രമം കാട്ടുകയും ചെയ്‌തെന്ന സംഭവത്തില്‍ ട്രാന്‍സ് യുവതിയ്‌ക്കെതിരെ പെരുമ്ബാവൂര്‍ പൊലീസ് കേസെടുത്തു. പെരുമ്ബാവൂര്‍ നഗരത്തില്‍ ആണ് സംഭവം. നഗരത്തിലെ വാഹന ഗതാഗതവും യുവതി തടസപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളി കാംപിലെ താമസക്കാരിയായ പൂജയാണ് പരാക്രമം കാട്ടിയതെന്നും അസം സ്വദേശിയാണ് ഇവരെന്നും പൊലീസ് വ്യക്തമാക്കി. എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ പൂജയെ പുറത്താക്കി ഗേറ്റ് അടച്ചു. തുടര്‍ന്ന് റോഡില്‍ ബഹളം വയ്ക്കുകയായിരുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ വാഹന ഗതാഗതവും തടസപ്പെടുത്തിയതോടെ പെരുമ്ബാവൂര്‍ പൊലീസെത്തി പൂജയെ കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ച്‌ ബഹളമുണ്ടാക്കിയതിനും എക്‌സൈസ് ഓഫീസില്‍ അതിക്രമിച്ചു കയറിയതിനും കേസെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments