HomeWorld Newsജപമാല മാതാവ് വീട്ടമ്മയ്ക്ക് ദര്‍ശനം നല്‍കിയ സംഭവത്തിന് സഭയുടെ അംഗീകാരം

ജപമാല മാതാവ് വീട്ടമ്മയ്ക്ക് ദര്‍ശനം നല്‍കിയ സംഭവത്തിന് സഭയുടെ അംഗീകാരം

അര്‍ജന്റീന: ജപമാല മാതാവ് നിരക്ഷരയായ വീട്ടമ്മയ്ക്ക് പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്‍കിയത് ബിഷപ്പ് അംഗീകരിച്ചു. സാന്‍ നികോളാസിലെ ജപമാല മാതാവ് നിരക്ഷരയായ വീട്ടമ്മയ്ക്ക് പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്‍കിയതാണ് അര്‍ജന്റീന ബിഷപ്പ് അംഗീകരിച്ചത്. വീട്ടമ്മയ്ക്ക് വെളിപ്പെട്ട ജപമാല മാതാവിന് അമാനുഷിക ശക്തിയുണ്ടെന്നും വിശ്വാസയോഗ്യവുമാണെന്നും അര്‍ജന്റീനായിലെ സാന്‍ നികോളാസ് ഡി ലോസ് അറോയോസ് ബിഷപ്പായ ഹെക്ടര്‍ സബാറ്റിനോ കാര്‍ഡെല്ലി പറഞ്ഞു. 1983ല്‍ സാന്‍ നിക്കോളാസ് ഡി ലോസ് അറോയോസിലെ ഭവനത്തിന്‍ കൊന്തചൊല്ലി പ്രാര്‍ത്ഥിക്കവെയാണ് ആദ്യമായി ഗ്ലാഡിസ് ക്യുരീഗ ഡെ മോട്ടയ്ക്ക് മുന്‍പില്‍ മാതാവ് പ്രത്യക്ഷപ്പെടുന്നത്. കൈയ്യില്‍ ഉണ്ണിയേശുവിനെ എടുത്തുപിടിച്ച് കൊന്തയുമേന്തി നീല വസ്ത്രം ധരിച്ച മാതാവാണ് ഗ്ലാഡിസിനു പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആദ്യത്തെ ദിവസം ദര്‍ശനം നല്‍കിയതിനു ശേഷം മാതാവ് പെട്ടെന്ന് അപ്രത്യക്ഷയായി.
പിന്നീട് പലപ്പോഴായി ഗ്ലാഡിസിന് മാതാവ് പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി. കുറച്ചു നാളുകള്‍ക്കു ശേഷം മാതാവ് വീട്ടമ്മയോട് സംസാരിച്ചു. പിന്നീട് അടുത്ത 61/2 വര്‍ഷത്തോളം മാതാവും യേശുവും ഗ്ലാഡിസിനു പ്രത്യക്ഷപ്പെട്ടുകയും 800ഓളം സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. നഗരത്തിലെ മറ്റു ചില കുടുംബങ്ങളും ഇതേ അനുഭവം ഉണ്ടായതായി പങ്കുവച്ചിരുന്നു.

 

 

സാന്‍ നികോളാസില്‍ നടന്ന ദര്‍ശനത്തെ വിദഗ്ദര്‍ക്കും ദൃക്‌സാക്ഷികള്‍ക്കൊപ്പവും അന്വേഷിച്ചതായ് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മൂന്നു തരത്തിലാണ് അന്വേഷിച്ചത്. ‘സ്വഭാവികമായാണോ അത്ഭുതം നടന്നതെന്നും അതോ ഏതെങ്കിലും അമാനുഷിക ശക്തികളുടെ പ്രവര്‍ത്തനത്താലാണോ ഇതു സംഭവിച്ചതെന്നും അതുമല്ലെങ്കില്‍ ശത്രുക്കളുടെ തന്ത്രമാണോയെന്നും അന്വേഷിച്ചതായി ബിഷപ്പ് പറഞ്ഞു.

Also read : ആയിരങ്ങൾ സാക്ഷി; ഫാത്തിമായിൽ വീണ്ടും മാതാവ് പ്രത്യക്ഷപെട്ടു !

മാതാവ് പ്രത്യക്ഷപ്പെടും; ലോകാവസാനം നവംബറിനു മുൻപ് ! കന്യാസ്ത്രീയുടെ വെളിപ്പെടുത്തൽ !

കുട്ടികളെ മിടുമിടുക്കരാക്കാനും ബുദ്ധിമാന്മാരാക്കാനും ശീലിപ്പിക്കേണ്ട 14 കാര്യങ്ങൾ ഇതാ !

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments