HomeNewsLatest Newsകെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രചെയ്യാന്‍ ഇനി പണം വേണ്ട !

കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രചെയ്യാന്‍ ഇനി പണം വേണ്ട !

മലപ്പുറം: കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രചെയ്യാന്‍ ഇനിപണം കയ്യിൽ കൊണ്ട് നടക്കേണ്ട ആവശ്യമില്ല. . മുന്‍കൂര്‍ പണമടച്ച സ്മാര്‍ട്ട്കാര്‍ഡ് കൈയില്‍ കരുതിയാല്‍ മതി. ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലേതുപോലുള്ള സംവിധാനമൊരുക്കുന്നതിലൂടെ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പത്തുരൂപ നല്‍കിയാല്‍ കാര്‍ഡ് ലഭിക്കും. ഇതില്‍ എത്ര തുക വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാം. കണ്ടക്ടറുടെ കൈവശം പണം നല്‍കിയോ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാനാകും. ബസില്‍ക്കയറി പണം നല്‍കുന്നതിനുപകരം കാര്‍ഡ് കണ്ടക്ടറുടെ കൈവശം നല്‍കണം. ഇത് ടിക്കറ്റ് മെഷീനില്‍ സൈ്വപ് ചെയ്യുന്നതോടെ ടിക്കറ്റ് തുക കോര്‍പറേഷന് ലഭിക്കും.

 

 

ബാങ്ക് എടിഎം കാര്‍ഡുകളുടെ സമാനരൂപത്തിലാവും സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാക്കുക. ബസ് യാത്രയില്‍ ഏറെ പ്രയാസമുണ്ടാക്കുന്ന ചില്ലറക്ഷാമത്തിനും ഇതുവഴി പിഹാരമാകും. കാര്‍ഡ് വാങ്ങി റീച്ചാര്‍ജ് ചെയ്താല്‍ കെഎസ്‌ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകള്‍ മുതല്‍ സ്കാനിയ വരെയുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യാനാകും. നിലവില്‍ സ്ഥിരം യാത്രക്കാര്‍ക്ക് പാസ് നല്‍കുന്നുണ്ടെങ്കിലും ഇതിന് ന്യൂനതകള്‍ ഏറെയുണ്ട്. ഒരേറൂട്ടില്‍ നിശ്ചിതകാലയളവിലേക്ക് മാത്രമാണ് മുന്‍കൂര്‍ പണമടച്ച പാസ് ഉപയോഗിച്ച്‌ യാത്രചെയ്യാനാവുക. എന്നാല്‍ സ്മാര്‍ട്ട്കാര്‍ഡ് ഉപയോഗിച്ച്‌ ഏതു റൂട്ടില്‍വേണമെങ്കിലും യാത്രചെയ്യാനാകും. സ്മാര്‍ട്ട്കാര്‍ഡ് സംവിധാനമൊരുക്കാനുള്ള ചുമതല നല്‍കിയിട്ടുള്ളത് കെല്‍ട്രോണിനാണ്.

ഇവർ മനുഷ്യരോ ? ഒരു ജുവനൈല്‍ഹോമില്‍ നടന്ന ഞെട്ടിക്കുന്ന പീഡനങ്ങളുടെ ദൃശ്യങ്ങൾ ! വീഡിയോ കാണാം

ഗവ. പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ചെന്ന് ദൃക്‌സാക്ഷി മൊഴി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments