HomeNewsLatest Newsനിസാമിനെതിരെ സംസാരിച്ചാൽ വധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി

നിസാമിനെതിരെ സംസാരിച്ചാൽ വധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊന്നകേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിനെതിരെ സംസാരിച്ചാല്‍ വധിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി. അധോലോകരാജാവ് രവി പൂജാരിയുടെ പേരിലാണ് ചെന്നിത്തലയ്ക്കു ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. +447440190035 എന്ന നന്പറിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നു ചെന്നിത്തല പരാതിയിൽ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസമായി നെറ്റ് കോള്‍ വഴി വിദേശത്തു നിന്ന് ഭീഷണി ലഭിക്കുന്നതായി ചെന്നിത്തല നല്‍കിയ പരാതിയില്‍ പറയുന്നു. നിഷാമിനെതിരെ മോശമായി സംസാരിച്ചാല്‍ തന്നെയോ കുടുംബത്തിലൊരാളെയോ വധിക്കുമെന്ന രീതിയിലുള്ളതാണ് സന്ദേശം. അവസാനമായി ഞായറാഴ്ച രാത്രി 11.22 ന് ഒരു സന്ദേശം ലഭിച്ചു. ഇതിലും ചെന്നിത്തലയെയോ കുടുംബത്തില്‍പ്പെട്ടവരെയോ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഡോണ്‍ രവി പൂജാരി എന്നയാളാണ് സന്ദേശം അയച്ചിരിക്കുന്നതെന്നും ചെന്നിത്തലയുടെ പരാതിയിലുണ്ട്.

മൂവാറ്റുപുഴയിൽ നടന്ന അപകടം ആസൂത്രിത കൊലപാതകം !

നിങ്ങളുടെ സ്മാർട്ട് ഫോൺ ഉപയോഗം ഇങ്ങനെയോ ? കാത്തിരിക്കുന്നത് വലിയ അപകടം !

ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments