HomeAround KeralaThiruvananthapuramകൊട്ടിയൂർ നിന്നും പിടിയിലായ വികാരി ഫാ. റോബിന്‍ വടക്കുംചേരി ഈ പെൺകുട്ടിയോട് ചെയ്ത കാര്യങ്ങൾ കേട്ടാൽ...

കൊട്ടിയൂർ നിന്നും പിടിയിലായ വികാരി ഫാ. റോബിന്‍ വടക്കുംചേരി ഈ പെൺകുട്ടിയോട് ചെയ്ത കാര്യങ്ങൾ കേട്ടാൽ നടുങ്ങും !!

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പള്ളിമേടയില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നത് പതിവാക്കിയപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. വിവരം ഒളിപ്പിച്ച വീട്ടുകാരും വികാരിയും ഒടുവില്‍ പ്രസവശേഷം കുടുങ്ങി.കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ(48)യാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്.

 

 

മൂന്നാഴ്‌ച്ച മുൻപ് തൊക്കിലങ്ങാടിയിൽ ക്രൈസ്തവ സഭയുടെ ആശുപത്രിയിലാണ് പീഡനത്തിനിരയായ പെൺകുട്ടി ഒരാൺ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രി അധികൃതർ സംഭവം മൂടിവച്ചു. പിന്നീട് ഫാദർ റോബിൻ വടക്കുംചേരി പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീർക്കുകയായിരുന്നു. വൈദികനെതിരെ കേളകം പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പെൺകുട്ടിയെ പീഡിപ്പിച്ചതായി ചൈൽഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി 20 ദിവസം മുമ്പ് ജന്മംനൽകിയ ആൺകുഞ്ഞിനെ പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ആദ്യം പെൺകുട്ടി സ്വന്തം അച്ഛനെതിരെയാണ് മൊഴി നൽകിയത്. എന്നാൽ സംശയത്തെ തുടർന്നുള്ള വിശദ ചോദ്യം ചെയ്യലിൽ ഫാദറിന്റെ പേര് പൊലീസിന് മുന്നിലേക്ക് എത്തുകയായിരുന്നു.

 

 

 

പെണ്‍കുട്ടിയെ മതകാര്യങ്ങള്‍ ഉപദേശിക്കാന്‍ എന്ന വ്യാജേന പള്ളിമേടയില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഗര്‍ഭിണിയായപ്പോള്‍ ഉത്തരവാദിത്തം പെണ്‍കുട്ടിയുടെ അച്ഛന്റെ തലയില്‍ വച്ചുകെട്ടാനും ശ്രമിച്ചു. എന്നാല്‍ ഇത് നടന്നില്ല. ഇതിനുശേഷം വീട്ടുകാരെ സ്വാധീനിച്ച് കുഞ്ഞിനെ പ്രസവിച്ചയുടന്‍ അനാഥാലയത്തിലേക്ക് മാറ്റി. ഇരുപത് ദിവസം മുന്‍പ് കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആസ്പത്രിയിലാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം ആസ്പത്രി അധികൃതര്‍ മൂടിവച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം പ്രമുഖരുടെ പിന്തുണയും ഫാദറിന് ലഭിച്ചു. ഇതും പൊളിഞ്ഞതോടെയാണ് നാടുവിടാന്‍ നീക്കം നടത്തിയത്. എന്നാല്‍ ചൈല്‍ഡ് ലൈനിന്റെ ഇടപെടല്‍ അതും പൊളിച്ചു.

 
പോലീസ് അന്വേഷണത്തില്‍ കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തില്‍നിന്ന് കണ്ടെത്തി. തിങ്കളാഴ്ച്ച വൈകീട്ടോടെ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള അനാഥാലയത്തിലേക്ക് മാറ്റിയിട്ടുണ്ട്. വൈദികന്‍ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

”ഞാനും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ആ അവസ്ഥയിൽ ഞാൻ എന്തു ചെയ്യണമായിരുന്നു ” ? കാതൽ സന്ധ്യയുടെ വെളിപ്പെടുത്തൽ !!

ഭർത്താവ് കൈമാറിയ മൊബൈൽ ദൃശ്യം കാട്ടി ഭാര്യയെ പീഡിപ്പിക്കാൻ കൂട്ടുകാരന്റെ ശ്രമം…. എന്നാൽ നടന്നതോ ദൈവത്തിന്റെ കയ്യൊപ്പുള്ള മറ്റൊരു സംഭവം !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments