HomeNewsLatest Newsഎസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസം വീണ്ടും; കാലടി സംസ്‌കൃത സര്‍വകലാശാലയിൽ ഒന്നിച്ചിരുന്ന യുവതിക്കും യുവാവിനും മര്‍ദനം

എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസം വീണ്ടും; കാലടി സംസ്‌കൃത സര്‍വകലാശാലയിൽ ഒന്നിച്ചിരുന്ന യുവതിക്കും യുവാവിനും മര്‍ദനം

തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം നടന്നതിന് പിന്നാലെ കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസമെന്ന് പരാതി. തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും ക്യാംപസിലിട്ട് മര്‍ദിക്കുകയും ബാഗ് തട്ടിയെടുക്കുകയും ചെയ്‌തതായി പരാതി ലഭിച്ചു. കഴിഞ്ഞ 21ന് നടന്ന സംഭവം പേടികൊണ്ട് പുറത്ത് പറയാതിരുന്ന ഇരുവരും കഴിഞ്ഞ ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതായി കാലടി സിഐ സജി മര്‍ക്കോസ് വ്യക്തമാക്കിയിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിച്ചു. നാലു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പേര് യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മര്‍ദിച്ച മറ്റുളളവരെ അറിയാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്കൊപ്പം മര്‍ദനമേറ്റ യുവാവ് നേരത്തെ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.

 

 

 
തൃശൂര്‍ സ്വദേശിനിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയത്. ഇപ്പോള്‍ ബംഗലുരുവില്‍ ജോലി ചെയ്യുകയാണ് യുവതി. കലോത്സവത്തിന് കൂട്ടുകാര്‍ വിളിച്ചത് പ്രകാരം വന്നതാണ്. രാത്രി പരിപാടികള്‍ കഴിഞ്ഞ് ക്യാംപസിലെ കൂത്തമ്പലത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തി. അതില്‍ ഒരു സുഹൃത്തുമൊത്ത് സംസാരിച്ചിരിക്കുമ്പോള്‍ പതിനഞ്ചോളം വരുന്ന സംഘം അടുത്തെത്തി ചോദ്യം ചെയ്തു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ലെന്ന് പറഞ്ഞിട്ടും അവര്‍ എന്റ ബാഗ് തട്ടിപ്പറിച്ചു. ലാപ്‌ടോപ്പും വസ്ത്രങ്ങളും ബാഗില്‍നിന്നും വലിച്ച് താഴെയിട്ട് അപമാനിച്ചു. പ്രതികരിക്കാന്‍ ശ്രമിച്ച സുഹൃത്തിനെ കൂട്ടം ചേര്‍ന്ന് അവര്‍ മര്‍ദിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളെ ഇടെപെടാന്‍ അവര്‍ അനുവദിച്ചില്ല.

 

 

 

താനും സുഹൃത്തുക്കളും അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ 2.30നുളള ട്രെയിനില്‍ ബെംഗളൂരുവിലേക്ക് പോകാനുളളതായിരുന്നു. ബാഗ് നഷ്ടപ്പെട്ടതിനാല്‍ യാത്ര മുടങ്ങി. ഒരു സുഹൃത്തുമായി ബന്ധപ്പെട്ടാണ് പിറ്റേന്ന് ബാഗ് തിരിച്ചുകിട്ടുന്നത്. പേടികൊണ്ടാണ് ആദ്യം പരാതിപ്പെടാതിരുന്നത്. ഭാവിയെ മുന്‍നിര്‍ത്തി പരസ്യമായി പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. തനിക്കുനേരെയുണ്ടായ സദാചാര ഗുണ്ടായിസം തന്റെ സ്വകാര്യതയെ സംരക്ഷിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നു യുവതിയുടെ പരാതിയിൽ പറയുന്നു.

”ഞാനും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ആ അവസ്ഥയിൽ ഞാൻ എന്തു ചെയ്യണമായിരുന്നു ” ? കാതൽ സന്ധ്യയുടെ വെളിപ്പെടുത്തൽ !!

ഭർത്താവ് കൈമാറിയ മൊബൈൽ ദൃശ്യം കാട്ടി ഭാര്യയെ പീഡിപ്പിക്കാൻ കൂട്ടുകാരന്റെ ശ്രമം…. എന്നാൽ നടന്നതോ ദൈവത്തിന്റെ കയ്യൊപ്പുള്ള മറ്റൊരു സംഭവം !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments