HomeWorld NewsGulfഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

ഇനി പാസ്‌പോര്‍ട്ടിലെ തെറ്റിയ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം !

ഇനിമുതൽ പാസ്‌പോര്‍ട്ടിലെ ജനനത്തീയതി എളുപ്പത്തിൽ തിരുത്താം. ജനനത്തീയതി തിരുത്താനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. അപേക്ഷകന്‍ നല്‍കുന്ന രേഖകളുടെ വിശ്വാസ്യത പരിശോധിച്ച ശേഷം അധികൃതര്‍ക്ക് ഏതുസമയത്തും തിരുത്തല്‍ വരുത്തി പുതിയ പാസ്‌പോര്‍ട്ട് നല്‍കാന്‍ അനുമതി നല്‍കിയതായി ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ കെ ചാറ്റര്‍ജി അറിയിച്ചു. പ്രവാസികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാകും. പാസ്‌പോര്‍ട്ട് ലഭിച്ചു കഴിഞ്ഞ് ഏതു സമയത്തു വേണമെങ്കിലും ജനനത്തീയതി തിരുത്താനുള്ള അപേക്ഷ സമര്‍പ്പിക്കാം. വിവാഹം, ജനനത്തീയതി എന്നിവ തെളിയിക്കാനുള്ള രേഖകളായി ഡിജിറ്റല്‍ മാര്യേജ്, ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാനും അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ജനനത്തീയതി തിരുത്താനും മറ്റുമായി ഒട്ടേറെ കടലാസു ജോലികളും സമയതാമസവും ഉണ്ടായിരുന്നത് ഇതോടെ ഒഴിവാകും. പാസ്‌പോര്‍ട്ട് നല്‍കുന്ന നടപടികള്‍ സുതാര്യവും വേഗത്തിലുമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. നേരത്തെ പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രമേ ജനനത്തീയതി തിരുത്താന്‍ അവസരമുണ്ടായിരുന്നുള്ളു.

 

 

 
ആദ്യമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ക്രിമിനല്‍ കേസുകളില്ലെന്ന സത്യവാങ്മൂലം എന്നിവ സമര്‍പ്പിച്ചാല്‍ അതിവേഗത്തില്‍ അവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കും. കഴിഞ്ഞ വര്‍ഷം മാത്രം 12 ദശലക്ഷം പാസ്‌പോര്‍ട്ട് അപേക്ഷകളാണ് വിദേശകാര്യമന്ത്രാലയം പരിഗണിച്ചത്. 1967-ലെയും 1980-ലെയും പാസ്‌പോര്‍ട്ട് നിയമം ദേദഗതി ചെയ്യാനായി രൂപീകരിച്ച മന്ത്രിതല സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ ചുവടുപിടിച്ചാണു പുതിയ തീരുമാനങ്ങള്‍. ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നേടുന്നത് ഒഴിവാക്കാനുള്ള നടപടികളും പുതിയ നിര്‍ദേശത്തിലുണ്ട്.

സൗന്ദര്യം കാണിച്ചു മയക്കി മേഘ വിവാഹം കഴിച്ചത് 11 പേരെ ! ഒടുവിൽ പിടിയിലായതിങ്ങനെ !

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ കാര്യങ്ങള്‍ ! ഇല്ലെങ്കിൽ തിരിച്ചുവരുന്നത് ജയിലിലേക്കാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments