HomeNewsLatest Newsതിരക്കിനനുസരിച്ച് ഇനി ടിക്കറ്റ് നിരക്ക് കൂടില്ല; ഫ്ളെക്സി നിരക്കില്‍ കുറവ് വരുത്തി റെയില്‍വേ

തിരക്കിനനുസരിച്ച് ഇനി ടിക്കറ്റ് നിരക്ക് കൂടില്ല; ഫ്ളെക്സി നിരക്കില്‍ കുറവ് വരുത്തി റെയില്‍വേ

ഫ്ളെക്സി നിരക്കില്‍ റെയില്‍വേ കുറവ് വരുത്തി. തിരക്കിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത്തിനു ഇതോടെ അവസാനമാകും. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസുകളിലെ ഫ്ളക്സി നിരക്കിലാണ് കുറവ് വരുക. ചാര്‍ട്ട് തയാറാക്കുന്നതിന് തൊട്ടുമുമ്പ് എടുക്കുന്ന ടിക്കറ്റുകള്‍ക്ക് അവസാനം വിറ്റുപോയ ടിക്കറ്റിന് ഈടാക്കിയ അടിസ്ഥാന നിരക്കില്‍ നിന്ന് 10 ശതമാനം കുറവാണ് ലഭിക്കുക. ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം ട്രെയിനില്‍ ടി.ടി.ഇ ബെര്‍ത്ത് അനുവദിക്കുമ്പോഴും ഫ്ളെക്സി നിരക്കില്‍ 10 ശതമാനം കുറവ് നല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ ആറു മാസത്തേക്കാണ് നിരക്കില്‍ കുറവ് വരുത്തുന്നതെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ പറഞ്ഞു. ഫ്ളെക്സി സംവിധാനം നടപ്പാക്കിയതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതിനാല്‍ യാത്രക്കാര്‍ റെയില്‍വേയെ കൈവിടുന്ന സാഹചര്യമാണ് ഉണ്ടായത്. അവസാനം ടിക്കറ്റെടുക്കുന്നവര്‍ക്ക് നിലവിലുള്ള ടിക്കറ്റിന്‍െറ ഇരട്ടിയും വിമാന ടിക്കറ്റിനോളവും വരുന്ന സ്ഥിതി വന്നു. ഇതോടെ ഫ്ളെക്സി നിരക്ക് നടപ്പാക്കിയ ട്രെയിനുകള്‍ പലതും സീറ്റ് കാലിയായാണ് ഓടിയത്. ഈ സാഹചര്യത്തിലാണ് നിരക്ക് കുറവ് വരുത്താന്‍ റെയില്‍വേ തീരുമാനിച്ചത്. ചൊവ്വാഴ്ച മുതല്‍ യാത്ര ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് കുറവ് ലഭിക്കുക.

സൗന്ദര്യം കാണിച്ചു മയക്കി മേഘ വിവാഹം കഴിച്ചത് 11 പേരെ ! ഒടുവിൽ പിടിയിലായതിങ്ങനെ !

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ കാര്യങ്ങള്‍ ! ഇല്ലെങ്കിൽ തിരിച്ചുവരുന്നത് ജയിലിലേക്കാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments