HomeNewsLatest News10 ലക്ഷം രൂപയിലധികം വരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കാൻ നീക്കം

10 ലക്ഷം രൂപയിലധികം വരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കാൻ നീക്കം

10 രൂപയിലധികം വാര്‍ഷിക വരുമാനമുള്ള ആളുകൾക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കാൻ നീക്കം. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പാചകവാതക സബ്‌സിഡി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണിത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി.) ഇതിന് തത്ത്വത്തില്‍ അംഗീകാരം നല്‍കി. പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ വിവരങ്ങള്‍ ഇതിന്റെ ഭാഗമായി ആദായനികുതി വകുപ്പ് പെട്രോളിയം മന്ത്രാലയത്തിന് കൈമാറും. പേരിനൊപ്പം പാന്‍ നമ്പര്‍, ജനനത്തിയതി, മേല്‍വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് നല്‍കുക. ഇതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരു മന്ത്രാലയങ്ങളും ഉടന്‍ ഒപ്പുവെയ്ക്കും. ഉയര്‍ന്ന വരുമാനക്കാര്‍ പാചകവാതക സബ്‌സിഡി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒട്ടേറെ പേര്‍ സബ്‌സിഡി ഉപേക്ഷിച്ചിരുന്നു.

സൗന്ദര്യം കാണിച്ചു മയക്കി മേഘ വിവാഹം കഴിച്ചത് 11 പേരെ ! ഒടുവിൽ പിടിയിലായതിങ്ങനെ !

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ കാര്യങ്ങള്‍ ! ഇല്ലെങ്കിൽ തിരിച്ചുവരുന്നത് ജയിലിലേക്കാവും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments