HomeCinemaMovie News'മഞ്ജുവായിരുന്നു ശരി; കാവ്യാ, കാലം നിനക്ക് മാപ്പുതരില്ല;' നവദമ്പതികളെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ !

‘മഞ്ജുവായിരുന്നു ശരി; കാവ്യാ, കാലം നിനക്ക് മാപ്പുതരില്ല;’ നവദമ്പതികളെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ !

സിനിമയിലൂടെ ആരാധകര്‍ കാത്തിരുന്നതെന്തോ അത് യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചതില്‍ വലിയ സന്തോഷവും ആശംസകളുമാണ് ദിലീപ്-കാവ്യ വിവാഹക്കാര്യത്തിൽ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. ഒപ്പം ഇരു താരങ്ങള്‍ക്കുമെതിരെ വലിയ വിമര്‍ശനവുമുയരുന്നുണ്ട്. കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് മഞ്ജുവിനെ ദിലീപ് വേണ്ടെന്നു വച്ചത് എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നു വരുന്നത്.

 

 
ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ മഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ ദിലീപിനെ അനുസരിക്കാത്ത പരസ്പരം മത്സരിക്കുന്ന ഇവര്‍ എന്ത് ദമ്പതികളാണ് എന്നു വരെ ആരാധകര്‍ സംശയമുന്നയിച്ചിരുന്നു. പേരിനു പ്രശസ്തിക്കും വേണ്ടി മഞ്ജു മകളടക്കമുള്ള കുടംബത്തെ ഉപേക്ഷിച്ചുവെന്നായിരുന്നു അവര്‍ക്കെതിരേയുള്ള വാര്‍ത്തകള്‍. മഞ്ജുവിന്റെ ഭാഗത്തെ ശരികേടിനെ മാത്രമായിരുന്നു ആരാധകര്‍ കണ്ടത്. എന്നാല്‍ ദിലീപിന്റെ ജീവിതത്തില്‍ നിന്നും താന്‍ ഒഴിഞ്ഞുമാറുകയാണ്, അതാണ് ശരിയെന്ന വിശദീകരണം മാത്രമായി പല ഗോസിപ്പുകളോടും മഞ്ജു മൗനം പാലിച്ചു. അപ്പോഴും കുറ്റപ്പെടുത്തലുകള്‍ മഞ്ജുവിനെതിരെ മാത്രമായിരുന്നു. എന്നാൽ അവരിപ്പോൾ തിരുത്തുകയാണ്.

 

 

 

ദിലീപ് തനിക്ക് സഹോദരന്റെ സ്ഥാനത്തുള്ള ആളാണെന്ന കാവ്യയുടെ വാദങ്ങളടക്കം നിരത്തിയാണ് മഞ്ജുവിന് സോഷ്യല്‍ മീഡിയ പിന്തുണ പ്രഖ്യാപിക്കുന്നത്. മകള്‍ മീനാക്ഷിക്ക് സ്വന്തം അമ്മയെ നഷ്ടപ്പെട്ടുവെന്ന വേദനയില്ലേയെന്ന സംശയവും നവമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. കാവ്യയുടെയും ദിലീപിന്റെയും ഫെയ്‌സ്ബുക്ക് പേജില്‍ കൂട്ടത്തെറിവിളികളാണ് നടക്കുന്നത്. മഞ്ജുവിനെ പിന്തുണയ്ക്കുന്നവര്‍ കാവ്യയെ കുടുംബം കലക്കി എന്ന് വിളിക്കുന്നുണ്ട്. മഞ്ജുവിനെ ഉപേക്ഷിച്ച ദിലീപ് ഒരു ദിവസം നിന്നെയും വിട്ടുപോകുമെന്നാണ് ആരാധകര്‍ പറയുന്നത്. മീനാക്ഷിയോടും കരുതലോടെ ഇരിക്കാന്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments