HomeCinemaMovie Newsസിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )

സിനിമ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി (വീഡിയോ കാണാം )

ഏറെ നാളത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനുംവിവാഹിതരായി. ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 9 .30 നു എറണാകുളം കലൂര്‍ വേദാന്ത ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. സിനിമാ സുഹൃത്തുക്കള്‍ക്കും മറ്റുമായി എറണാകുളം സ്വകാര്യ ഹോട്ടലില്‍ റിസപ്ഷന്‍ ഉണ്ടാകും. വിവാഹ ശേഷം ഇരുവരും ദുബൈയിലേക്ക് പോകും.പ്രേക്ഷകരുടെ എല്ലാ പിന്തുണയും ആശംസയും വേണമെന്നും ദിലീപ് പറഞ്ഞു.

കാവ്യയുമായുള്ള വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പിന്തുണയുണ്ടെന്ന് ദിലീപ് പറഞ്ഞു. 1998 ഒക്ടോബര്‍ 20 നായിരുന്നു ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹം. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2014 ജൂലൈയില്‍ വിവാഹ മോചനക്കേസ് കോടതിയിലെത്തി. സംയുക്ത ഹര്‍ജി കോടതി അനുവദിച്ചതോടെ 2015 ജനുവരി 31 ന് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവരുടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ്.

 
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളിലൊന്നായ ഇരുവരും 21 സിനിമകളിലാണ് ഒരുമിച്ച് അഭിനയിച്ചത്. 1999 ല്‍ കാവ്യ ആദ്യമായി നായികാവേഷത്തിലെത്തിയ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ലാല്‍ജോസ് ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. തുടര്‍ന്ന് തെങ്കാശിപ്പട്ടണം, ഡാര്‍ലിങ് ഡാര്‍ലിങ്, റണ്‍വേ, മീശമാധവന്‍, മിഴി രണ്ടിലും, തിളക്കം, കൊച്ചിരാജാവ് തുടങ്ങി ജനശ്രദ്ധ നേടിയ മിക്ക ദിലീപ് ചിത്രത്തിലും നായികാ വേഷത്തില്‍ കാവ്യയുമുണ്ടായിരുന്നു. ദിലീപും കാവ്യയും വിവാഹിതരായതായി പലതവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
2009 ല്‍, കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിശാല്‍ ചന്ദ്രയുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിനു വിരാമമിട്ട് കുവൈത്തിലേക്കു പോയ കാവ്യ, വേര്‍പിരിയലിനുശേഷം 2010 ല്‍ സിനിമയിലേക്കു മടങ്ങിയെത്തിയതും ദിലീപ് നായകനായി മമ്മാസ് സംവിധാനം ചെയ്ത ‘പാപ്പി അപ്പച്ച’യിലൂടെ ആയിരുന്നു.ഇതിനുശേഷം ഇരുവരും ഒരുമിച്ച ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’യും വിജയമായി. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒരുമിച്ച ‘പിന്നെയും’ എന്ന ചിത്രമൊരുക്കിയത് അടൂര്‍ ഗോപാലകൃഷ്ണനാണ്.

ക്രൂരത ! കാലൊടിഞ്ഞ അമ്മയെ പൂട്ടിയ വീടിന്റെ വരാന്തയിലാക്കി മക്കൾ മുങ്ങി !

കൊതിച്ചത് നേടാൻ സാലിഹ എന്തും ചെയ്യും ! തൃശൂരിൽ നിന്നും ഞെട്ടിക്കുന്ന ഒരു ക്രൂരതയുടെ വാർത്ത !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments