HomeNewsLatest Newsയുവതിയുടെ മാനം രക്ഷിച്ചതും നോട്ട് പ്രതിസന്ധി !

യുവതിയുടെ മാനം രക്ഷിച്ചതും നോട്ട് പ്രതിസന്ധി !

നോട്ട് പിൻവലിക്കൽ മൂലം ഈ പെൺകുട്ടിക്ക് തിരിച്ചുകിട്ടിയത് മാനവും ജീവനും സഹോദരന്‍ 20 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച 21 കാരിയെ നോട്ടുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് രക്ഷപ്പെടുത്തിയത്. ആറുമാസം മുമ്പ് ബന്ധു വീട്ടില്‍ താമസിക്കാന്‍ എത്തുകയും യുവതിയെ വിറ്റാലോ എന്ന് പിതാവുമായി ആലോചിക്കുകയും ആയിരുന്നു. തുടര്‍ന്ന് 20 ലക്ഷത്തിന് മകളെ വില്‍ക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കുകയും പെണ്‍കുട്ടിയെ ആള്‍വാറിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ആള്‍വാര്‍ ബസ് സ്റ്റാന്റ്ില്‍ എത്തിയപ്പോള്‍ മാത്രമാണ് തന്നെ കൊണ്ടുപോകുന്നതിന്റെ ഉദ്ദേശം യുവതിക്ക് മനസ്സിലായത്.

 

 

 

ബുധനാഴ്ച ആള്‍വാറില്‍ ഉണ്ടായ സംഭവത്തില്‍ സഹോദരനും ഒരു ബന്ധുവും ചേര്‍ന്നു യുവതിയെ കൈമാറാൻ ശ്രമിച്ചു. എന്നാല്‍ ഏജന്റ് പണത്തിന് പകരം ചെക്ക് നല്‍കാമെന്ന് പറയുകയും ഇത് തര്‍ക്കമായി മാറിയതിനിടയില്‍ യുവതി സ്ഥലത്ത് നിന്നും രഹസ്യമായി രക്ഷപ്പെടുകയുമായിരുന്നു. പെണ്‍കുട്ടി പിന്നീട് പോലീസ് സ്‌റ്റേഷനില്‍ എത്തി പോലീസിന്റെ സഹായം തേടി. പിന്നീട് ഒരു കോണ്‍സ്റ്റബിളിനെയും കൂട്ടി പെണ്‍കുട്ടിയെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് അയയ്ക്കുകയും അവിടെ പെണ്‍കുട്ടി സഹോദരന്മാര്‍ക്കെതിരേ പരാതി നല്‍കുകയും ചെയ്തു.

 

 
ഹരിയാനയില്‍ ഒരു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞായിരുന്നു സവായ് മധോപൂര്‍ സ്വദേശിനിയായ യുവതിയെ സ്വന്തം സഹോദരനും ബന്ധുവായ സഹോദരനും ചേര്‍ന്ന് കൂട്ടിക്കൊണ്ടു വന്നത്. പിതാവും സഹോദരനും വര്‍ഷങ്ങളായി പെണ്‍വാണിഭ സംഘത്തിന് പെണ്‍കുട്ടികളെ പിടിച്ചു കൊടുക്കുന്ന ജോലി ചെയ്തിരുന്നവരായിരുന്നെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് രക്ഷപ്പെട്ട യുവതി ആള്‍വാറിലെ എഎസ്പി ഓഫീസില്‍ എത്തുകയായിരുന്നു.

ഓർക്കുക….മൂന്ന് കാര്യങ്ങളിൽ ചിലത്…മറക്കരുത്… ഇത് ജീവിതമാണ് !

കൊതിച്ചത് നേടാൻ സാലിഹ എന്തും ചെയ്യും ! തൃശൂരിൽ നിന്നും ഞെട്ടിക്കുന്ന ഒരു ക്രൂരതയുടെ വാർത്ത !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments