HomeAround KeralaKottayamക്രൂരത ! കാലൊടിഞ്ഞ അമ്മയെ പൂട്ടിയ വീടിന്റെ വരാന്തയിലാക്കി മക്കൾ മുങ്ങി !

ക്രൂരത ! കാലൊടിഞ്ഞ അമ്മയെ പൂട്ടിയ വീടിന്റെ വരാന്തയിലാക്കി മക്കൾ മുങ്ങി !

മക്കളെ പോറ്റി വളർത്തിയ മാതാപിതാക്കളെ നിഷ്കരുണം പുറന്തള്ളുന്ന പുതു തലമുറയുടെ ലോകത്താണ് നാം ജീവിക്കുന്നത്. അത്തരത്തിൽ ഒരു വാർത്ത കൂടി ഇതാ. കാലൊടിഞ്ഞ വയോധികയായ അമ്മയെ ജേഷ്‌ഠന്റെ വീട്ടു വരാന്തയില്‍ ഉപേക്ഷിച്ച്‌ ഇളയ മകന്‍ മുങ്ങി. പനച്ചിക്കാട്‌ പഞ്ചായത്ത്‌ ആറാം വാര്‍ഡ്‌ ചൊഴിയക്കാട്‌ മേനാംപടവില്‍ സ്‌നേഹതീരം വീട്ടില്‍ മേരിയെ(65)യാണു വരാന്തയില്‍ ഉപേക്ഷിച്ചു മകനും ബന്ധുക്കളും മുങ്ങിയത്‌. കാലൊടിഞ്ഞു നടക്കാന്‍ കഴിയാത്ത അമ്മയെ വീട്ടില്‍ കയറ്റാന്‍ സമ്മതമല്ലെന്നു മുംബൈയിലുള്ള മൂത്ത മകന്‍ പറഞ്ഞതോടെ പഞ്ചായത്തും പോലീസും ഇടപെട്ടു കോട്ടയം “നവജീവ”നിലേക്കു മാറ്റി.

 

 
സമാനതകളില്ലാത്ത ദുരിതമാണ് എഴുപത് കാരിയായും രണ്ടാൺമക്കളുടെ അമ്മയുമായ മേരി അനുഭവിക്കുന്നത്. രണ്ടാമത്തെ മകന്‍ ജയനൊപ്പം ആലുവയിലായിരുന്നു അമ്മയുടെ താമസം. ചൊഴിയക്കാടു വീടുള്ള മൂത്ത മകന്‍ സാജന്‍ മുംബൈയിലാണു കുടുംബസമേതം കഴിയുന്നത്‌. ആലുവയിലുള്ള മകൻ വീടു വിറ്റതോടെ, രണ്ടു മാസത്തിനുള്ളില്‍ തിരികെ കൊണ്ടുപോകാമെന്നു പറഞ്ഞു കുന്നന്താനത്തുള്ള സഹോദരന്റെ വീട്ടിലേക്കു മേരിയെ മാറ്റി. ഇതിനിടെ, കട്ടിലില്‍നിന്നു വീണു മേരിയുടെ കാലിനു പൊട്ടലുണ്ടായി. തിരുവല്ലയിലെ ആശുപത്രിയില്‍ കൊണ്ടു പോയി എക്‌സറേയും മറ്റും എടുത്തെങ്കിലും മതിയായ ചികിത്സ ലഭ്യമായതായി അറിവില്ല. തുടര്‍ന്നു സഹോദരനും മകളും ജയനും ചേര്‍ന്നു മേരിയെ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞു ചൊഴിയക്കാട്ടെ വീട്ടിലെത്തിക്കുകയായിരുന്നു. ഈ വീട്ടില്‍ സാജന്റെ ഭാര്യയുടെ അമ്മയാണു താമസിച്ചിരുന്നത്‌. മേരിയെ എത്തിച്ചശേഷം ഇവര്‍ വീടു പോലും തുറന്നു നല്‍കിയില്ല. തുടര്‍ന്ന്‌, ഇവര്‍ വീടു പൂട്ടി പള്ളത്തെ സ്വന്തം വീട്ടിലേക്കു പോയതായും അയല്‍വാസികള്‍ പറയുന്നു.

 

 

 

വീടിന്റെ പണി നടക്കുന്നതിനാല്‍ അവിടേയ്‌ക്കു കൊണ്ടുപോകാന്‍ കഴിയില്ലെന്നു പറഞ്ഞായിരുന്നു സഹോദരന്‍ മടങ്ങിയത്‌. അര്‍ധരാത്രിക്കുശേഷം മകനും സ്‌ഥലത്തുനിന്നു മുങ്ങി.തുടയെല്ല്് പൊട്ടിയ അമ്മ തണത്തുറഞ്ഞ തറയിൽ കിടന്ന് വേദനകൊണ്ട് പുളഞ്ഞു. രാവിലെ വരാന്തയില്‍ തണുത്തുവിറങ്ങലിച്ചു കിടക്കുകയായിരുന്ന മേരിയെ അയല്‍വാസികളാണു സംരക്ഷിച്ചത്‌. തുടര്‍ന്ന്‌ അയല്‍വീടുകളില്‍നിന്നു ഭക്ഷണവും കിടക്കയും നല്‍കിയശേഷം പഞ്ചായത്തംഗങ്ങളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നീടു പോലീസ്‌ ഇടപെട്ട്‌ വീട്‌ ബലമായി തുറന്നു മേരിയെ മുറിയിലേക്കു മാറ്റി. മുത്തമകനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വീട്ടില്‍ താമസിപ്പിക്കാന്‍ സമ്മതമല്ലെന്ന രീതിയിലാണു മറുപടി പറഞ്ഞത്‌. രാത്രിയോടെ അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്‌. തുടര്‍ന്ന്‌ ഇളയ മകനെ വിളിച്ചപ്പോള്‍ ഒപ്പം താമസിപ്പിക്കാന്‍ സമ്മതം അറിയിച്ചുവെങ്കിലും വീടീല്ലാത്തതു തടസമായി. ഒടുവില്‍ പോലീസും പഞ്ചായത്ത്‌ മെംബറും ഇടപെട്ട്‌ മേരിയെ ആര്‍പ്പൂക്കരയിലെ നവജീവന്‍ കേന്ദ്രത്തിലേക്കു മാറ്റി.

വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments